മന്ത്രിസഭ
മനുഷ്യക്കടത്ത് തടയുന്നതിന് ഉഭയകക്ഷി സഹകരണത്തിനായി ഇന്ത്യയും മ്യാന്‍മറും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
27 NOV 2019 11:18AM by PIB Thiruvananthpuram
മനുഷ്യക്കടത്ത് തടയുന്നതിനും മനുഷ്യക്കടത്തിലെ ഇരകളെ രക്ഷപ്പെടുത്താനും വീണ്ടെടുത്ത് സ്വദേശത്തേക്ക് തിരിച്ചു കൊണ്ടുവരാനും അവരെ പുനരധിവസിപ്പിക്കാനും ഇന്ത്യയും മ്യാന്‍മറും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ധാരണാ പത്രത്തിന്റെ ലക്ഷ്യങ്ങള്‍:
* ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുകയും മനുഷ്യക്കടത്ത് തടയാനും അതുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, സ്വദേശത്തേക്ക് തിരിച്ചയക്കല്‍ എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യല്‍.
* എല്ലാതരത്തിലുമുള്ള മനുഷ്യക്കടത്ത് തടയാനും മനുഷ്യക്കടത്തിന്റെ ഇരകളെ സംരക്ഷിക്കാനും സഹായിക്കാനും സഹകരണം വര്‍ദ്ധിപ്പിക്കല്‍.
* മനുഷ്യക്കടത്ത് നടത്തുന്നവരെയും സംഘടിത ക്രൈം സിന്‍ഡിക്കേറ്റുക്കളെയും കുറിച്ചുള്ള അന്വേഷണവും വിചാരണയും വേഗത്തിലാക്കുമെന്ന് ഉറപ്പാക്കല്‍.
* കുടിയേറ്റ, അതിര്‍ത്തി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും മനുഷ്യക്കടത്ത് തടയാന്‍ വിവിധ മന്ത്രാലയങ്ങളുമായും സംഘടനകളുമായും ചേര്‍ന്ന് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യല്‍.
* മനുഷ്യക്കടത്ത് തടയാനായി പ്രവര്‍ത്തക സംഘങ്ങള്‍/കര്‍മ്മസേനകള്‍ എന്നിവ സ്ഥാപിക്കല്‍.
* മനുഷ്യക്കടത്ത് നടത്തുന്നവരെയും ഇരകളെയും കുറിച്ചുള്ള ഒരു ഡാറ്റാബേസ് സുരക്ഷിതവും രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ടും വികസിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യലും, ഇന്ത്യയ്ക്കും മ്യാന്‍മാറിനുമിടയ്ക്ക് പ്രത്യേക ഫോക്കല്‍ പോയിന്റുകളിലൂടെ വിവരം കൈമാറുകയും ചെയ്യല്‍.
* ഇരുരാജ്യങ്ങളിലെയും നിര്‍ദ്ദിഷ്ട ഏജന്‍സികള്‍ക്ക് ശേഷി വികസന പരിപാടികള്‍.
* മനുഷ്യക്കടത്തിന്റെ ഇരകളെ രക്ഷിക്കല്‍, പുനരധിവസിപ്പിക്കല്‍, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരല്‍, പുനരധിവാസം എന്നിവയ്ക്കായി മാതൃകാ പ്രവര്‍ത്തന മാനനണ്ഡങ്ങള്‍ക്ക് രൂപം നല്‍കല്‍.
പശ്ചാത്തലം :
മനുഷ്യക്കടത്ത് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പടര്‍ന്നു പന്തലിച്ചതാണ്. മനുഷ്യക്കടത്തിന്റെ സങ്കീര്‍ണ്ണമായ സ്വഭാവം അതിനെ ആഭ്യന്തര, മേഖലാ, അന്തര്‍ദേശീയ തലങ്ങളില്‍ നേരിടുന്നതിന് ബഹുമുഖ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ആഗോളപ്രസക്തിയുള്ള വിഷയമെന്ന നിലയില്‍, മനുഷ്യക്കടത്ത് തടയാന്‍ അന്താരാഷ്ട്ര സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും അത്യാവശ്യമാണ്.
ഇന്ത്യയുടെയും മ്യാന്‍മറിന്റെയും അതിര്‍ത്തി നിയന്ത്രിക്കുന്ന ഏജന്‍സികള്‍ തമ്മില്‍ ആശയവിനിമയത്തിന് നേരിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് മനുഷ്യക്കടത്ത് തടയാനും അതിര്‍ത്തി, മേഖലാ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രയോജനപ്പെടും.
AM/ND-MRD
(Release ID: 1593863)
Visitor Counter : 157