മന്ത്രിസഭ

ഫെനി നദിയില്‍ നിന്ന് 1.82 ക്യുസെക് ജലം എടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും  തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 NOV 2019 8:39PM by PIB Thiruvananthpuram

 

ത്രിപുരയിലെ സബ്‌റൂം പട്ടണത്തിലെ കുടിവെള്ള വിതരണ പദ്ധതിക്കായി ഫെനി നദിയില്‍ നിന്നും 1.82 ക്യുസെക് വെള്ളം എടുക്കുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍  
ഫെനി നദീജലം പങ്കിടുന്നതില്‍ ഇന്ത്യയും, ബംഗ്ലാദേശും തമ്മില്‍ യാതൊരു ജലം പങ്കുവയ്ക്കല്‍ കരാറും നിലവിലില്ല. ത്രിപുരയിലെ സബ്‌റൂം പട്ടണത്തിലെ കുടിവെള്ള വിതരണം അപര്യാപ്തമാണ്. ഈ മേഖലയിലെ ഭൂഗര്‍ഭ ജലത്തിലാകട്ടെ ഇരുമ്പിന്റെ അംശം ഉയര്‍ന്ന തോതിലാണ്.ഈ പദ്ധതിയുടെ നടപ്പാക്കല്‍ സബ്‌റൂം പട്ടണത്തിലെ ഏഴായിരത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

ND



(Release ID: 1590810) Visitor Counter : 62