മന്ത്രിസഭ

കേരളത്തിനും മാലദ്വീപിനുമിടയ്ക്കുള്ള ഫെറിസര്‍വീസിന് കേന്ദ്ര മന്ത്രിസഭയുടെഅനുമതി


കൊച്ചിയെ മാലെയുമായും മാലദ്വീപിലെ കുല്‍ഹുധുഫുച്ചിയുമായും
സമുദ്രമാര്‍ഗ്ഗം ബന്ധിപ്പിക്കും

Posted On: 03 JUL 2019 4:42PM by PIB Thiruvananthpuram


സമുദ്രമാര്‍ഗം യാത്രാ, കാര്‍ഗോസര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനവേളയില്‍ 2019 ജൂണ്‍ 8 നാണ് ധാരണാപത്രം ഒപ്പുവെച്ചത്.
മാലദ്വീപിന്റെ പ്രധാനപ്പെട്ട വികസന പങ്കാളിയാണ്ഇന്ത്യ. മാലദ്വീപിലെ പല പ്രമുഖ സ്ഥാപനങ്ങളും ഇന്ത്യ സ്ഥാപിച്ചതാണ്. നിലവില്‍ദീര്‍ഘകാല വായ്പകളുംവ്യാപാരത്തിനായുള്ള റിവോള്‍വിംഗ്‌ക്രെഡിറ്റുമടക്കം മാലദ്വീപിന് ഇന്ത്യ 100 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെവായ്പാസൗകര്യംഒരുക്കിയിട്ടുണ്ട്.
ദ്വീപ്‌സമൂഹത്തിന്റെ തലസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നഗരവുമായ മാലെയും മാലദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമായകുല്‍ഹുധുഫുച്ചിയുംകൊച്ചിയില്‍നിന്ന് വിനോദ സഞ്ചാരികള്‍ക്കും ചരക്കു നീക്കത്തിനുമായി ഫെറിസര്‍വീസ് ആരംഭിക്കുന്നതിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളാണ്. കൊച്ചിയില്‍നിന്ന് 708 കിലോമീറ്റര്‍ അകലെയാണ് മാലെസ്ഥിതിചെയ്യുന്നത്. കുല്‍ഹുധുഫുച്ചി 509 കിലോമീറ്റര്‍ അകലെയും.കുല്‍ഹുധുഫുച്ചിയും അതിനു ചുറ്റുമുള്ള ദ്വീപുകളും മാലദ്വീപിന്റെ വടക്കന്‍ ഭാഗത്തെ പ്രധാന ജനവാസകേന്ദ്രങ്ങളാണ്. ഇന്ത്യക്കാര്‍ക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളായിതിരഞ്ഞെടുക്കാവുന്ന നിരവധി റിസോര്‍ട്ടുകളുംഇവിടെയുണ്ട്. നിലവില്‍ മാലെയിലേക്ക് എത്തിച്ചേരാന്‍ വിമാനങ്ങളുംറിസോര്‍ട്ടുകളിലേക്ക് സീ പ്ലെയിനുകളുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് ചെലവുകൂടുതലാണ്. അതേസമയംകൊച്ചിയില്‍നിന്ന് സമുദ്രമാര്‍ഗമുള്ള ബന്ധിപ്പിക്കല്‍ വിനോദ സഞ്ചാരവും, ഇന്ത്യയുടെ ആരോഗ്യ, സൗഖ്യടൂറിസവുംപ്രോത്സാഹിപ്പിക്കും. നിരവധി മാലദ്വീപുകാര്‍വിദ്യാഭ്യാസത്തിനായികേരളത്തിലേക്കും മറ്റു ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുംയാത്ര ചെയ്യുന്നുണ്ട്.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍യാത്രാ, ചരക്കു നീക്കത്തിനായി സമുദ്രമാര്‍ഗമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് മാലദ്വീപുമായി ഈ ധാരണാപത്രം ഒപ്പുവെച്ചത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ദ്ദിഷ്ട ഫെറിസര്‍വീസ് വലിയതോതില്‍ സഹായകരമാകും.

 



(Release ID: 1577051) Visitor Counter : 148