മന്ത്രിസഭ

ഇന്ത്യയും കിര്‍ഗിസ്ഥാനും അളവു-തൂക്ക രംഗത്തു ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 12 JUN 2019 8:08PM by PIB Thiruvananthpuram

ഇന്ത്യയും കിര്‍ഗിസ്ഥാനും അളവു-തൂക്ക രംഗത്തു ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2019 ജൂണ്‍ 13-14ല്‍ എസ്.സി.ഒയ്ക്കിടെ ധാരണാപത്രം ഒപ്പുവെക്കപ്പെടും.
നേട്ടങ്ങള്‍:

1. അളവുതൂക്കം സംബന്ധിച്ച വിവരങ്ങളും രേഖകളും കൈമാറല്‍

2. അളവുതൂക്കം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്കുമായി പരീശിലന പദ്ധതി രൂപപ്പെടുത്തല്‍

3. അളവുതൂക്ക മേഖലയില്‍ പരസ്പരം സഹകരിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വിദഗ്ധരെയും കൈമാറല്‍

4. പരസ്പരം താല്‍പര്യമുള്ള സെമിനാറുകള്‍, ശില്‍പശാലകള്‍, യോഗങ്ങള്‍, പഠന പദ്ധതികള്‍ എന്നിവയില്‍ പങ്കെടുക്കല്‍

5. പ്രീ-പാക്കേജ്ഡ് ചരക്കുകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുകയും പ്രീ-പാക്കേജ്ഡ് ചരക്കുകളുടെ അളവുതൂക്ക കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയും ചെയ്യുക.

6. പ്രീ-പ്രാക്കേജ്ഡ് ചരക്കുകള്‍ സംബന്ധിച്ച ചട്ടങ്ങളും നിയന്ത്രണങ്ങളും പുനഃപരിശോധിക്കുക

7. ഉല്‍പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളില്‍ അളവുതൂക്ക മേല്‍നോട്ടത്തിലെ അനുഭവം പങ്കുവെക്കുക.


(Release ID: 1574257) Visitor Counter : 134