വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) 2026-ന്റെ മാധ്യമ അക്രഡിറ്റേഷൻ സമയപരിധി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നവംബർ 4 വരെ നീട്ടി

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) 2026-ന്റെ മാധ്യമ അക്രഡിറ്റേഷനുള്ള അവസാന തീയതി 2026 നവംബർ 4 വരെ ദീർഘിപ്പിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
 
 
ഗോവയിലെ പനജിയിൽ 2026 നവംബർ 20 മുതൽ 28 വരെ നടക്കാനിരിക്കുന്ന ചലച്ചിത്രോത്സവം റിപ്പോർട്ട് ചെയ്യാൻ താല്പര്യപ്പെടുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഔദ്യോഗിക അക്രഡിറ്റേഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
 
യോഗ്യരായ മാധ്യമപ്രവർത്തകർ ദീർഘിപ്പിച്ച സമയപരിധിക്കു മുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണമെന്ന് നിർദേശിക്കുന്നു.
 
രജിസ്ട്രേഷൻ ലിങ്ക്: https://accreditation.pib.gov.in/eventregistration/login.aspx
 
വിശദഅന്വേഷണങ്ങൾക്കായി iffi.mediadesk@pib.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
 
അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർക്ക് ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
 
അവയിൽ ചലച്ചിത്ര പ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, ചലച്ചിത്ര സംവിധായകരുമായും സിനിമാ മേഖലയിലെ പ്രൊഫഷണലുകളുമായുള്ള സംവാദങ്ങൾ, നെറ്റ്‌വർക്കിങ് അവസരങ്ങൾ,ചലച്ചിത്രോത്സവ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
 
 
IFFI-യുടെ മുൻ പതിപ്പിനായി (56-ാമത് ) പോർട്ടലിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകർക്ക് അതേ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പ്രവേശിച്ച് ആവശ്യമായ രേഖകൾ പുതുക്കാവുന്നതാണ്.
 
ഏഷ്യയിലെ ഏറ്റവും വിഖ്യാതമായ ചലച്ചിത്രോത്സവങ്ങളിലൊന്നിൽ പങ്കാളിത്തം ഉറപ്പാക്കാനും സിനിമാലോകത്തെ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെടാനും തിരശ്ശീലയ്ക്കപ്പുറമുള്ള കഥകൾ കണ്ടെത്താനും ചലച്ചിത്രനിർമാണം, സർഗാത്മകത, സംസ്കാരം എന്നിവയുടെ സമ്പന്നമായ ആഘോഷമായ IFFI-യുടെ ഭാഗമാകാനും പെട്ടെന്ന്  അപേക്ഷിക്കുക.
 
കൂടാതെ, മാധ്യമപ്രവർത്തകരല്ലാത്ത ചലച്ചിത്രപ്രേമികൾക്കും പ്രതിനിധികളായി (Delegates) IFFI-യിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി [  https://www.iffigoa.org/delegate-registration  ) എന്ന ലിങ്ക് സന്ദർശിക്കാം. ഇതുവഴി 57-ാമത് IFFI 2026-ൽ പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന സിനിമകളും മറ്റ് പരിപാടികളും ആസ്വദിക്കാനാകും.
 
SKY
****
 

( റിലീസ് ഐ.ഡി: 2329458) സന്ദര്‍ശക കൗണ്ടര്‍ : 10