പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ പ്രവീൺ കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
21 OCT 2026 6:38PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഹൈജമ്പ് ടി64 ഇനത്തിൽ, തൻ്റെ തന്നെ ഗെയിംസ് റെക്കോർഡ് തകർക്കുന്ന മികച്ച പ്രകടനത്തോടെ സ്വർണ്ണ മെഡൽ നിലനിർത്തിയ പ്രവീൺ കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏഷ്യൻ പാരാ ഗെയിംസിൽ പ്രവീൺ കുമാർ തൻ്റെ വിജയക്കുതിപ്പ് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അദ്ദേഹത്തിൻ്റെ സ്ഥിരതയും കായിക മികവും മികച്ച പ്രകടനത്തിനായുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ അസാധാരണ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞു. രാജ്യത്തിന് വീണ്ടും അഭിമാനമുണ്ടാക്കിയ പ്രവീണിന് അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
'എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:
"ഏഷ്യൻ പാരാ ഗെയിംസിൽ പ്രവീൺ കുമാറിൻ്റെ വിജയക്കുതിപ്പ് തുടരുന്നു!
അതിമനോഹരമായ ഒരു ചാട്ടത്തിലൂടെ, പുരുഷന്മാരുടെ ഹൈജമ്പ് ടി64 ഇനത്തിൽ അദ്ദേഹം തൻ്റെ സ്വർണ്ണ മെഡൽ നിലനിർത്തുകയും, ഒപ്പം തൻ്റെ തന്നെ ഗെയിംസ് റെക്കോർഡ് മറികടക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ സ്ഥിരതയും കായിക മികവും ശ്രേഷ്ഠതയ്ക്കായുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ അസാധാരണ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. രാജ്യത്തിന് വീണ്ടും അഭിമാനമുണ്ടാക്കിയ പ്രവീണിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി"
( റിലീസ് ഐ.ഡി: 2326151)
സന്ദര്‍ശക കൗണ്ടര്‍ : 9