വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
IFFI 2026-ൻ്റെ മീഡിയ അക്രഡിറ്റേഷനുള്ള അവസാന തീയതി ഒക്ടോബർ 17 വരെ നീട്ടി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പോസ്റ്റഡ് ഓണ്:
15 OCT 2026 2:50PM by PIB Thiruvananthpuram
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) മീഡിയ അക്രഡിറ്റേഷനുള്ള അവസാന തീയതി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ, 2026 ഒക്ടോബർ 17 വരെ അപേക്ഷ സമർപ്പിക്കാം. 2026 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിൽ നടക്കുന്ന മേള റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഔദ്യോഗിക അക്രഡിറ്റേഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
യോഗ്യരായ മാധ്യമപ്രവർത്തകർ പുതുക്കിയ സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
രജിസ്ട്രേഷൻ ലിങ്ക്: https://accreditation.pib.gov.in/eventregistration/login.aspx
രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് iffi.mediadesk@pib.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
IFFI-യെക്കുറിച്ച്
1952-ൽ തുടക്കം കുറിച്ച ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI), ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രോത്സവമാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (NFDC), ഗോവ സർക്കാരിന് കീഴിലുള്ള എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയും (ESG) സംയുക്തമായി സംഘടിപ്പിക്കുന്ന IFFI, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും പ്രമുഖ വ്യക്തിത്വങ്ങളെയും വളർന്നുവരുന്ന പ്രതിഭകളെയും ഒരുമിച്ചുകൊണ്ടുവരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, മാസ്റ്റർക്ലാസുകൾ, ആദരസമർപ്പണങ്ങൾ എന്നിവയിലൂടെ, ഗോവയുടെ ഊർജ്ജസ്വലമായ പശ്ചാത്തലത്തിൽ വൈവിധ്യമാർന്ന കഥകളെയും ഭാഷകളെയും ചലച്ചിത്ര പാരമ്പര്യങ്ങളെയും ഈ മേള ആഘോഷിക്കുന്നു. 57-ാമത് IFFI-യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഏറ്റവും പുതിയ അറിയിപ്പുകൾക്കുമായി https://www.iffigoa.org/ സന്ദർശിക്കുക.
( റിലീസ് ഐ.ഡി: 2323863)
സന്ദര്ശക കൗണ്ടര് : 14
ഈ റിലീസ് വായിക്കുക:
English
,
Punjabi
,
Gujarati
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Tamil
,
Telugu
,
Kannada