പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പത്നി ശ്രീമതി അകി ആബെയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 08 OCT 2026 6:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പത്നി ശ്രീമതി അകി ആബെയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുമായുള്ള അവരുടെ ദീർഘകാല ബന്ധത്തിന് ആഴത്തിലുള്ള നന്ദിയും പ്രശംസയും അറിയിക്കുകയും ചെയ്തു.

ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രിയ സുഹൃത്തും ദീർഘദർശിയായ നേതാവുമായിരുന്നു ഷിൻസോ ആബെയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

വാരാണസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ 'ആബെ മെമ്മോറിയൽ ഇടനാഴി' ഉദ്ഘാടനം ചെയ്തത് ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന് ഷിൻസോ ആബെ നൽകിയ ശാശ്വതമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണെന്ന് ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു;

"അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പത്നി ശ്രീമതി അകി ആബെയെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷം. ഇന്ത്യയുമായുള്ള അവരുടെ ദീർഘകാല ബന്ധത്തെ ഞാൻ വളരെയധികം വിലമതിക്കുന്നു.

ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രിയസുഹൃത്തും ദീർഘദർശിയായ നേതാവുമായിരുന്നു ആബെ സാൻ. വാരാണസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ ഇന്നലെ 'ആബെ മെമ്മോറിയൽ ഇടനാഴി' ഉദ്ഘാടനം ചെയ്തത് ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന് അദ്ദേഹം നൽകിയ ദീർഘകാല സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ്.

@akie_official"

***

SK


( റിലീസ് ഐ.ഡി: 2321208) സന്ദര്‍ശക കൗണ്ടര്‍ : 6