വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
18 അംഗങ്ങളെ ഉൾപ്പെടുത്തി കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് കേന്ദ്ര ഗവണ്മെൻ്റ് പുനഃസംഘടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
16 SEP 2026 6:28PM by PIB Thiruvananthpuram
ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ മൂന്ന് വർഷത്തെ കാലയളവിലേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ ഉണ്ടാകുന്നത് വരെയോ (ഏതാണോ ആദ്യം) സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) കേന്ദ്ര ഗവണ്മെൻ്റ് പുനഃസംഘടിപ്പിച്ചു.
1952-ലെ സിനിമാറ്റോഗ്രാഫ് നിയമത്തിലെ വകുപ്പ് 3 ഉപ വകുപ്പ് (1), 2024-ലെ സിനിമാറ്റോഗ്രാഫ് (സർട്ടിഫിക്കേഷൻ) ചട്ടങ്ങളിലെ ചട്ടം 3 എന്നിവ പ്രകാരം നൽകിയിട്ടുള്ള അധികാരം വിനിയോഗിച്ചാണ് കേന്ദ്ര ഗവണ്മെൻ്റ് ഈ പുനഃസംഘടന നടത്തിയത്.
പുനഃസംഘടിപ്പിച്ച സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ താഴെ പറയുന്ന 18 അംഗങ്ങൾ ഉൾപ്പെടുന്നു:
1. ശ്രീ വിനോദ് അനുപം
2. ശ്രീ മനോജ് ജോഷി
3. ശ്രീ അഭിഷേക് ജെയിൻ
4. ശ്രീ റിക്കി കെജ്
5. ശ്രീ പ്രിയദർശൻ
6. ശ്രീ സുനിൽ ഷെട്ടി
7. ശ്രീ ഹൻസ് രാജ് ഹൻസ്
8. ശ്രീമതി സുപ്രിയ യാർലഗദ്ദ
9. ശ്രീ യതീന്ദ്ര മിശ്ര
10. ശ്രീമതി രൂപാലി ഗാംഗുലി
11. ശ്രീമതി പ്രീതി സിൻ്റ
12. ശ്രീ നീല മാധബ് പാണ്ഡ
13. ശ്രീ പങ്കജ് ത്രിപാഠി
14. ശ്രീ പ്രസൻജിത് ചാറ്റർജി
15. ശ്രീമതി പല്ലവി ജോഷി
16. ശ്രീമതി നിഷിഗന്ധ വാഡ്
17. ശ്രീ വാമൻ കെന്ദ്രെ
18. ശ്രീ രമേശ് പതംഗെ
ബോർഡ് പുനഃസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിജ്ഞാപനം 2026 സെപ്റ്റംബർ 16-ന് കേന്ദ്രവാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു.
***
( റിലീസ് ഐ.ഡി: 2311127)
സന്ദര്‍ശക കൗണ്ടര്‍ : 18