വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിലുള്ള ഏക്താ നഗറിൽ വെച്ച് ഇന്ത്യൻ രാഷ്ട്രപതി സമ്മാനിക്കും

പോസ്റ്റഡ് ഓണ്‍: 08 SEP 2026 1:55PM by PIB Thiruvananthpuram

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 2026 സെപ്റ്റംബർ 22-ന് ഗുജറാത്തിലെ ഏക്താ നഗറിൽ (കെവാഡിയ) വെച്ച് ഇന്ത്യൻ രാഷ്ട്രപതി സമ്മാനിക്കും. 2024-ലെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ നേട്ടങ്ങൾ കൊണ്ടാടുന്നതിനായി രാജ്യത്തുടനീളമുള്ള ചലച്ചിത്ര പ്രവർത്തകർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, മറ്റ് കലാകാരന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ചലച്ചിത്ര രംഗത്തെ മികവിന് രാജ്യം നൽകുന്ന ഏറ്റവും വിശിഷ്ട ബഹുമതിയാണ് 1954-ൽ ആരംഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ. ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ നിർമ്മാണത്തിന്റെ സമ്പന്നമായ ഭാഷാപരവും സാംസ്കാരികവും പ്രാദേശികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഫീച്ചർ സിനിമകൾ, നോൺ-ഫീച്ചർ സിനിമകൾ, സിനിമയെക്കുറിച്ചുള്ള രചനകൾ എന്നിവയിലുടനീളമുള്ള സർഗ്ഗാത്മകവും സാങ്കേതികവുമായ നേട്ടങ്ങളെ ഈ പുരസ്കാരങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തിനപ്പുറം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് സംഘടിപ്പിക്കാൻ കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം ഒരു സുപ്രധാന തീരുമാനമെടുത്തു. ഈ വർഷം ഏക്താ നഗറിൽ നടക്കുന്ന ചടങ്ങ് 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന സത്ത ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയിലുടനീളമുള്ള ചലച്ചിത്ര പ്രതിഭകളെ ഒന്നിച്ചുകൊണ്ടുവരും.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിവിധ ഭാഷകൾ, വിഭാഗങ്ങൾ, സിനിമാറ്റിക് രൂപങ്ങൾ എന്നിവയിലുടനീളമുള്ള ഈ വൈവിധ്യത്തെ ആഘോഷിക്കുന്നു. 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ സിനിമയായി ആദരിക്കപ്പെടും. 'ഭംഗാർ' മികച്ച നോൺ-ഫീച്ചർ സിനിമയായും 'രാം-നാമി' മികച്ച ഡോക്യുമെന്ററിയായും ജൂറി തിരഞ്ഞെടുത്തു. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയും 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങും. അതേസമയം 'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിന് യാമി ഗൗതം മികച്ച നടിയായി ആദരിക്കപ്പെടും. 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രത്തിന് രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങും.

മറാഠി, സന്താലി, തമിഴ്, മലയാളം, തെലുഗു, കന്നഡ, തുളു, ഗഡ്‌വാലി തുടങ്ങിയ ഭാഷകളിലും രൂപങ്ങളിലുമുള്ള സിനിമാ മികവിനെയും ഈ പുരസ്കാരങ്ങൾ അംഗീകരിക്കുന്നു. 'കൽക്കി 2898 എഡി', 'അമരൻ', 'പുഷ്പ: ദി റൂൾ പാർട്ട്-02', 'ഭൂൽ ഭുലയ്യ 3', 'സ്ത്രീ 2' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ ലഭിക്കും. ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ നോൺ-ഫീച്ചർ സിനിമാ വിഭാഗത്തിൽ ഒരു സന്താലി ചിത്രം ആദരിക്കപ്പെടും. 

സിനിമയെക്കുറിച്ചുള്ള മികച്ച രചനാ വിഭാഗത്തിൽ സഞ്ജീവ് ശ്രീവാസ്തവയ്ക്ക് മികച്ച ചലച്ചിത്ര നിരൂപകനുള്ള പുരസ്കാരം സമ്മാനിക്കും. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള പുരസ്കാരം ഡോ. പ്രദീപ് കെഞ്ചനുരു എഴുതി മിറർ പുസ്തക പ്രസിദ്ധീകരിച്ച 'നാനിരുവുദേ നിമഗാഗി നാദിരുവുദേ നനഗാഗി: കന്നഡ സിനിമദ തത്വ മത്തു രാജകീയ' എന്ന പുസ്തകത്തിന് നൽകും.

***

SK


( റിലീസ് ഐ.ഡി: 2307820) സന്ദര്‍ശക കൗണ്ടര്‍ : 13