വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

എഫ്.ഐ.പി എക്സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ സ്വന്തമാക്കി പ്രസിദ്ധീകരണ വിഭാഗം

എഫ്.ഐ.പി അവാർഡ്‌സ് 2026: 'ഭാരത് 2026' ന് രണ്ടാം സമ്മാനവും 'ധർത്തി കി സെഹത്' ന് മൂന്നാം സമ്മാനവും

പോസ്റ്റഡ് ഓണ്‍: 25 AUG 2026 1:59PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിനിമയ  മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗത്തിന്, പ്രസിദ്ധീകരണ മികവിനുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്‌സിന്റെ (എഫ്‌ഐപി) അവാർഡ്സ് ഫോർ എക്‌സലൻസ് ഇൻ ബുക്ക് പ്രൊഡക്ഷൻ 2026 ൽ ഏഴ് പുരസ്‌കാരങ്ങൾ ലഭിച്ചു. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ഡിവിഷന്റെ ജേർണലുകൾ, പുസ്തകങ്ങൾ, റഫറൻസ് പ്രസിദ്ധീകരണങ്ങൾ എന്നിവ വിവിധ വിഭാഗങ്ങളിലായി അംഗീകരിക്കപ്പെട്ടു.

അവാർഡ് നേടിയ പുസ്തകങ്ങളുടെയും ജേർണലുകളുടെയും എഡിറ്റർമാരെ  പ്രസിദ്ധീകരണ വിഭാഗം  ഡയറക്ടർ ജനറൽ ഡോ. ധീരജ് കകാഡിയ ആദരിക്കുകയും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.

പ്രസിദ്ധീകരണ വിഭാഗത്തിന്  ലഭിച്ച ഏഴ് പുരസ്കാരങ്ങൾ, ഇവിടുത്തെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഉത്തമോദാഹരണമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ ഡോ. ധീരജ് കകാഡിയ പറഞ്ഞു. ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവും ഉപകാരപ്രദവുമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കാൻ ഈ അംഗീകാരം ഞങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറിവ്, സാഹിത്യം, സംസ്കാരം, ദേശീയ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങളും വീക്ഷണങ്ങളും ഉൾക്കൊള്ളുന്ന മികച്ച പുസ്തകങ്ങളും ജേണലുകളും ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ പബ്ലിക്കേഷൻസ് ഡിവിഷൻ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ കകാഡിയ പറഞ്ഞു.

ദേശീയ വികസനം, അറിവ്, ശാസ്ത്രം, സാഹിത്യം, സംസ്കാരം, കല, സമകാലിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്നതും വിലപ്പെട്ടതുമായ ഉള്ളടക്കം വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഡിവിഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും ജേർണലുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാല് രണ്ടാം സമ്മാനങ്ങളും മൂന്ന് മൂന്നാം സമ്മാനങ്ങളും ഉൾപ്പെടുന്നതാണ് ഈ ഏഴ് പുരസ്കാരങ്ങൾ. പ്രസിദ്ധീകരണ മികവ്, എഡിറ്റോറിയൽ നിലവാരം, ഉള്ളടക്ക വൈവിധ്യം എന്നിവയോടുള്ള പബ്ലിക്കേഷൻസ് ഡിവിഷന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

രണ്ടാം സമ്മാനം നേടിയ പ്രസിദ്ധീകരണങ്ങൾ

ഭാരത് 2026 (ഹിന്ദി): റഫറൻസ് ബുക്സ് – ഹിന്ദി വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

വിംഗ്സ് ടു അവേർ ഹോപ്സ് - വോള്യം 2 (ഇംഗ്ലീഷ്): ജനറൽ ആൻഡ് ട്രേഡ് ബുക്സ് – ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

യോജന – ജൂലൈ 2026 (ഹിന്ദി): ‘വികസിത് ഭാരത്@2047’ വിഷയാധിഷ്ഠിതമായ ഈ പതിപ്പ് ജേർണലുകളും ഹൗസ് മാഗസിനുകളും എന്ന ഹിന്ദി വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

കുരുക്ഷേത്ര –ഗ്രാമ വികസന  മാസിക:  1952 മുതൽ പ്രസിദ്ധീകരിക്കുന്ന ഈ മാസിക ജേണലുകളും  ഹൗസ് മാഗസിനുകളും എന്ന  ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

മൂന്നാം സമ്മാനങ്ങൾ നേടിയ പ്രസിദ്ധീകരണങ്ങൾ

ധർത്തി കി സെഹത്: ബാലസാഹിത്യം (പൊതു താൽപ്പര്യം) (0–10 വയസ്സ്) – ഹിന്ദി വിഭാഗത്തിൽ മൂന്നാം സമ്മാനം നേടി.

രംഗോലി രൂപ് സുർ ലേ കി: ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്സ്– ഹിന്ദി വിഭാഗത്തിൽ മൂന്നാം സമ്മാനം നേടി.

ആജ്കൽ ഉർദു – ജൂലൈ 2026: ജേണലുകളും ഹൗസ് മാഗസിനുകളും  ഇന്ത്യൻ ഭാഷകളിൽ (ഉർദു) വിഭാഗത്തിൽ മൂന്നാം സമ്മാനം നേടി.

വിശ്വസനീയവും വിജ്ഞാനപ്രദവും സാംസ്കാരികമായി സമ്പന്നവുമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പ്രസിദ്ധീകരണ വിഭാഗത്തിന്റെ പങ്ക് ഈ അവാർഡുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. ആധികാരികവും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതുമായ ഉള്ളടക്കത്തോടെ ഉയർന്ന നിലവാരമുള്ള പുസ്തകങ്ങൾ, ജേണലുകൾ, റഫറൻസ് പ്രസിദ്ധീകരണങ്ങൾ എന്നിവ വായനക്കാരിലേക്ക് എത്തിക്കുന്നത് തുടരാൻ ഈ അംഗീകാരം ഡിവിഷന് പ്രചോദനമാകും.

 പ്രസിദ്ധീകരണവിഭാഗത്തിന്  ലഭിച്ച ഏഴ് പുരസ്‌കാരങ്ങൾ 


*റഫറൻസ് ബുക്കുകൾ - ഹിന്ദി വിഭാഗത്തിൽ ഭാരത് 2026 (ഹിന്ദി) രണ്ടാം സമ്മാനം നേടി.

*വിംഗ്സ് ടു ഔർ ഹോപ്സ് - വാല്യം 2 ജനറൽ, ട്രേഡ് ബുക്കുകൾ - ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

*'വികസിത് ഭാരത്@2047' എന്ന പ്രമേയമുള്ള യോജന ഹിന്ദി - ജൂലൈ 2026, ജേണൽസ് & ഹൗസ് മാഗസിനുകൾ - ഹിന്ദി വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

*കുരുക്ഷേത്ര - 1952 മുതൽ ഒരു ഗ്രാമവികസന മാസിക: ജേണൽസ് & ഹൗസ് മാഗസിനുകൾ എന്ന  ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി.

*കുട്ടികളുടെ പുസ്തകങ്ങൾ (പൊതു താൽപ്പര്യം) (0–10 വയസ്സ്) - ഹിന്ദി വിഭാഗത്തിൽ ധർത്തി കി സെഹത്തിന് മൂന്നാം സമ്മാനം ലഭിച്ചു.

*ആർട്ട് ആൻഡ് കോഫി ടേബിൾ ബുക്കുകൾ - ഹിന്ദി വിഭാഗത്തിൽ രംഗോളി രൂപ് സുർ ലേ കി മൂന്നാം സമ്മാനം നേടി.

*അജ്കൽ ഉറുദു - ജൂലൈ 2026 ജേണൽസ് & ഹൗസ് മാഗസിനുകൾ:, ഇന്ത്യൻ ഭാഷകളിൽ  (ഉറുദു) വിഭാഗത്തിൽ മൂന്നാം സമ്മാനം നേടി.

 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്‌സിനെ (FIP) കുറിച്ച്:

ഇംഗ്ലീഷ്, ഹിന്ദി, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിലെ പ്രസാധകരുടെ പ്രതിനിധി സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്‌സ്. ഇന്ത്യയിലുടനീളം അംഗത്വമുള്ള ഈ പ്രസാധകർ പ്രസിദ്ധീകരണ വ്യവസായത്തിന്റെ 80 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്നു. രാജ്യത്തെ എല്ലാ പ്രമുഖ പ്രസാധകരും ഇതിലെ നേരിട്ടുള്ള അംഗങ്ങളാണ്.കൂടാതെ മറ്റ് പ്രസാധകർ വിവിധ പ്രാദേശിക അസോസിയേഷനുകൾ വഴിയും ഈ സംഘടനയിൽ പങ്കാളികളാകുന്നു.

***


( റിലീസ് ഐ.ഡി: 2303191) സന്ദര്‍ശക കൗണ്ടര്‍ : 9