വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026-ലെ അധ്യാപക ദിനത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (HEIs) പോളിടെക്നിക്കുകളിലെയും 21 അധ്യാപകർക്ക്/ഫാക്കൽറ്റികൾക്ക് ദേശീയ അധ്യാപക പുരസ്കാരം സമ്മാനിക്കും

प्रविष्टि तिथि: 24 AUG 2026 3:49PM by PIB Thiruvananthpuram
2026 സെപ്റ്റംബർ 5-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും (HEIs) പോളിടെക്നിക്കുകളിലെയും 21 അധ്യാപകർക്ക്/ഫാക്കൽറ്റികൾക്ക് ദേശീയ അധ്യാപക പുരസ്കാരം (NAT) സമ്മാനിക്കും.
 
കേന്ദ്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 12 അധ്യാപകർ/ഫാക്കൽറ്റികൾ, മൂന്ന് ഗവണ്മെന്റ് കോളേജുകളും രണ്ട് സ്വാശ്രയ കോളേജുകളും ഉൾപ്പെടെ സംസ്ഥാന സർവകലാശാലകളിൽ നിന്ന് അഞ്ച് പേർ, രണ്ട് ഗവണ്മെന്റ് പോളിടെക്നിക്കുകളും രണ്ട് സ്വാശ്രയ പോളിടെക്നിക്കുകളും ഉൾപ്പെടെ പോളിടെക്നിക്കുകളിൽ നിന്ന് നാല് പേർ എന്നിവരാണ് ഈ വർഷം പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
 
2026-ലെ ദേശീയ അധ്യാപക പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (@www.awards.gov.in) വഴി ഓൺലൈൻ രീതിയിലാണ് ക്ഷണിച്ചത്. ജനപങ്കാളിത്തത്തിന്റെ ഭാഗമായി സ്വയം നാമനിർദ്ദേശം, സ്ഥാപന തലത്തിലുള്ള നാമനിർദ്ദേശം, സഹപ്രവർത്തകരുടെ നാമനിർദ്ദേശം എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 2026 മേയ് 26 മുതൽ ജൂലൈ 20 വരെയാണ് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നത്.
മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക്/ഫാക്കൽറ്റി അംഗങ്ങൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. ബോധന-പഠന ഫലപ്രാപ്തി, അവബോധപ്രവർത്തനങ്ങൾ, ഗവേഷണവും നൂതനാശയവും , സ്പോൺസർ ചെയ്ത ഗവേഷണങ്ങൾ/ഫാക്കൽറ്റി വികസന പരിപാടികൾ/കൺസൾട്ടൻസി അധ്യാപനം എന്നിവയുൾപ്പെടെ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രകടനത്തിന്റെ വിലയിരുത്തലിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
 
രണ്ട് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നത്:
(i) നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ നിന്ന് പ്രാഥമികമായി ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായി സെർച്ച്-കം സ്ക്രീനിംഗ് കമ്മിറ്റിയുടെ വിലയിരുത്തൽ,
(ii) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ നിന്ന് പുരസ്‌കാരജേതാക്കളെ ജൂറി കമ്മിറ്റി തിരഞ്ഞെടുക്കൽ.
 
2023-ലാണ് ദേശീയ അധ്യാപക പുരസ്കാരത്തിന് കീഴിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പോളിടെക്നിക്കുകൾക്കുമായി രണ്ട് വിഭാഗം പുരസ്‌കാരങ്ങൾ കൂടി ഏർപ്പെടുത്താൻ തീരുമാനിച്ചത്. അതുവരെ സ്കൂൾ അധ്യാപകർക്ക് മാത്രമാണ് ഈ പുരസ്‌കാരം നൽകിയിരുന്നത്. വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ സംസ്കാരം വളർത്തിയെടുക്കുന്നതിന് പുരസ്കാരങ്ങളും അംഗീകാരങ്ങളും നൽകണമെന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ (NEP 2020) കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പുരസ്കാരപരിധി വ്യാപിപ്പിച്ചത്.
 
പുരസ്‌കാരജേതാക്കളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
***

(रिलीज़ आईडी: 2302829) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Bengali , Bengali-TR , English , Urdu , Marathi , Assamese , Gujarati , Tamil , Kannada