സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ബിഹാറിലെ NH-22-ലെ മുസഫർപൂർ-സീതാമഢി-സോൻബർസ പാത നാലുവരിയാക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; നിർമാണം 3,590.73 കോടി രൂപാ ചെലവിൽ ഹൈബ്രിഡ് ആനുവിറ്റി മോഡിൽ
प्रविष्टि तिथि:
19 AUG 2026 3:22PM by PIB Thiruvananthpuram
ബിഹാറിലെ NH-22-ലെ മുസഫർപൂർ-സീതാമഢി-സോൻബർസ പാത നാലുവരിയാക്കി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. 82.578 കിലോമീറ്റർ നീളത്തിൽ ഹൈബ്രിഡ് ആനുവിറ്റി മോഡിൽ (HAM) 3,590.73 കോടി രൂപ ആകെ മൂലധനച്ചെലവിലാണ് വികസിപ്പിക്കുന്നത്. 3590.73 കോടി രൂപാ ചെലവിൽ 82.578 കിലോമീറ്റർ ദൈർഘ്യത്തോടെ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് (HAM) ഈ പദ്ധതി വികസിപ്പിക്കുന്നത്.
ബിഹാറിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ദേശീയപാതാ ശൃംഖലയുമായുള്ള സംയോജനം കാരണം ഈ നിർദ്ദിഷ്ട പദ്ധതിക്ക് തന്ത്രപ്രധാനവും സാമ്പത്തികവുമായ പ്രസക്തിയുണ്ട്. സോൻബർസയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയെ NH-27-ലെ (കിഴക്കുപടിഞ്ഞാറൻ ഇടനാഴി) മുസഫർപൂർ പോലുള്ള സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഫീഡർ ഇടനാഴിയായി ഇത് പ്രവർത്തിക്കുന്നു. മുസഫർപൂർ, മക്സൂദ്പൂർ, പുന്നി സെയ്ദ്പൂർ, തുമ്മ, ദുമ്ര, ഭൂതാഹി, സോൻബർസ എന്നീ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പദ്ധതി വളരെയധികം സഹായിക്കും.
യാത്രക്കാരുടെയും ചരക്കുകളുടെയും വേഗതയേറിയതും സുരക്ഷിതവുമായ നീക്കം സാധ്യമാക്കാനും യാത്രാ കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ശരാശരി 80 കിലോമീറ്റർ വേഗത ഉറപ്പാക്കാനും കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ റോഡിന് നടുവിൽ സമനിരപ്പിലുള്ള മീഡിയൻ ഓപ്പണിംഗുകൾ ഇല്ലാത്തതിനാൽ വേഗതയേറിയതും സുരക്ഷിതവുമായ യാത്ര ഉറപ്പുനൽകുന്നു.
പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ തത്വങ്ങൾക്ക് അനുസൃതമായി ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി, വ്യവസായ മേഖലകളും പ്രധാന റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തിക്കൊണ്ട് മൾട്ടിമോഡൽ സംയോജനം വർധിപ്പിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി ചരക്കുകളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും സുഗമമായ നീക്കത്തിന് സൗകര്യമൊരുക്കുകയും പ്രാദേശിക സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ബുദ്ധിസ്റ്റ് സർക്യൂട്ട്, ചരിത്രപ്രസിദ്ധമായ സീതാമഢിയിലെ ജാനകി പുനൗര ധാം ക്ഷേത്രം തുടങ്ങിയ പ്രധാന സാംസ്കാരിക, തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു.
തന്ത്രപരവും സാമ്പത്തികവുമായി പ്രാധാന്യമുള്ള NH-22-ലെ മുസഫർപൂർ-സീതാമഢി-സോൻബർസ പാത ദേശീയ ചരക്കുശൃംഖലയിലേക്ക് തടസ്സമില്ലാത്ത ബന്ധം ഉറപ്പാക്കുന്നു. NH-31, NH-122 തുടങ്ങിയ നിലവിലുള്ള ഇടനാഴികളുമായുള്ള സംയോജനത്തിലൂടെ ബറൗണി പോലുള്ള വ്യവസായ മേഖലകളിലേക്കും ഗംഗാ നദിയോരത്തുള്ള ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റി ഇത് വർധിപ്പിക്കുന്നു. സമീപത്തെ ഭിത്താമോർ ലാന്റ് പോർട്ട് വഴി അതിർത്തി കടന്നുള്ള യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
കൂടാതെ, സുരക്ഷിതവും വേഗതയേറിയതുമായ യാത്ര ഉറപ്പാക്കുന്നതിനും ഗതാഗതം തടസ്സമില്ലാതെ കൈകാര്യം ചെയ്യുന്നതിനുമായി ഏഴ് പ്രധാന പാലങ്ങൾ (ബാഗ്മതിക്ക് കുറുകെയുള്ള 340 മീറ്റർ നീളമുള്ള വലിയ പാലം ഉൾപ്പെടെ), മൂന്ന് റെയിൽവേ ഓവർ ബ്രിഡ്ജുകൾ (ROB), രണ്ട് ഫ്ലൈ ഓവറുകൾ (1170 മീറ്റർ, 270 മീറ്റർ) എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതി ശരാശരി യാത്രാവേഗം വർധിപ്പിക്കുകയും യാത്രാസമയം കുറയ്ക്കുകയും ചെയ്യും. കൂടാതെ റോഡ് സുരക്ഷ, ഇന്ധനക്ഷമത, വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് എന്നിവ മെച്ചപ്പെടുത്തി പ്രാദേശിക യാത്രാസൗകര്യവും സാമൂഹിക-സാമ്പത്തിക വികസനവും വർധിപ്പിക്കും.
ബിഹാറിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നു. കൂടാതെ, ഈ നവീകരിച്ച ഇടനാഴി അഞ്ച് പിഎം ഗതി-ശക്തി സാമ്പത്തിക കേന്ദ്രങ്ങളിലേക്കും (നാല് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളും ഒരു മെഗാ ഫുഡ് പാർക്കും) നാല് സാമൂഹിക കേന്ദ്രങ്ങളിലേക്കും (ബാബ ഗരീബ്‌നാഥ് ക്ഷേത്രം, മാതാ ജാനകി ക്ഷേത്രം, പുനൗര ധാം, മുസഫർപൂർ, സീതാമഢി വികസനാഭിലാഷ ജില്ലകൾ), രണ്ട് ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കുമുള്ള (മുസഫർപൂർ, സീതാമഢി റെയിൽവേ സ്റ്റേഷനുകൾ) കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. അതുവഴി ഈ മേഖലയിലുടനീളം ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള നീക്കം സാധ്യമാകും.


***
SK
(रिलीज़ आईडी: 2301183)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada