പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

12 വർഷത്തെ മാറ്റങ്ങൾ: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യയുടെ പുരോഗതി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

प्रविष्टि तिथि: 15 AUG 2026 1:18PM by PIB Thiruvananthpuram

ഉത്പാദനം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ സുരക്ഷ, യുവജന ശാക്തീകരണം, നൂതനാശയം, സാമൂഹിക സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലുടനീളം കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയും മാറ്റങ്ങളും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിക്കാട്ടി.

പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ പ്രധാന കാര്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1. ഉത്പാദനം: വ്യാപ്തിയും സ്വയംപര്യാപ്തതയും

കഴിഞ്ഞ 12 വർഷത്തിനിടയിൽ:

  • പ്രതിരോധ ഉത്പാദനം ഏകദേശം 4 മടങ്ങ് വർധിച്ചു.
  • ഖാദി, ഗ്രാമവ്യവസായ ഉത്പാദനം ഏകദേശം 5 മടങ്ങ് വർധിച്ചു.
  • ഇലക്ട്രോണിക്സ് നിർമ്മാണം ഏകദേശം 7 മടങ്ങ് വർധിച്ചു.
  • ആധുനിക റെയിൽവേ കോച്ചുകളുടെ ഉത്പാദനം 21 മടങ്ങ് വർധിച്ചു.
  • മൊബൈൽ ഫോൺ നിർമ്മാണം 35 മടങ്ങ് വർധിച്ചു.

2. ഡിജിറ്റൽ ഇന്ത്യയും നവീനാശയവും

ഇന്ത്യയുടെ ഡിജിറ്റൽ, നവീനാശയ മേഖലയുടെ അതിവേഗ വളർച്ച പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 4 മടങ്ങ് വർധിച്ചു.
  • പേറ്റന്റ് അനുമതികൾ 4 മടങ്ങ് വർധിച്ചു.
  • ഡിജിറ്റൽ ഇടപാടുകൾ ഏകദേശം 100 മടങ്ങ് വർധിച്ചു.
  • ഇന്ത്യ മുമ്പത്തേക്കാൾ വളരെ വലിയ ഒരു ഡിജിറ്റൽ, നവീനാശയ ശൃംഖല കെട്ടിപ്പടുത്തു.

3. അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കൽ

സാധാരണക്കാരിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വേഗത്തിൽ എത്തിച്ചേരുന്ന സാഹചര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • കുടിവെള്ള പൈപ്പ് കണക്ഷനുകൾ പ്രതിവർഷം ശരാശരി 15 മടങ്ങ് വേഗത്തിൽ ലഭ്യമാക്കി.
  • LPG കണക്ഷനുകൾ പ്രതിവർഷം ശരാശരി 6 മടങ്ങ് വേഗത്തിൽ ലഭ്യമാക്കി.
  • പാവപ്പെട്ടവർക്കുള്ള ശൗചാലയങ്ങൾ പ്രതിവർഷം ശരാശരി 4 മടങ്ങ് വേഗത്തിൽ നിർമ്മിച്ചു.
  • പാവപ്പെട്ടവർക്കുള്ള അടച്ചുറപ്പുള്ള വീടുകൾ പ്രതിവർഷം ശരാശരി 3 മടങ്ങ് വേഗത്തിൽ ലഭ്യമാക്കി.
  • കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങൾ റദ്ദാക്കി.
  • മെട്രോ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക പൊതുഗതാഗതം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു.
  1. സെമികണ്ടക്ടർ മേഖലയുടെ വികാസം

ഇന്ത്യ സ്വന്തമായി സെമികണ്ടക്ടർ ശേഷി വികസിപ്പിക്കുന്നതിൽ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ഇന്ത്യയിൽ മുമ്പ് വലിയ സെമികണ്ടക്ടർ നിർമ്മാണ പ്ലാന്റുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.
  • ഒരു സമ്പൂർണ്ണ സെമികണ്ടക്ടർ മേഖല ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്നു.
  • മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകളുടെ പ്രവർത്തനം ആരംഭിച്ചു.
  • ഇന്ത്യ ചിപ്പുകൾ കയറ്റുമതി ചെയ്യാനും തുടങ്ങി.
  1. നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കൽ

നവ സാങ്കേതികവിദ്യകൾക്ക് സുപ്രധാന ധാതുക്കളുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലയിൽ ഇന്ത്യയുടെ ശേഷി വർധിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് പരാമർശിച്ചു:

  • ദേശീയ ക്രിട്ടിക്കൽ മിനറൽ മിഷൻ ആരംഭിച്ചു.
  • ബജറ്റിൽ നിർണായക ധാതു ഇടനാഴി പ്രഖ്യാപിച്ചു.
  • സുപ്രധാന ധാതുക്കളുടെ ലഭ്യതയ്ക്കായി വിവിധ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവെച്ചു.
  1. ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തൽ

ചിപ്പുകൾ, എഐ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് വൻതോതിൽ വൈദ്യുതി ആവശ്യമായതിനാൽ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് ഊർജ്ജ സുരക്ഷ അത്യന്താപേക്ഷിതമായ ഒരു ഉപാധിയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു.

 

ആണവോർജ്ജത്തിന്റെ പങ്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ:

  • ആണവോർജ്ജ മേഖലയിലെ ഒരു പ്രധാന പരിഷ്കരണമായി ശാന്തി (SHANTI) നിയമം
  • ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ സാങ്കേതികവിദ്യയിൽ ഇന്ത്യ നിർണായക നാഴികക്കല്ല് പിന്നിട്ടത്.
  • ആണവ ഇന്ധനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ ഈ സാങ്കേതികവിദ്യക്ക് വലിയ പങ്കുവഹിക്കാനുള്ള സാധ്യത.
  1. എണ്ണ, വാതക പര്യവേക്ഷണം വിപുലീകരിക്കൽ

ഓഫ്‌ഷോർ (തീരക്കടൽ) പര്യവേക്ഷണത്തോടുള്ള ഇന്ത്യയുടെ സമീപനത്തിലുണ്ടായ മാറ്റം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ഇന്ത്യയുടെ തീരക്കടൽ മേഖലയുടെ ഏകദേശം 99 ശതമാനവും മുമ്പ് പ്രവേശനമില്ലാത്ത മേഖലയായി (നോ-ഗോ ഏരിയ) വർഗ്ഗീകരിച്ചിരുന്നു.
  • ഈ സമീപനം ഇപ്പോൾ പ്രവേശനമില്ലാത്ത മേഖലയിൽ നിന്ന് 'മുന്നോട്ട് പോകാനുള്ള മേഖല' (ഗോ അഹെഡ് ഏരിയ) ആയി മാറിയിരിക്കുന്നു.
  • മുമ്പ് നിയന്ത്രണങ്ങളുണ്ടായിരുന്ന പ്രദേശങ്ങൾ പര്യവേക്ഷണത്തിനായി തുറന്നുകൊടുത്തു.
  • ഇത് പുതിയ എണ്ണ, വാതക ശേഖരങ്ങൾ കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സൃഷ്ടിച്ചു.
  1. ഊർജ്ജ വൈവിധ്യവൽക്കരണം

വിവിധ ഊർജ്ജ സ്രോതസ്സുകളിലുണ്ടായ ദ്രുതഗതിയിലുള്ള വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

സിറ്റി ഗ്യാസ് വിതരണം

  • 2014-ൽ: 70-ൽ താഴെ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്നു.
  • ഇന്ന്: ഏകദേശം 700-ഓളം നഗരങ്ങളിൽ ലഭ്യമാണ്.

പൈപ്പ് വഴിയുള്ള പാചകവാതകം

  • 2014-ൽ: ഏകദേശം 20–22 ലക്ഷം വീടുകളിൽ.
  • ഇന്ന്: ഏകദേശം 1.75 കോടി വീടുകളിൽ.

സൗരോർജ്ജം

  • 2014-ൽ: ഏകദേശം 2 ജിഗാവാട്ട്.
  • ഇന്ന്: ഏകദേശം 160 ജിഗാവാട്ട്.

പിഎം സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി

  • ഈ പദ്ധതിയുടെ പ്രയോജനം 50 ലക്ഷത്തിലധികം വീടുകളിൽ എത്തിക്കഴിഞ്ഞു.
  • കുറഞ്ഞതോ പൂജ്യമായോ ഉള്ള വൈദ്യുതി ബില്ലുകളിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ പ്രയോജനം നേടുന്നു.
  • മിച്ചമുള്ള വൈദ്യുതി വിറ്റ് കുടുംബങ്ങൾക്ക് വരുമാനവും ഉണ്ടാക്കാം.
  • ഒരു വീടിന് ഏകദേശം 80,000 രൂപ വരെ ധനസഹായം ലഭ്യമാണ്.
  1. റെയിൽവേ: വൈദ്യുതീകരണവും ഭാവി ഇന്ധനങ്ങളും

ഇന്ത്യൻ റെയിൽവേയിലുണ്ടായ മാറ്റങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • 2014-, ഏകദേശം 90 വർഷങ്ങൾക്ക് ശേഷവും, റെയിൽവേ ശൃംഖലയുടെ 30 ശതമാനം മാത്രമാണ് വൈദ്യുതീകരിച്ചിരുന്നത്.
  • ഇന്ന് ഇന്ത്യൻ റെയിൽവേ സമ്പൂർണ്ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങിയിരിക്കുന്നു.
  • ഇന്ത്യ ആദ്യത്തെ ഇന്ത്യൻ നിർമിത ഹൈഡ്രജൻ ട്രെയിനിന്റെ പ്രവർത്തനം ആരംഭിച്ചു.
  • ലോകത്തിലെ ഏറ്റവും നീളമേറിയതും ശക്തവുമായ ഹൈഡ്രജൻ ട്രെയിനായാണ് ഇത് വികസിപ്പിച്ചത്.
  1. ആഗോള പ്രതിസന്ധികളിലെ ഇന്ത്യയുടെ പ്രതിരോധ ശേഷി

കഴിഞ്ഞ 10–12 വർഷങ്ങളിൽ കൈവരിച്ച ശേഷി ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ തെളിയിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു:

  • കോവിഡ്-19 മഹാമാരി.
  • റഷ്യ-യുക്രെയ്ൻ യുദ്ധം.
  • പശ്ചിമേഷ്യൻ സംഘർഷങ്ങൾ.
  1. കർഷകർക്ക് താങ്ങാനാവുന്ന നിരക്കിൽ വളം

വളത്തിന്റെ ഉയർന്ന ആഗോള വിലയിൽ നിന്ന് കർഷകരെ സംരക്ഷിക്കാനുള്ള ഗവൺമെന്റ് ശ്രമങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി:

  • യൂറിയ: അന്താരാഷ്ട്ര തലത്തിൽ ചാക്കിന് ഏകദേശം 3,000 രൂപ; എന്നാൽ ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്നത് 300 രൂപയിൽ താഴെ വിലയ്ക്ക്.
  • DAP: അന്താരാഷ്ട്ര തലത്തിൽ 5,000 രൂപയിൽ കൂടുതൽ; എന്നാൽ ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്നത് 1,350 രൂപയ്ക്ക്.
  1. വ്യാപാര, കയറ്റുമതി അവസരങ്ങൾ

ഇന്ത്യൻ നിർമ്മാതാക്കൾക്കും കയറ്റുമതിക്കാർക്കുമായി സൃഷ്ടിക്കപ്പെടുന്ന പുതിയ അവസരങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • 2014 മുതൽ ഇന്ത്യ ഏകദേശം 40 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ (FTA) ഒപ്പുവെച്ചിട്ടുണ്ട്.
  • കൃഷി, മത്സ്യബന്ധനം, MSME, തുണിത്തരങ്ങൾ, മറ്റ് കയറ്റുമതി മേഖലകൾ എന്നിവയ്ക്കായി പുതിയ അവസരങ്ങൾ തുറക്കപ്പെട്ടു.
  1. വികസിത ഭാരതത്തിന്റെ കാതലായി യുവാക്കൾ

 

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയിലെ യുവാക്കൾക്ക് പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, അവർക്കായി തുറക്കപ്പെട്ട പുതിയ വഴികൾ എടുത്തുപറഞ്ഞു:

  • സ്റ്റാർട്ടപ്പ് ഇന്ത്യ: നവീനാശയത്തിനും സംരംഭകത്വത്തിനും പുതിയ വഴികൾ.
  • ₹1 ലക്ഷം കോടിയുടെ ഗവേഷണ ഫണ്ട്: യുവ ഗവേഷകർക്ക് പുതിയ അവസരങ്ങൾ.
  • ഡിജിറ്റൽ ഇന്ത്യ: കുറഞ്ഞ നിരക്കിലുള്ള ഡാറ്റയിലൂടെ ശാക്തീകരണം.
  • സ്കിൽ ഇന്ത്യ: ദേശീയ നൈപുണ്യ മേഖല.
  • ബഹിരാകാശ മേഖല: സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തു.
  • ദേശീയ ഡ്രോൺ നയം: യുവ സംരംഭകർക്കും നവീനാശയക്കാർക്കും പുതിയ അവസരങ്ങൾ.
  • ഖേലോ ഇന്ത്യ: ശക്തിപ്പെടുത്തിയ കായിക മേഖല.
  1. വിദ്യാഭ്യാസവും നവീനാശയവും

വിദ്യാഭ്യാസ, നവീനാശയ അവസരങ്ങളുടെ വികാസം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ദേശീയ വിദ്യാഭ്യാസ നയം 2020: 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടപ്പിലാക്കി.
  • സർവകലാശാലകൾ: 2004–2014 കാലഘട്ടത്തിൽ 350-ൽ താഴെ മാത്രം; തുടർന്നുള്ള പതിറ്റാണ്ടിൽ ഏകദേശം 650 പുതിയ സർവകലാശാലകൾ കൂട്ടിച്ചേർത്തു.
  • മെഡിക്കൽ കോളേജുകൾ: 2014-ന് മുമ്പ് 400-ൽ താഴെ; ഇന്ന് ഏകദേശം 850 ഓളം.
  • സ്കൂളുകളിൽ 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചു.
  • ചെറുപ്പകാലം മുതൽ തന്നെ സാങ്കേതികവിദ്യയിലും നവീനാശയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാനസികാവസ്ഥ വികസിപ്പിക്കുന്നതിന് ഊന്നൽ നൽകി.
  1. സ്റ്റാർട്ടപ്പുകൾ, ബഹിരാകാശം, എഐ

ഇന്ത്യയിൽ വളർന്നുവരുന്ന സ്റ്റാർട്ടപ്പ്, നവീനാശയ മേഖലകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ഒരു ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പ് ഇന്ത്യൻ നിർമിത റോക്കറ്റ് വിക്ഷേപിച്ചു.
  • ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 2.5 ലക്ഷം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്.
  • എഐ ഇന്ത്യൻ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
  • ഇന്ത്യ ഈ വർഷം എഐ ഇംപാക്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു.
  1. പുതിയ മേഖലകളും പുതിയ അവസരങ്ങളും

ബയോഇക്കോണമി

  • 2014-ൽ: ഏകദേശം ₹60,000 കോടി.
  • ഇന്ന്: ഏകദേശം ₹20 ലക്ഷം കോടി.
  • ഈ വികാസം പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങൾ

  • കഴിഞ്ഞ പതിറ്റാണ്ടിന്റെ അവസാനത്തോടെ പ്രതിവർഷം ഏകദേശം 1.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു.
  • കഴിഞ്ഞ വർഷം ഏകദേശം 25 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു.

വ്യോമയാന മേഖല

  • പുതിയ വിമാനത്താവളങ്ങളും പാതകളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
  • MRO (വിമാനങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും) പുതിയ അവസരങ്ങൾ തുറക്കുന്നു.
  • ഇന്ത്യ തദ്ദേശീയമായി വിമാനങ്ങൾ നിർമ്മിക്കുന്നതിലേക്ക് നീങ്ങുന്നു.
  • ഇന്ത്യൻ നിർമിത C-295 പ്രതിരോധ ഗതാഗത വിമാനം വിജയകരമായി പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി.
  1. സ്വാമിത്വ (SVAMITVA) പദ്ധതിയിലൂടെ ഗ്രാമീണ ശാക്തീകരണം

സ്വാമിത്വ പദ്ധതിയുടെ സ്വാധീനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ഏകദേശം 3.25 കോടി കുടുംബങ്ങൾക്ക് പ്രോപ്പർട്ടി കാർഡുകൾ ലഭിച്ചു.
  • ഗ്രാമീണ മേഖലകളിൽ ഏകദേശം ₹140 ലക്ഷം കോടിയുടെ സാമ്പത്തിക ശേഷി തുറക്കപ്പെട്ടു.
  • സ്വത്തുവിവരങ്ങൾ ഗ്രാമീണവാസികൾക്ക് അവരുടെ വസ്തുവിന്മേൽ ബാങ്ക് വായ്പകൾ ലഭ്യമാക്കാൻ സഹായിക്കുന്നു.
  • ഗ്രാമീണ മേഖലയിൽ തൊഴിൽ, സ്വയംതൊഴിൽ, സംരംഭകത്വം എന്നിവയ്ക്കായി പുതിയ വഴികൾ തുറക്കപ്പെട്ടു.
  1. പ്രതിരോധ കയറ്റുമതിയിലെ വളർച്ച

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ വികാസം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • പ്രതിരോധ കയറ്റുമതി 50 മടങ്ങിലധികം വർധിച്ചു.
  • ഇന്ത്യൻ പ്രതിരോധ സാമഗ്രികൾ ഇപ്പോൾ നൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
  1. വനിതാ നേതൃത്വത്തിലുള്ള വികസനം: ലഖ്പതി ദീദി

ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകളുടെ വളർന്നുവരുന്ന പങ്ക് എടുത്തുപറഞ്ഞു:

  • 3 കോടി ലഖ്പതി ദീദിമാർ എന്ന ലക്ഷ്യം കൈവരിച്ചു.
  • ജനറൽ, ദളിത്, പിന്നാക്ക, ഗോത്രവർഗ്ഗ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ ലഖ്പതി ദീദിമാരായി മാറി.
  1. സാമൂഹ്യ സുരക്ഷ വിപുലീകരിക്കൽ

സാമൂഹ്യ സുരക്ഷാ പരിരക്ഷയുടെ വികാസം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • 2014-ന് മുമ്പ് ഏകദേശം 25 കോടി ആളുകൾ മാത്രമാണ് സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ടിരുന്നത്.
  • ഇന്ന് ഏകദേശം 100 കോടി ഇന്ത്യക്കാർ ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്നു.
  1. ആയുഷ്മാൻ ഭാരത്

ആയുഷ്മാൻ ഭാരത് വഴി കുടുംബങ്ങൾക്ക് ലഭിച്ച സാമ്പത്തിക ആശ്വാസം പ്രധാനമന്ത്രി എടുത്തുപറഞ്ഞു:

  • ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് ചികിത്സാച്ചെലവിനത്തിൽ ഏകദേശം ₹2 ലക്ഷം കോടി ലാഭിക്കാൻ സാധിച്ചു.

***

NK


(रिलीज़ आईडी: 2300332) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Telugu , Kannada , Assamese , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil