വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ടെലിവിഷൻ ചാനലുകളിലെ 12 മിനിറ്റ് പരസ്യ സമയപരിധി ഗവൺമെൻ്റ് ഒഴിവാക്കി
प्रविष्टि तिथि:
14 AUG 2026 8:39PM by PIB Thiruvananthpuram
ടെലിവിഷൻ ചാനലുകൾക്ക് ബാധകമായിരുന്ന 12 മിനിറ്റ് എന്ന പരസ്യ സമയപരിധി ഒഴിവാക്കാൻ കേന്ദ്ര ഗവൺമെൻ്റ് തീരുമാനിച്ചു.
1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങൾ പ്രകാരം 2006-ലാണ് ടെലിവിഷൻ പരസ്യങ്ങൾക്ക് സമയപരിധിഏർപ്പെടുത്തിയത്. അതിനുശേഷം ടെലിവിഷൻ സംപ്രേഷണ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2006-ൽ രാജ്യത്ത് കേവലം 62 ടിവി ചാനലുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് 900-ലധികമായി വർദ്ധിച്ചിട്ടുണ്ട്.
അക്കാലത്ത്, ടിവി ചാനലുകൾ ലഭ്യമാക്കിയിരുന്ന പ്രധാന പ്ലാറ്റ്‌ഫോമായ കേബിൾ ടിവി പ്രവർത്തിച്ചിരുന്നത് അനലോഗ് സംവിധാനത്തിലായിരുന്നു. പരിമിതമായ സംപ്രേഷണ ശേഷി മാത്രമുണ്ടായിരുന്നതിനാൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ വളരെ കുറച്ച് ചാനലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് കേബിൾ ടിവി മേഖല പൂർണ്ണമായും ഡിജിറ്റലായതോടെ ഡി.ടി.എച്ച്., കേബിൾ ടിവി, എച്ച്.ഐ.ടി.എസ്., ഐ.പി.ടി.വി. എന്നിവയുൾപ്പെടെയുള്ള എല്ലാ ടിവി വിതരണ പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ ഡിജിറ്റൽ രൂപത്തിലായി. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകൾ സാധ്യമാക്കുന്നതിനുമായി ഈ പ്ലാറ്റ്‌ഫോമുകൾ നിലവിൽ 300 മുതൽ 500-ഓ അതിലധികമോ ചാനലുകൾ ലഭ്യമാക്കുന്നുണ്ട്. തൽഫലമായി, വിപണിയിൽ ഇപ്പോൾ മതിയായ മത്സരം നിലനിൽക്കുന്നുണ്ട്.
ടിവി പ്രക്ഷേപണ മേഖലയിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, പരസ്യ ദൈർഘ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതിൻ്റെ ആവശ്യകത ഉയർന്നുവന്നു. ഇന്ത്യയിൽ, ഒരു ചാനൽ 'പണമടച്ചുള്ള' അല്ലെങ്കിൽ 'ഫ്രീ-ടു-എയർ' ആയാലും, ഈ മേഖല പരസ്യ വരുമാനത്തെ വളരെയധികം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കൂടാതെ, പരസ്യ സമയപരിധി സംബന്ധിച്ച യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ഡിജിറ്റൽ മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പരാഗത ടിവി ചാനലുകൾക്ക് തുല്യമായ മത്സര സാഹചര്യം ഉണ്ടായിരുന്നില്ല.
ടെലിവിഷൻ വ്യവസായത്തിനകത്തും, ടെലിവിഷൻ മേഖലയ്ക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കുമിടയിലും വിപണിയിൽ മതിയായ മത്സരം നിലനിൽക്കുന്നുണ്ടെന്നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. നീതിയുക്തമായ മത്സരം സാധ്യമാക്കുന്നതിനും വ്യവസായം സുഗമമാക്കുന്നത് ഉറപ്പാക്കുന്നതിനുമായി പരസ്യ സമയപരിധി ഒഴിവാക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചു.
1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളിലെ ഭേദഗതി ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.
****
(रिलीज़ आईडी: 2299699)
आगंतुक पटल : 3