പാര്‍ലമെന്ററികാര്യ മന്ത്രാലയം
പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം സമാപിച്ചു; സമ്മേളന കാലയളവിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയത് 12 ബില്ലുകൾ
प्रविष्टि तिथि:
13 AUG 2026 3:58PM by PIB Thiruvananthpuram
2026 ജൂലൈ 20 ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം 2026 ഓഗസ്റ്റ് 13 ന് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. സമ്മേളനം 25 ദിവസം നീണ്ടുനിന്നു, ഈ കാലയളവിൽ 19 സിറ്റിങ്ങുകളാണുണ്ടായിരുന്നത്.

ഈ സെഷനിൽ ലോക്‌സഭയിൽ 11 ബില്ലുകളും രാജ്യസഭയിൽ 2 ബില്ലുകളും അവതരിപ്പിച്ചു. ലോക്‌സഭ 12 ബില്ലുകളും രാജ്യസഭ 12 ബില്ലുകളും പാസാക്കി. ഈ സെഷനിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയ ആകെ ബില്ലുകളുടെ എണ്ണം 12 ആണ്.

വർഷകാല സമ്മേളനത്തിന് മുമ്പ് രാഷ്ട്രപതി പുറപ്പെടുവിച്ച രണ്ട് ഓർഡിനൻസുകൾക്ക് പകരം കൊണ്ടുവന്ന ബില്ലുകൾ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കി. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026, ആദായനികുതി (ഭേദഗതി) ബിൽ, 2026 എന്നിവ ഇരുസഭകളും പരിഗണിക്കുകയും പാസാക്കുകയും ചെയ്തു.
2022–23 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ അധിക ഫണ്ടുകൾ ലോക്‌സഭ അംഗീകരിച്ചു, അനുബന്ധ ധനവിനിയോഗ ബിൽ 2026 ഓഗസ്റ്റ് 4 ന് ലോക്‌സഭ പാസാക്കി. തുടർന്ന് 2026 ഓഗസ്റ്റ് 6 ന് രാജ്യസഭ അംഗീകരിച്ച് തിരിച്ചയച്ചു.
വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026, വിശദമായ പഠനത്തിനും ശുപാർശകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പടുന്ന സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ ഉടനടി പരിഹരിക്കുന്നതിനായി, പരീക്ഷാ സമ്പ്രദായത്തിൻ്റെ സമഗ്രതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന സംരംഭമെന്ന നിലയിൽ 2024 ലെ മാതൃ നിയമം ഭേദഗതി ചെയ്തുകൊണ്ട് പൊതു പരീക്ഷ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026 അവതരിപ്പിച്ചു. കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള അന്വേഷണവും സമയബന്ധിതമായ വിചാരണയും ഉറപ്പാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു; പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാനും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനും സംസ്ഥാന ഗവണ്മെൻ്റുകളെയും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളെയും അധികാരപ്പെടുത്തുന്നു; രണ്ട് മാസത്തിനുള്ളിൽ അന്വേഷണങ്ങൾ പൂർത്തിയാക്കാനും മൂന്ന് മാസത്തിനുള്ളിൽ വിചാരണകൾ നടത്താനും; ആവശ്യമുള്ളിടത്തെല്ലാം അന്വേഷണത്തിനായി പ്രത്യേക ദൗത്യ സേനകൾ രൂപീകരിക്കാൻ കേന്ദ്ര ഗവണ്മെൻ്റിനെ ചുമതലപ്പെടുത്തുന്നു; ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ വർദ്ധിപ്പിക്കുന്നു; ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമയബന്ധിതമായ അപ്പീൽ സംവിധാനം ഏർപ്പെടുത്തുന്നു. പാർലമെൻ്റിൻ്റെ ഇരുസഭകളും ബിൽ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.
സമ്മേളനത്തിനിടെ ഇരുസഭകളും പാസാക്കിയ മറ്റ് ചില പ്രധാന ബില്ലുകൾ താഴെ പറയുന്നു:
- ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ, 2026, ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന് നിയമത്തിലെ സെക്ഷൻ 3 ൻ്റെ പരിധിയിൽ വരുന്ന മറ്റ് ദേശീയ ചിഹ്നങ്ങളെപ്പോലെ നിയമപരമായ സംരക്ഷണം നൽകുന്നതിനായി 1971 ലെ നിയമത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. വന്ദേമാതരം ആലപിക്കുന്നതിൽ നിന്ന് ആളുകളെ മനഃപൂർവ്വം തടയുകയോ അത് ആലപിക്കുന്ന ഏതെങ്കിലും സഭയെ ശല്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമായി കണക്കാക്കുമെന്ന് ഇത് നിർദ്ദേശിക്കുന്നു. ദേശീയ ഗീതത്തെ മനഃപൂർവ്വം തടസ്സപ്പെടുത്തുന്ന പ്രവൃത്തികൾ നിയമപരമായി ശിക്ഷാർഹമാക്കാനും ഭേദഗതി ലക്ഷ്യമിടുന്നു.
- ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 2026, 1969 ലെ മാതൃ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ, ഏറെ കാലതാമസത്തിനുശേഷം ജനനമോ മരണമോ രജിസ്റ്റർ ചെയ്യുന്നതിന് കർശനമായ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നു. ഒരു വർഷത്തിനു ശേഷവും രണ്ട് വർഷം വരെയും താമസിച്ചുള്ള രജിസ്ട്രേഷന് യോഗ്യതയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻ്റെ അനുമതി ആവശ്യമാണ്. രണ്ട് വർഷത്തിൽ കൂടുതൽ വൈകിയാൽ, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ അനുമതി ആവശ്യമാണ്.
- സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ 2026, ലക്ഷ്യമിടുന്നത് എംഎസ്എംഇകളുടെ ബിസിനസുകൾ രജിസ്റ്റർ ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും സുഗമമാക്കുക എന്നതാണ്. സൗജന്യവും സ്വമേധയാ ഉള്ളതുമായ ഒരു ദേശീയ ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്‌ഫോമും എംഎസ്എംഇകൾക്കുള്ള ധനസഹായം മെച്ചപ്പെടുത്തുന്നതിനും വൈകിയ പേയ്‌മെൻ്റുകളെക്കുറിച്ചുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ഇത് നിർദ്ദേശിക്കുന്നു. അനാവശ്യമായ നിയമ ബാധ്യതകൾ ലഘൂകരിച്ചു കൊണ്ട് ബിസിനസ്സ് ചെയ്യുന്നത് സുഗമമാക്കാനും ഇത് ലക്ഷ്യമിടുന്നു. ചെറിയ ലംഘനങ്ങൾക്ക്, ഉടനടി ക്രിമിനൽ ശിക്ഷയോ പിഴയോ ചുമത്തുന്നതിനുപകരം, ബിസിനസിന് ആദ്യം ഒരു മുന്നറിയിപ്പ് ലഭിക്കും, ലംഘനം ആവർത്തിച്ചാൽ ഗ്രേഡഡ് സാമ്പത്തിക പിഴകൾ ഈടാക്കും. മൊത്തത്തിൽ, എംഎസ്എംഇകൾക്കായി ലളിതവും വേഗതമേറിയതും കൂടുതൽ ബിസിനസ് സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ബിൽ ഉദ്ദേശിക്കുന്നത്.
- ബാങ്കേഴ്‌സ് ബുക്ക്സ് എവിഡൻസ് ബിൽ, 2026 ലക്ഷ്യമിടുന്നത് എല്ലാത്തരം ബാങ്ക് രേഖകളും നിയമപരമായി അംഗീകരിക്കപ്പെടുന്ന തരത്തിൽ നിയമം പുതുക്കുക എന്നതാണ്. അവ പേപ്പറിലോ, കമ്പ്യൂട്ടറുകളിലോ, ഡിജിറ്റൽ സംവിധാനങ്ങളിലോ, വെർച്വൽ പ്ലാറ്റ്‌ഫോമുകളിലോ, ക്ലൗഡ് സ്റ്റോറേജിലോ സൂക്ഷിച്ചാലും. പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാൻ കഴിയുന്ന ആധുനികവും വഴക്കമുള്ളതുമായ നിയമ ചട്ടക്കൂട് ഇത് സൃഷ്ടിക്കുന്നു. സർട്ടിഫിക്കറ്റുകൾക്കായി സ്റ്റാൻഡേർഡ് ഫോർമാറ്റുകളും ബിൽ സജ്ജമാക്കുകയും മാനുവൽ, ഇലക്ട്രോണിക് ഒപ്പുകൾ ഉൾപ്പെടെ വ്യത്യസ്ത പ്രാമാണീകരണ രീതികൾ അംഗീകരിക്കുകയും ചെയ്യുന്നു. നിയമ നടപടികളിൽ ആവശ്യമുള്ളപ്പോൾ ഇലക്ട്രോണിക് രേഖകൾ ഭൗതികമായോ ഇലക്ട്രോണിക് രീതിയിലോ സമർപ്പിക്കാൻ ഇത് അനുവദിക്കുന്നു. മൊത്തത്തിൽ, ബാങ്ക് രേഖകൾ കൈകാര്യം ചെയ്യുന്നതും ഉപയോഗിക്കുന്നതും കൂടുതൽ വ്യക്തവും സുരക്ഷിതവും സാങ്കേതികവിദ്യാ സൗഹൃദവും സാമ്പത്തിക മേഖലയിലെ ഭാവി വികസനങ്ങൾക്ക് അനുഗുണവുമാക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
- കേരള (പുനർനാമകരണ) ബിൽ 2026 ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം, "കേരള" സംസ്ഥാനത്തിൻ്റെ പേര് "കേരളം" എന്ന് മാറ്റി ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്നു.
- ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ 2026, 1962 ലെ നിയമം പരിഷ്കരിക്കാനും സഹകരണ മേഖലയെ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാനും ലക്ഷ്യമിടുന്നു. ആവശ്യമുള്ളപ്പോൾ കേന്ദ്ര ഗവണ്മെൻ്റിന് മറ്റ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്താൻ കഴിയുന്ന തരത്തിൽ "ഭക്ഷ്യവസ്തുക്കൾ" എന്നതിൻ്റെ അർത്ഥം വിപുലീകരിക്കുന്നു. വ്യാവസായിക ഉത്പന്നങ്ങളുടെ മേലുള്ള ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നു. കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുകയും വ്യവസ്ഥകൾ പുതുക്കുകയും കോർപ്പറേഷന് അതിൻ്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിന് അധിക അധികാരങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് അംഗീകൃത സ്ഥാപനങ്ങളെ ക്രെഡിറ്റും മറ്റ് പ്രധാന വിവരങ്ങളും ശേഖരിക്കാനും പങ്കിടാനും സഹായിക്കും. ഇത് സഹകരണ സ്ഥാപനങ്ങൾക്ക് വേഗത്തിലും നേരിട്ടും അനുയോജ്യവുമായ സാമ്പത്തിക സഹായം നൽകുന്നത് എളുപ്പമാക്കുന്നു. മൊത്തത്തിൽ, സഹകരണ മേഖലയ്ക്കുള്ള നിയമപരമായ വ്യക്തത, കാര്യക്ഷമത, വഴക്കം, സാമ്പത്തിക പിന്തുണ എന്നിവ മെച്ചപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നു.
- ട്രിബ്യൂണൽസ് പരിഷ്‌ക്കരണ ബിൽ, 2026, ട്രിബ്യൂണലുകളെ കൂടുതൽ കാര്യക്ഷമവും സ്വതന്ത്രവും സുതാര്യവും പ്രവർത്തന ക്ഷമവുമാക്കാൻ ലക്ഷ്യമിടുന്നു. ട്രിബ്യൂണൽ ചെയർപേഴ്‌സൺമാരുടെയും അംഗങ്ങളുടെയും യോഗ്യതകൾ, നിയമനം, കാലാവധി, സേവന വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള പൊതുവായതും വ്യക്തവുമായ നിയമങ്ങൾ ഇത് നിർദ്ദേശിക്കുന്നു. ട്രിബ്യൂണലുകളുടെ ഭരണവും ദൈനംദിന പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും അവയ്ക്ക് മേൽനോട്ടം വഹിക്കാനും പിന്തുണയ്ക്കാനും ഒരു ദേശീയ ട്രിബ്യൂണൽ കമ്മീഷൻ രൂപീകരിക്കാനും ഇത് നിർദ്ദേശിക്കുന്നു. നിയമപരവും ഭരണപരവുമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ സംഘടിതവും നീതിയുക്തവും സുതാര്യവും ഫലപ്രദവുമായ ഒരു ട്രിബ്യൂണൽ സംവിധാനം സൃഷ്ടിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്.
- ഖനികളും ധാതുക്കളും (വികസന, നിയന്ത്രണ) ഭേദഗതി ബിൽ 2026, ഇന്ത്യയിലെ ഖനന, ധാതു മേഖലയിലെ സാമ്പത്തിക, നികുതി നിയമങ്ങൾ വ്യക്തവും സുസ്ഥിരവും പ്രവചനാത്മകവുമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് ഖനന കമ്പനികൾക്കും നിക്ഷേപകർക്കും ഈ മേഖലയിൽ നിക്ഷേപിക്കാനും പ്രവർത്തനങ്ങൾ നടത്താനും കൂടുതൽ ആത്മവിശ്വാസം പകരും. ഇന്ത്യയുടെ ധാതു വിഭവങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും, ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഭേദഗതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്യന്തികമായി, 2047 ഓടെ വികസിത ഇന്ത്യയായി മാറുക എന്ന ഇന്ത്യയുടെ ദീർഘകാല ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുക എന്നതാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലുകൾ, പാർലമെൻ്റിൻ്റെ സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലുകൾ, ലോക്‌സഭ പാസാക്കിയ ബില്ലുകൾ, രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലുകൾ, രാജ്യസഭ പാസാക്കിയ ബില്ലുകൾ, ഇരുസഭകളും പാസാക്കിയ ബില്ലുകൾ എന്നിവയുടെ പട്ടിക അനുബന്ധത്തിൽ ചേർത്തിരിക്കുന്നു.
ലോക്‌സഭയുടെ ഉത്പാദനക്ഷമത ഏകദേശം 19% ആയിരുന്നു. ഏകദേശം 39% ആയിരുന്നു രാജ്യസഭയുടെ ഉത്പാദനക്ഷമത.
അനുബന്ധം
18-ാം ലോക്‌സഭയുടെ എട്ടാം സമ്മേളനത്തിലും രാജ്യസഭയുടെ 271-ാം സമ്മേളനത്തിലും നടത്തിയ നിയമനിർമ്മാണ പ്രവർത്തനങ്ങൾ
I. ലോക് സഭയിൽ അവതരിപ്പിച്ച ബില്ലുകൾ
1. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026
2. പൊതു പരീക്ഷാ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026
3. ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 2026
4. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2026
5. ബാങ്കേഴ്‌സ് ബുക്ക്സ് എവിഡൻസ് ബിൽ, 2026
6. നികുതിയും അനുബന്ധ നിയമങ്ങളും (ഭേദഗതി) ബിൽ, 2026
7. ധനവിനിയോഗ (നമ്പർ 3) ബിൽ, 2026
8. ട്രിബ്യൂണൽസ് പരിഷ്കരണ ബിൽ, 2026
9. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2026
10. കേരള (പുനർനാമകരണ) ബിൽ, 2026
11. ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ, 2026
II. രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലുകൾ
1. ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ, 2026
2. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026
III. പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലുകൾ
1. വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026
IV. ലോക് സഭ പാസാക്കിയ ബില്ലുകൾ
1. പൊതു പരീക്ഷകൾ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026
2. ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ, 2026
3. ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 2026
4. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026
5. ധനവിനിയോഗ (നമ്പർ 3) ബിൽ, 2026
6. ബാങ്കേഴ്‌സ് ബുക്ക്സ് എവിഡൻസ് ബിൽ, 2026
7. നികുതിയും അനുബന്ധ നിയമങ്ങളും (ഭേദഗതി) ബിൽ, 2026
8. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026
9. ട്രിബ്യൂണൽസ് പരിഷ്കരണ ബിൽ, 2026
10. കേരള (പുനർനാമകരണ) ബിൽ, 2026
11. ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ, 2026
12. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2026
V. രാജ്യസഭ പാസാക്കിയ ബില്ലുകൾ
1. ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ, 2026
2. പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026
3. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026
4. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 2026
5. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026
6. ധന വിനിയോഗ (നമ്പർ 3) ബിൽ, 2026
7. ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബിൽ, 2026
8. നികുതിയും അനുബന്ധ നിയമങ്ങളും (ഭേദഗതി) ബിൽ, 2026
9. കേരള (പുനർനാമകരണ) ബിൽ, 2026
10. ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ, 2026
11. ട്രിബ്യൂണൽസ് പരിഷ്കരണ ബിൽ, 2026
12. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2026
VI. പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയ ബില്ലുകൾ
1. ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ, 2026
2. പൊതു പരീക്ഷാ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026
3. ജനന മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ, 2026
4. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026
5. ധന വിനിയോഗ (നമ്പർ 3) ബിൽ, 2026
6. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (ഭേദഗതി) ബിൽ, 2026
7. ബാങ്കേഴ്‌സ് ബുക്ക്സ് എവിഡൻസ് ബിൽ, 2026
8. നികുതിയും അനുബന്ധ നിയമങ്ങളും (ഭേദഗതി) ബിൽ, 2026
9. കേരള (പുനർനാമകരണ) ബിൽ, 2026
10. ദേശീയ സഹകരണ വികസന കോർപ്പറേഷൻ (ഭേദഗതി) ബിൽ, 2026
11. ട്രിബ്യൂണൽസ് പരിഷ്കരണ ബിൽ, 2026
12. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, 2026
****
(रिलीज़ आईडी: 2299232)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada