പരിസ്ഥിതി, വനം മന്ത്രാലയം
ലോക ആനദിനം 2026: ആനസംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഇന്ത്യ
प्रविष्टि तिथि:
12 AUG 2026 11:19AM by PIB Thiruvananthpuram
ലോക ആനദിനത്തോടനുബന്ധിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ആനകളുടെയും മനുഷ്യരുടെയും സുരക്ഷിതമായ സഹവർത്തിത്വത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
ഇന്ത്യയിൽ 14 സംസ്ഥാനങ്ങളിലായി 33 ആന സങ്കേതങ്ങളും (Elephant Reserves) ശാസ്ത്രീയമായി സ്ഥിരീകരിച്ച 150 ആനത്താരകളും (Elephant Corridors) ഉണ്ടെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. ആനകളുടെ എണ്ണം അത്യാധുനിക രീതിയിൽ നിരീക്ഷിക്കൽ, മനുഷ്യ-ആന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശക്തമായ നടപടികൾ എന്നിവ ആനസംരക്ഷണത്തിന് കൂടുതൽ കരുത്തുപകരുന്നുണ്ടെന്ന് ശ്രീ ഭൂപേന്ദർ യാദവ് പറഞ്ഞു.
"ആനകളുടെ ഭാവി സുരക്ഷിതമാക്കുമ്പോൾ, നമ്മുടെ വനങ്ങളെയും ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക പാരമ്പര്യത്തെയുമാണ് നാം സംരക്ഷിക്കുന്നത്," കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. വരും തലമുറകൾക്കായി ഇന്ത്യയുടെ വനങ്ങളിലൂടെയും ഭൂപ്രകൃതിയിലൂടെയും സ്വതന്ത്രമായി വിഹരിക്കാൻ ആനകൾക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഏഷ്യൻ ആനകളിൽ ഏതാണ്ട് 60 ശതമാനത്തോളം ഇന്ത്യയിലാണ് ഉള്ളത് എന്നതിനാൽ, അവ രാജ്യത്തിന്റെ പാരിസ്ഥിതിക പാരമ്പര്യത്തിന്റെ സജീവ പ്രതീകമാണെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തി വർദ്ധൻ സിംഗ് സമൂഹ മാധ്യമത്തിൽ കുറിച്ചു. രാജ്യത്തെ ആന സങ്കേതങ്ങൾ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വന്യജീവി സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യപത്രമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ആവാസ വ്യവസ്ഥയുടെ എൻജിനീയർമാർ' എന്ന നിലയിൽ ആനകൾക്കുള്ള പാരിസ്ഥിതിക പങ്കിനെക്കുറിച്ചും ശ്രീ കീർത്തി വർദ്ധൻ സിംഗ് ചൂണ്ടിക്കാട്ടി. ആനകൾ സഞ്ചരിക്കുന്ന വഴിയിലായി അവ വിദൂര സ്ഥലങ്ങളിലേക്ക് വിത്തുകൾ വ്യാപിപ്പിക്കുകയും പുതിയ സസ്യങ്ങൾ വളരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ആനകളുടെ ഓരോ ചുവട് വെയ്പ്പും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഈ ശാന്തരായ ഗജവീരന്മാരെ സംരക്ഷിക്കുന്നതിനായി എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
*****
(रिलीज़ आईडी: 2298154)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Tamil