പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓഗസ്റ്റ് 8-ന് ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


മികച്ച വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിന്റെ പരമോന്നത ബഹുമതികൾ പ്രധാനമന്ത്രി സമ്മാനിക്കും

ഐ.ഐ.ടി ഡൽഹിയുടെ സോനിപ്പത് ക്യാമ്പസിൽ സ്ഥാപിച്ച എഐ അധിഷ്ഠിത ഹൈ-പെർഫോമൻസ് സൂപ്പർകമ്പ്യൂട്ടിംഗ് കേന്ദ്രമായ പരം പ്രജ്ഞ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 07 AUG 2026 9:35AM by PIB Thiruvananthpuram

2026 ഓഗസ്റ്റ് 8-ന് രാവിലെ 11 മണിക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ 587 പിഎച്ച്.ഡി ഗവേഷകർ ഉൾപ്പെടെ ബിരുദം നേടുന്ന 3000-ത്തിലധികം വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്യും.

മികച്ച അക്കാദമിക മികവിനെ ആദരിച്ചുകൊണ്ട്, മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രസിഡന്റ്സ് ഗോൾഡ് മെഡൽ, ഡയറക്ടേഴ്സ് ഗോൾഡ് മെഡൽ, ശങ്കർ ദയാൽ ശർമ്മ ഗോൾഡ് മെഡൽ, പെർഫെക്റ്റ് ടെൻ ഗോൾഡ് മെഡലുകൾ എന്നിവയുൾപ്പെടെ സ്ഥാപനത്തിന്റെ ഏറ്റവും അഭിമാനകരമായ ബഹുമതികൾ പ്രധാനമന്ത്രി സമ്മാനിക്കും.

അത്യാധുനിക ഗവേഷണങ്ങളും നിർമിത ബുദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത കൂടുതൽ ഊട്ടിയുറപ്പിച്ചുകൊണ്ട്, ഐഐടി ഡൽഹിയുടെ സോനിപ്പത് ക്യാമ്പസിൽ സ്ഥാപിച്ച എഐ അധിഷ്ഠിത ഹൈ-പെർഫോമൻസ് സൂപ്പർകമ്പ്യൂട്ടിംഗ് കേന്ദ്രമായ 'പരം പ്രജ്ഞ' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ അത്യാധുനിക സൗകര്യം എ.ഐ, ഡാറ്റാ സയൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, അന്തർവൈജ്ഞാനിക ഗവേഷണം എന്നിവയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

***

NK


(रिलीज़ आईडी: 2295839) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Gujarati , Tamil , Kannada