മന്ത്രിസഭ
ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജന (PM-SSY) യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
प्रविष्टि तिथि:
31 JUL 2026 4:11PM by PIB Thiruvananthpuram
5,070 കോടി രൂപാ ചെലവിൽ ഊർജ്ജ സംഭരണ സംവിധാനങ്ങളോട് (ESS) കൂടിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് (FSPV) പദ്ധതികളുടെ വികസനത്തിനായുള്ള സംരംഭമായ പ്രധാൻമന്ത്രി സൂര്യ സരോവർ യോജന (PM-SSY) യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി.
കുറഞ്ഞത് രണ്ട് മണിക്കൂർ സംഭരണ ശേഷിയുള്ള, അതായത് 10,000 MWh ശേഷിയുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങളോട് കൂടിയ 5,000 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികളുടെ വികസനമാണ് ഇത് വിഭാവനം ചെയ്യുന്നത്. ഈ പദ്ധതികൾ 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ അനുവദിക്കുകയും സാമ്പത്തിക സഹായത്തിന്റെ വിതരണം 2032-33 സാമ്പത്തിക വർഷം വരെ തുടരുകയും ചെയ്യും.
രാജ്യത്തെ ജലാശയങ്ങളിലും അനുയോജ്യമായ മറ്റ് ഉൾനാടൻ ജലാശയങ്ങളിലുമായി ഏകദേശം 102.18 GWp ഫ്ലോട്ടിംഗ് സോളാർ ശേഷിയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) അടുത്തിടെ നടത്തിയ വിലയിരുത്തലിനെ തുടർന്നാണ് ഈ അംഗീകാരം.
വിജയകരമായി കമ്മീഷൻ ചെയ്ത ശേഷം അനുയോജ്യമായ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾക്ക് മെഗാവാട്ടിന് (MW) ഒരു കോടി രൂപ വീതം കേന്ദ്ര സാമ്പത്തിക സഹായം (CFA) പദ്ധതിക്ക് കീഴിൽ നൽകും. കൂടാതെ ബാത്തിമെട്രി, ഹൈഡ്രോഗ്രാഫി അവലോകനം, പാരിസ്ഥിതിക പഠനങ്ങൾ, പദ്ധതി വികസനത്തിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റ് പ്രാഥമിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധ്യതാ പഠനങ്ങൾ നടത്തുന്നതിനായി ഒരു പദ്ധതി 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും ലഭ്യമാകും.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. നിലവിൽ ഏകദേശം 700 മെഗാവാട്ട് മാത്രമുള്ള രാജ്യത്തെ ഫ്ലോട്ടിംഗ് സോളാർ പിവി ശേഷി 5,000 മെഗാവാട്ടായി ഉയർത്താൻ ഈ പദ്ധതി സഹായിക്കും. നിലവിലുള്ള ജലാശയങ്ങളും വ്യാവസായിക കുളങ്ങളും ലാഭകരമായി വിനിയോഗിക്കാനും അപൂർവ്വമായ ഭൂവിഭവങ്ങൾക്കായുള്ള മത്സരം ഒഴിവാക്കാനും ഈ പദ്ധതികൾ അവസരമൊരുക്കും. ഊർജ്ജ സംഭരണ സംവിധാനത്തിന്റെ സംയോജനം ഗ്രിഡിന്റെ വിശ്വാസ്യത ശക്തിപ്പെടുത്താൻ സഹായിക്കും. പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ മൂല്യ ശൃംഖലയിലുടനീളം ഏകദേശം 16,000 മുതൽ 17,000 വരെ മുഴുവൻ സമയ തുല്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഫ്ലോട്ടേഷൻ സിസ്റ്റങ്ങളുടെയും പിവി സെല്ലുകൾ, മൊഡ്യൂളുകൾ, എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ തുടങ്ങിയ പദ്ധതികളുടെ മുഴുവൻ മൂല്യ ശൃംഖലയുടെയും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതി സഹായിക്കും.
ഈ പദ്ധതി പുനുരുപയോഗ ഊർജ്ജ ശേഷി വർധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ദേശീയ ഊർജ്ജ-കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ പിന്തുണയ്ക്കുകയും 'വികസിത് ഭാരത്' എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം ജലവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം സാധ്യമാക്കുകയും ചെയ്യും.
***
NK
(रिलीज़ आईडी: 2292487)
आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Khasi
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada