പ്രധാനമന്ത്രിയുടെ ഓഫീസ്
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ സീമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
31 JUL 2026 2:33PM by PIB Thiruvananthpuram
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ സീമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
58.65 മീറ്റർ ദൂരം എറിഞ്ഞാണ് സീമ മെഡൽ ഉറപ്പിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവരുടെ നേട്ടം ഇന്ത്യയെ അഭിമാനം കൊള്ളിപ്പിച്ചുവെന്നും രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് അദ്ദേഹം അവർക്ക് എല്ലാവിധ ആശംസകളും നേർന്നു.
ശ്രീ മോദി 'X'ൽ പോസ്റ്റ് ചെയ്തു;
"വനിതകളുടെ ഡിസ്കസ് ത്രോയിൽ 58.65 മീറ്റർ ദൂരം എറിഞ്ഞ് വെങ്കലം നേടിയ സീമയ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ നേട്ടം ഇന്ത്യയെ അഭിമാനം കൊള്ളിപ്പിക്കുകയും നമ്മുടെ രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്തു. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
#CWG2026"
***
SK
(रिलीज़ आईडी: 2292371)
आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Telugu
,
Kannada
,
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati