പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശിലെയും നാഗാലൻഡിലെയും പ്രളയ സാഹചര്യം ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള എംപിമാരുമായി വിലയിരുത്തി പ്രധാനമന്ത്രി
प्रविष्टि तिथि:
30 JUL 2026 3:21PM by PIB Thiruvananthpuram
അരുണാചൽ പ്രദേശിൽ നിന്നും നാഗാലൻഡിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും പ്രളയത്തെത്തുടർന്ന് ഇരു സംസ്ഥാനങ്ങളിലുമുണ്ടായ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.
പ്രളയത്തെത്തുടർന്നുണ്ടായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ശ്രീ മോദി പറഞ്ഞു.
എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രധാനമന്ത്രി പ്രാർത്ഥിച്ചു.
'X'ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"അരുണാചൽ പ്രദേശിൽ നിന്നും നാഗാലൻഡിൽ നിന്നുമുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി. ഈ സംസ്ഥാനങ്ങളിലെ പ്രളയസാഹചര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. വെല്ലുവിളികൾ പരിഹരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു."
***
SK
(रिलीज़ आईडी: 2291706)
आगंतुक पटल : 12