വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ടെലിവിഷൻ, റേഡിയോ സേവനങ്ങൾക്കായുള്ള നിയന്ത്രണ ചട്ടക്കൂട് ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള കരട് ടെലികമ്മ്യൂണിക്കേഷൻസ് (ടെലിവിഷൻ, റേഡിയോ, അനുബന്ധ സേവനങ്ങൾ) ചട്ടങ്ങൾ, 2026

प्रविष्टि तिथि: 22 JUL 2026 3:53PM by PIB Thiruvananthpuram
2023 ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിന് കീഴിലുള്ള, ടെലിവിഷൻ, റേഡിയോ സേവനങ്ങൾക്കായുള്ള വ്യത്യസ്ത മാർഗ്ഗനിർദ്ദേശങ്ങൾ ഏകീകരിക്കുന്നതിനായി കരട് ടെലികമ്മ്യൂണിക്കേഷൻസ് (ടെലിവിഷൻ, റേഡിയോ, അസോസിയേറ്റഡ് സർവീസസ്) ചട്ടങ്ങൾ, 2026 സർക്കാർ വിജ്ഞാപനം ചെയ്തു. ടെലിവിഷൻ, റേഡിയോ സേവനങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
 ഇന്ത്യയിലെ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗിനും ഡൗൺലിങ്കിംഗിനുമുള്ള നയ മാർഗ്ഗനിർദ്ദേശങ്ങൾ;
 
ഇന്ത്യയിൽ ഡയറക്ട്-ടു-ഹോം (DTH) പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ;
 
ഇന്ത്യയിൽ ഹെഡ്‌എൻഡ്-ഇൻ-ദി-സ്കൈ (HITS) പ്രക്ഷേപണ സേവനങ്ങൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ;
 
സ്വകാര്യ ഏജൻസികൾ മുഖേന എഫ്എം റേഡിയോ പ്രക്ഷേപണ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നയ മാർഗ്ഗനിർദ്ദേശങ്ങൾ (ഘട്ടം III);
 
ഇന്ത്യയിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള പരിഷ്കരിച്ച നയ മാർഗ്ഗനിർദ്ദേശങ്ങൾ;
 
ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനങ്ങൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.
 
ടെലികമ്മ്യൂണിക്കേഷൻസ് വ്യവസായത്തിന് ഒന്നിലധികം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾക്ക് പകരം ഏകീകൃതവും ലളിതവുമായ നിയന്ത്രണ സംവിധാനങ്ങൾ പുതിയ കരട് ചട്ടങ്ങൾ വിഭാവനം ചെയ്യുന്നു. .ടെലിവിഷൻ, റേഡിയോ   പ്രസാരണ മേഖലയിൽ ബിസിനസ്സ് സുഗമമാക്കുന്നതിനൊപ്പം നിലവിലുള്ള ഭരണ സംവിധാനത്തെ നവീകരിക്കും വിധമാണ് ചട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരട് ചട്ടങ്ങൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (https://www.mib.gov.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ജൂലൈ 27-നകം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാവുന്നതാണ്.
 
പുതിയ നിയന്ത്രണ ചട്ടക്കൂടിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി, നിലവിലുള്ള ലൈസൻസുകൾ സ്വമേധയാ മാറ്റുന്നതിനോ/പുതിയ അംഗീകാര ചട്ടക്കൂടിലേക്ക് മാറാനോ/ മൈഗ്രേഷൻ വരെ നിലവിലുള്ള ലൈസൻസുകൾ തുടരുന്നതിനോ കരട് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
 
മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ വിദൂര, ഗ്രാമപ്രദേശങ്ങളിലടക്കം രാജ്യമെമ്പാടും കമ്മ്യൂണിറ്റി റേഡിയോ സേവനങ്ങൾ ഉൾപ്പെടെയുള്ള ടെലിവിഷൻ, റേഡിയോ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ കരട് ചട്ടങ്ങളിൽ ഉൾപ്പെടുന്നു.
 
ലോക്‌സഭയിൽ ശ്രീ മുകേഷ്‌കുമാർ ചന്ദ്രകാന്ത് ദലാൽ, ശ്രീ ദിനേശ്‌ഭായ് മക്വാന എന്നിവർ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
 
***

(रिलीज़ आईडी: 2288003) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu , Kannada