വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES 2027-ന് കീഴിലുള്ള ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ 2 ന്റെ ഭാഗമായി വ്യവസായ അധിഷ്ഠിത മത്സരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ MIB ക്ഷണിച്ചു.
प्रविष्टि तिथि:
13 JUL 2026 5:52PM by PIB Thiruvananthpuram
മാധ്യമ-വിനോദ മേഖലയിലെ വിവിധ വ്യവസായ അസോസിയേഷനുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) – സീസൺ 2'-ന് കീഴിൽ വ്യവസായ അധിഷ്ഠിത മത്സരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ (MIB) ' ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി WAVES)-യുടെ ഭാഗമായുള്ള ഒരു പ്രധാന പദ്ധതിയാണിത്. സി.ഐ.സി (CIC) സീസൺ 2-ലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും, സുതാര്യവും യോഗ്യതാധിഷ്ഠിതവുമായ രീതിയിൽ മത്സരങ്ങളും അവ നടപ്പിലാക്കുന്ന സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതിനുമായി ഒരു ഏകീകൃത പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
നിർമ്മിത ബുദ്ധി (AI), AVGC-XR, ഡിജിറ്റൽ മാധ്യമം, സാങ്കേതികവിദ്യാധിഷ്ഠിത മറ്റ് സർഗ്ഗാത്മക മേഖലകൾ എന്നിവയുൾപ്പെടെയുള്ള മാധ്യമ-വിനോദ രംഗങ്ങളിൽ സർഗ്ഗാത്മക പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക , നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കുക , മാർഗ്ഗ നിർദ്ദേശവും പരിശീലനവും നൽകുക , നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക , സഹകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സി.ഐ.സി – സീസൺ 2 ലക്ഷ്യമിടുന്നത്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെയും അവരുടെ മികച്ച നേട്ടങ്ങളെയും WAVES 2027-ൽ നടക്കുന്ന 'ക്രിയേറ്റോസ്ഫിയർ' -ൽ പ്രദർശിപ്പിക്കും.
മാധ്യമ-വിനോദ മേഖലയിലെ താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ, അതായത് 31.07.2026-നകം https://wavesbazaar.com/create-india-challenge/season2/ifp എന്ന ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. നിർമിതബുദ്ധി (AI), ഡിജിറ്റൽ & സോഷ്യൽ മീഡിയ, ആനിമേഷൻ, വി.എഫ്.എക്സ് (VFX), ഓൺലൈൻ സോഷ്യൽ ഗെയിമിംഗ്, ഇ-സ്പോർട്സ്, കോമിക്സ്, XR/AR/VR, സിനിമകൾ, ബ്രോഡ്കാസ്റ്റിംഗ്, സംഗീതം & നൃത്തം, കൂടാതെ ഈ മേഖലയിലെ മറ്റ് വളർന്നുവരുന്ന ഏതൊരു വിഭാഗത്തിൽ നിന്നുമുള്ള ഏത് തരത്തിലുള്ള മത്സരവും ഇതിനായി സമർപ്പിക്കാം. അപേക്ഷിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക:

സീസൺ 2-ൽ, നിർമിത ബുദ്ധി (AI), ഡിജിറ്റൽ & സോഷ്യൽ മീഡിയ, AVGC-XR മേഖലകൾ എന്നിവയ്ക്ക് പ്രത്യേക മുൻഗണന നൽകിക്കൊണ്ട് 50-ലധികം വ്യവസായ അധിഷ്ഠിത മത്സരങ്ങളാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) പരിപാടിക്ക് കീഴിൽ വിഭാവനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് , മന്ത്രാലയം ഒരു മത്സരത്തിന് പരമാവധി ഒരു കോടി രൂപ വരെ ഒറ്റത്തവണ ഗ്രാന്റായി നൽകിയേക്കാം. നിർദേശങ്ങളുടെ ലക്ഷ്യബോധം, ഫലപ്രാപ്തി, നൈപുണ്യ വികസനത്തിനുള്ള പ്രോത്സാഹനം , അടിസ്ഥാന തലത്തിലുള്ള പങ്കാളിത്തം, മറ്റ് സാങ്കേതിക-സാമ്പത്തിക വിലയിരുത്തൽ മാനദണ്ഡങ്ങൾ, IFP രേഖയിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകൾ എന്നിവയ്ക്ക് വിധേയമായായിരിക്കും ഈ ധനസഹായം.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിനെക്കുറിച്ച് (CIC):
മാധ്യമ-വിനോദ മേഖലയിലെ സർഗാത്മക സ്രഷ്‌ടാക്കളെ (creators) കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, നൈപുണ്യം വർദ്ധിപ്പിക്കുക, അവർക്ക് ഒരു ആഗോള വേദിയൊരുക്കുക എന്നിവ ലക്ഷ്യമിട്ട് ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി(WAVES) യ്ക്ക് കീഴിൽ നടപ്പിലാക്കുന്ന ഒരു മുൻനിര പദ്ധതിയാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC). സി.ഐ.സി – സീസൺ 1-ൽ 33 വ്യവസായ അധിഷ്ഠിത മത്സരങ്ങൾ വിജയകരമായി നടപ്പിലാക്കിയതിന് ശേഷം, സീസൺ 2 യുവാക്കളെ കേന്ദ്രീകരിച്ചുള്ള മത്സരങ്ങൾ , വ്യവസായ പങ്കാളിത്തം, അടിസ്ഥാന തലത്തിലുള്ള പങ്കാളിത്തം, ഘടനാപരമായ പരിശീലനം , നൈപുണ്യ വികസനം എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്. ഇന്ത്യയുടെ സർഗ്ഗാത്മക വ്യവസ്ഥിതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയുടെ 'ഇന്ത്യയിൽ സൃഷ്ടിക്കൂ, ലോകത്തിനായി സൃഷ്ടിക്കൂ'എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇത് ലക്ഷ്യമിടുന്നു.
****
(रिलीज़ आईडी: 2284289)
आगंतुक पटल : 7