ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിന് മുൻപാകെ അപ്പീൽ നൽകാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടി

प्रविष्टि तिथि: 30 JUN 2026 11:55AM by PIB Thiruvananthpuram
ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലിന്  മുൻപാകെ സെക്ഷൻ 112(1), സെക്ഷൻ 112(3) എന്നിവ പ്രകാരം അപ്പീലുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ ഗവൺമെന്റ് നീട്ടി. മുൻപ് 2025 സെപ്തംബര്‍ 17-ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ട്രിബ്യൂണലിന് മുൻപാകെ അപ്പീൽ നൽകേണ്ട അവസാന തീയതി  നിശ്ചയിച്ചിരുന്നത്  2026 ജൂൺ 30 ആയിരുന്നു.

GSTAT പോർട്ടലിൽ അപ്പീലുകൾ ഫയൽ ചെയ്യാനുള്ള തിരക്ക് കാരണം സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി ചൂണ്ടിക്കാട്ടി വിവിധ ഗുണഭോക്താക്കളിൽ നിന്നും സംഘടനകളിൽ നിന്നും ഈയിടെ ലഭിച്ച  നിവേദനങ്ങൾ പരിഗണിച്ചാണ് ഗവൺമെന്റ്  തീയതി നീട്ടി നൽകിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം 30,000 അപ്പീലുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ഇതിൽ പ്രതിദിന അപ്പീലുകളുടെ എണ്ണം പരമാവധി 5,500 വരെ ഉയർന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.

നികുതിദായകർ അവസാന തീയതി വരെ കാത്തുനിൽക്കാതെ  അപ്പീലുകൾ ഫയൽ ചെയ്യുന്നത് മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് നിർദേശിക്കുന്നു.
 
SKY
 
*****

(रिलीज़ आईडी: 2279295) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali-TR , Bengali , Gujarati , Tamil , Telugu , Kannada