രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാമന്ത്രി 2025 ജൂലൈ 25 ന് പാർലമെൻ്റിൽ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതുമായി ബന്ധപ്പെട്ട പ്രസ്താവന

प्रविष्टि तिथि: 27 JUN 2026 6:00PM by PIB Thiruvananthpuram

2025 ജൂലൈ 28-ന് രക്ഷാമന്ത്രി പാർലമെൻ്റിൽ നടത്തിയ പ്രസംഗം ചില സമൂഹ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതായി മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് സൈനിക മരണം ഉണ്ടായില്ലെന്ന് മന്ത്രി പറഞ്ഞതായി വരുത്തിത്തീർക്കാൻ പ്രസംഗത്തിൻ്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. ഇത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണ്.

രക്ഷാമന്ത്രിയുടെ വാക്കുകളെ വിവാദമാക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ യഥാർത്ഥ പശ്ചാത്തലം ബോധപൂർവ്വം മറച്ചുവെക്കുകയാണ്. രക്ഷാമന്ത്രി പാർലമെൻ്റിൽ പ്രസംഗിക്കുന്ന സമയത്ത്, ‘ഓപ്പറേഷൻ സിന്ദൂറിനിടയിൽ ഇന്ത്യൻ പൈലറ്റുമാരെ നഷ്ടപ്പെട്ടു’ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റു ചില മാധ്യമങ്ങളിലും ശക്തമായ ഒരു വ്യാജ പ്രചാരണം നിലനിന്നിരുന്നു. സൈനിക ഓപ്പറേഷൻ്റെ വിജയത്തെ ചെറുതാക്കി കാണിക്കാനും പൊതുജനങ്ങളുടെ മനോവീര്യം തകർക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ അസത്യം വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്. ആ സമയത്ത് അപകടകരമായ രീതിയിൽ പ്രചരിച്ച ഈ നിർദ്ദിഷ്ട വ്യാജ വാർത്തയ്ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു രാജ്യരക്ഷാ മന്ത്രി ചെയ്തത്. ആ പശ്ചാത്തലം പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.

രക്ഷാമന്ത്രിയുടെ പാർലമെൻ്റ് പ്രസംഗത്തെ അതിൻ്റെ പൂർണ്ണ അർത്ഥത്തിലും ശരിയായ പശ്ചാത്തലത്തിലും വേണം മനസ്സിലാക്കാൻ. നമ്മുടെ പ്രതിരോധ സേന സമാനതകളില്ലാത്ത കൃത്യതയും ദൃഢനിശ്ചയവും സൈനിക പ്രൊഫഷണലിസവും പ്രകടിപ്പിച്ച 'ഓപ്പറേഷൻ സിന്ദൂറി'ൻ്റെ ശ്രദ്ധേയമായ വിജയത്തെക്കുറിച്ചുള്ള കൃത്യമായ വിവരണമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ആ ഓപ്പറേഷനിലൂടെ നൂറിലധികം ഭീകരരെയും പാകിസ്ഥാൻ സൈനികരെയും വധിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. നിയന്ത്രണരേഖയിലുടനീളം പാകിസ്ഥാൻ്റെ വ്യോമസേനാ താവളങ്ങൾക്കും സൈനിക വിന്യാസങ്ങൾക്കും നമ്മുടെ സൈന്യം കനത്ത നാശനഷ്ടങ്ങൾ വരുത്തി. രാജ്യരക്ഷാസേനയുടെ ധീരതയ്ക്കും കഴിവിനുമുള്ള ഉചിതമായ ആദരവും രാജ്യദ്രോഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള വ്യക്തമായ സന്ദേശവുമായിരുന്നു രക്ഷാമന്ത്രിയുടെ പ്രസംഗം.

രാജ്യരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച പ്രതിരോധ സേനയിലെ ഓരോ അംഗത്തോടും ഇന്ത്യാ ഗവണ്മെൻ്റിനും രക്ഷാ മന്ത്രിക്കുമുള്ള ബഹുമാനവും കൃതജ്ഞതയും അചഞ്ചലമാണ്. മാതൃഭൂമിക്കായുള്ള അവരുടെ പരമോന്നത ത്യാഗത്തെ എക്കാലവും രാജ്യം അർഹിക്കുന്ന അന്തസ്സോടും അഭിമാനത്തോടും കൂടി മാത്രമേ സ്മരിക്കുകയുള്ളൂ.

ധീരരക്തസാക്ഷികളുടെ പരമോന്നത ത്യാഗത്തോടുള്ള ആദരസൂചകമായാണ് അവരുടെ പേരുകൾ 'ദേശീയ യുദ്ധസ്മാരകത്തിൻ്റെ' ചുവരുകളിൽ ഗവണ്മെൻ്റ് ആലേഖനം ചെയ്തിട്ടുള്ളത്. ഈ ധീരന്മാരുടെ കുടുംബങ്ങൾക്കും ആശ്രിതർക്കും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മതിയായ എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ ഗവണ്മെൻ്റ്  ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

***


(रिलीज़ आईडी: 2278515) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , Bengali , English , Urdu , हिन्दी , Marathi , Tamil