പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ട് ഖത്തർ അമീർ
ഖത്തറിലുണ്ടായ അപകടത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവഹാനി സംഭവിച്ചതിൽ ഖത്തർ അമീർ അനുശോചിച്ചു
പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കിയതിന് പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദിയും കൃതജ്ഞതയും അറിയിച്ചു
പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ ഖത്തർ നൽകുന്ന നല്ല സംഭാവനകൾക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു
ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു
प्रविष्टि तिथि:
23 JUN 2026 10:34PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ടെലിഫോണിൽ ബന്ധപ്പെട്ടു.
ജൂൺ 21-ന് ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവഹാനി സംഭവിച്ചതിൽ ഖത്തർ അമീർ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ദുരന്തബാധിതരായ കുടുംബങ്ങളോടുള്ള സഹാനുഭൂതി നിറഞ്ഞ വാക്കുകൾക്ക് പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കിയതിലുള്ള അഭിനന്ദനം അറിയിക്കുകയും ചെയ്തു.
പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിക്കുകയും പരസ്പരമുള്ള പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനിടയിൽ സമാധാന ശ്രമങ്ങളിൽ ഖത്തർ നൽകുന്ന നല്ല സംഭാവനകൾക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിക്കുകയും ഇത് മേഖലയിൽ ശാശ്വതമായ സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള പ്രതിബദ്ധതയും ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു.
തുടർന്നും സമ്പർക്കം പുലർത്താൻ അവർ സമ്മതിച്ചു.
***
SK
(रिलीज़ आईडी: 2277320)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada