പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 20 JUN 2026 8:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയിലും ഹോ ജഹേരയിലും ആദരമർപ്പിച്ചു. ഗോത്രവിഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ആഴമേറിയ ആത്മീയ പാരമ്പര്യങ്ങളുടെയും പ്രകൃതിയുമായി ഇഴചേർന്ന  ബന്ധത്തിന്റെയും പ്രതീകങ്ങളാണ് ഈ പവിത്ര വനങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ഇത്തരം ആചാരങ്ങളും പാരമ്പര്യങ്ങളുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

വരും തലമുറകൾക്കായി ഈ കാലാതീതമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“രാഷ്ട്രപതി ജിയോടൊപ്പം പഹദ്പൂർ ഗ്രാമത്തിലെ സന്താലി ജഹേരയും ഹോ ജഹേരയും സന്ദർശിച്ചു.
നമ്മുടെ ഗോത്രവിഭാഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ആഴമേറിയ ആത്മീയ പാരമ്പര്യങ്ങളുടെയും പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ബന്ധത്തിന്റെയും പ്രതീകങ്ങളായ ഈ പവിത്ര വനങ്ങളിൽ ആദരമർപ്പിച്ചു. ഇത്തരം ആചാരങ്ങളും പാരമ്പര്യങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്.
വരും തലമുറകൾക്കായി ഈ കാലാതീതമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
@rashtrapatibhvn”

NK

****


(रिलीज़ आईडी: 2275919) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Gujarati , Odia