പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
20 JUN 2026 8:32AM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നു. ധീരത, വിനയം, പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട അവരുടെ ജീവിതയാത്ര രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് നിരന്തരം പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പൊതുജീവിതത്തിലെ സുദീർഘമായ കാലയളവിലൂടെ രാഷ്ട്രപതി രാജ്യത്തിന് മികച്ച രീതിയിൽ സേവനം നൽകിയതായും, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്നവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിൽ അതീവ താല്പര്യം കാണിച്ചിട്ടുള്ളതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വികസനത്തിനായുള്ള അവരുടെ അചഞ്ചലമായ അർപ്പണ മനോഭാവം ഏറെ പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസേവനത്തിനായി ദീർഘായുസ്സും ആരോഗ്യകരവുമായ ജീവിതം രാഷ്ട്രപതിയ്ക്ക് ഉണ്ടാകട്ടെയെന്ന് ശ്രീ മോദി പ്രാർത്ഥിച്ചു. ഇന്ന് ഒഡീഷയിൽ നടക്കുന്ന പരിപാടിയിൽ വെച്ച് അവരെ നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ധീരത, ലാളിത്യം, വിനയം, പൊതുജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട അവരുടെ ജീവിതയാത്ര രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് നിരന്തരം പ്രചോദനമേകുന്നു.
പൊതുജീവിതത്തിലെ സുദീർഘമായ കാലയളവിൽ അവർ രാജ്യത്തിന് മികച്ച രീതിയിലാണ് സേവനം നൽകിയത്; പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്നവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിൽ അവർ അതീവ താല്പര്യം കാണിച്ചിട്ടുണ്ട്. ഇന്ത്യയുടെ വികസനത്തിനായുള്ള അവരുടെ അചഞ്ചലമായ അർപ്പണമനോഭാവം പ്രചോദനാത്മകമാണ്.
രാജ്യസേവനത്തിനായി ദീർഘായുസ്സും ആരോഗ്യകരവുമായ ജീവിതം അവർക്ക് ലഭിക്കട്ടെ. ഇന്ന് ഒഡീഷയിൽ നടക്കുന്ന പരിപാടിയിൽ വെച്ച് അവരെ നേരിൽ കാണാനായി ഞാൻ കാത്തിരിക്കുകയാണ്."
@rashtrapatibhvn”
NK
***
(रिलीज़ आईडी: 2275587)
आगंतुक पटल : 8