പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത ബുദ്ധമത പണ്ഡിതൻ റോബർട്ട് എ.എഫ്.തർമന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
18 JUN 2026 5:30AM by PIB Thiruvananthpuram
റോബർട്ട് എ.എഫ്.തർമന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ബുദ്ധമതത്തിലെ പ്രഗത്ഭ പണ്ഡിതനെന്നും വിഖ്യാതനായ അധ്യാപകനെന്നും ഇന്ത്യയുടെ ചിരകാല സുഹൃത്തെന്നുമാണ് പ്രധാനമന്ത്രി തർമനെ വിശേഷിപ്പിച്ചത്. തന്റെ കൃതികളിലൂടെ തർമൻ ബുദ്ധമത ചിന്തകളെ ആഗോളതലത്തിൽ ജനകീയമാക്കുകയും സംസ്കാരങ്ങൾക്കിടയിൽ പരസ്പര ധാരണയുടെ ശാശ്വത പാലങ്ങൾ പണിയുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്ക് നഗരത്തിൽ വെച്ച് തർമനുമായി നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി, ഇരുവരും തമ്മിൽ മികച്ച ഒരു സംഭാഷണം നടത്തിയിരുന്നതായും പറഞ്ഞു.
ഈ ദുഃഖവേളയിൽ തർമന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"ബുദ്ധമതത്തിലെ പ്രഗത്ഭ പണ്ഡിതനും വിഖ്യാതനായ അധ്യാപകനും ഇന്ത്യയുടെ ചിരകാല സുഹൃത്തുമായ റോബർട്ട് എ.എഫ്.തർമന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ കൃതികളിലൂടെ അദ്ദേഹം ബുദ്ധമത ചിന്തകളെ ആഗോളതലത്തിൽ ജനകീയമാക്കുകയും സംസ്കാരങ്ങൾക്കിടയിൽ പരസ്പര ധാരണയുടെ ശാശ്വത പാലങ്ങൾ പണിയുകയും ചെയ്തു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്ക് നഗരത്തിൽ വെച്ച് ഞങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. അവിടെ വെച്ച് ഞങ്ങൾ മികച്ചൊരു സംഭാഷണം നടത്തി. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടുമൊപ്പമാണ്."
***
SK
(रिलीज़ आईडी: 2274385)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada