ആഭ്യന്തരകാര്യ മന്ത്രാലയം
നരേന്ദ്രമോദി ഗവൺമെന്റിന്റെ 12 വർഷത്തെ ഭരണത്തിൻ കീഴിൽ, പൗരന്മാർക്ക് സംരക്ഷണമേകുന്നതും ശത്രുക്കളെ തുടച്ചുനീക്കുന്നതുമായ ശക്തമായ ഒരു സുരക്ഷാകോട്ടയായി ഇന്ത്യ മാറി: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ
प्रविष्टि तिथि:
17 JUN 2026 2:13PM by PIB Thiruvananthpuram
സർജിക്കൽ സ്ട്രൈക്ക്, ഓപ്പറേഷൻ സിന്ദൂർ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, നക്സലിസം നിർമ്മാർജ്ജനം ചെയ്യൽ എന്നിവയിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ലോകം പ്രശംസിക്കുന്ന മാതൃക ഇന്ത്യ മുന്നോട്ട് വെച്ചു.
കഴിഞ്ഞ 12 വർഷത്തെ ഭരണത്തിലൂടെ ദേശീയ സുരക്ഷ ശക്തമാക്കുന്നതിൽ മോദി ഗവൺമെന്റ് കൈവരിച്ച നേട്ടങ്ങളെ കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് എടുത്തുപറഞ്ഞു. ഇക്കാലയളവിൽ പൗരന്മാർക്ക് സംരക്ഷണമേകുന്നതും ശത്രുക്കൾക്ക് മേൽ നാശം വിതയ്ക്കുന്നതുമായ ഒരു സുരക്ഷാ കോട്ടയായി രാജ്യം പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രീ ഷാ വ്യക്തമാക്കി.
എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ദേശീയ സുരക്ഷാ രംഗത്ത് രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങൾ അദ്ദേഹം പങ്കുവെച്ചത്. മോദിഗവൺമെന്റിൻ്റെ 12 വർഷത്തെ ഭരണത്തിൽ, പൗരന്മാർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശത്രുക്കൾക്ക് മേൽ നാശം വിതയ്ക്കാൻ ശേഷിയുള്ള ഒരു സുരക്ഷാ കോട്ടയായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ കുറിച്ചു.
ദേശീയ സുരക്ഷയോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിജ്ഞാബദ്ധത ലോകം ആദരവോടെയാണ് നോക്കിക്കാണുന്നതെന്ന് അമിത് ഷാ കുറിച്ചു. സർജിക്കൽ സ്ട്രൈക്ക്, എയർ സ്ട്രൈക്ക്, ഓപ്പറേഷൻ സിന്ദൂർ എന്നിവയിലൂടെ അതിർത്തിക്കപ്പുറമുള്ള ശത്രുക്കൾക്ക് ശക്തമായ ഭാഷയിൽ രാജ്യം മറുപടി നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയതും നക്സലിസം നിർമ്മാർജ്ജനം ചെയ്തതും ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ടിലധികം സമാധാന കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഗവൺമെന്റിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
****
(रिलीज़ आईडी: 2274217)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
हिन्दी
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada