പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

മിഡിൽ ഈസ്റ്റ്- ഇന്ത്യ ഡീപ്‌വാട്ടർ പൈപ്പ്‌ലൈൻ (MEIDP) സംബന്ധിച്ച മാധ്യമ വാർത്തകളെക്കുറിച്ചുള്ള വ്യക്തത

പോസ്റ്റഡ് ഓണ്‍: 16 JUN 2026 11:44AM by PIB Thiruvananthpuram
ഗുജറാത്തിനെ ഒമാനുമായും മറ്റ് ഗൾഫ് രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ആഴക്കടൽ ഊർജ്ജ പൈപ്പ്‌ലൈൻ പദ്ധതി- മിഡിൽ ഈസ്റ്റ്-ഇന്ത്യ ഡീപ്‌വാട്ടർ പൈപ്പ്‌ലൈൻ ( MEIDP) -നടപ്പിലാക്കാൻ കേന്ദ്ര ഗവണ്മെന്റ് സജീവമായി ശ്രമിച്ചുവരികയാണെന്ന് സൂചിപ്പിക്കുന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം യാതൊരുവിധ നിർദ്ദേശങ്ങളും നിലവിൽ ഈ മന്ത്രാലയത്തിന്റെ പരിഗണനയിലില്ല എന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അസന്ദിഗ്ദ്ധമായി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ പദ്ധതിയെക്കുറിച്ച് ഒമാനുമായോ മറ്റ് ഗൾഫ് രാജ്യങ്ങളുമായോ യാതൊരുവിധ ചർച്ചകളും ഈ മന്ത്രാലയത്തിന്റെ ഒരു തലത്തിലും നിലവിൽ നടക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ ഊഹാപോഹങ്ങൾക്കും  വിരാമമിടുന്നതിനാണ് ഈ വ്യക്തത പുറപ്പെടുവിക്കുന്നത്.
 
SKY
 
******

( റിലീസ് ഐ.ഡി: 2273505) സന്ദര്‍ശക കൗണ്ടര്‍ : 39