പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 15 JUN 2026 11:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രാറ്റിസ്ലാവയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്ലൊവാക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തി.

2026 ഫെബ്രുവരിയിൽ എ ഐ ഇംപാക്ട് ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച വേളയിൽ പ്രസിഡന്റ് പെല്ലെഗ്രിനിയുമായി നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവ്വം അനുസ്മരിച്ചു. നിലവിലുള്ള സഹകരണത്തിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തുകയും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ വളർന്നു വരുന്ന ബന്ധത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. പരസ്പര താല്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും അവർ ചർച്ച ചെയ്തു.

സ്ലൊവാക് കലാകാരന്മാർ "വാരാണസി നഗരം" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ ചിത്രപ്രദർശനം  പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പെല്ലെഗ്രിനിയും വീക്ഷിച്ചു. സ്ലൊവാക്യയിലെ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പ്രത്യേക യോഗാ പ്രദർശനത്തിനും അവർ സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം പ്രസിഡന്റ് പെല്ലെഗ്രിനി വിരുന്നു നൽകി. തനിക്കു നൽകിയ  ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഇന്ത്യ-സ്ലൊവാക്യ പങ്കാളിത്തത്തിന് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസിഡന്റ് പെല്ലെഗ്രിനിക്ക് നന്ദി അറിയിച്ചു.

***

SK


(रिलीज़ आईडी: 2273411) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Telugu , Kannada