പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ മന്ത്രാലയ പത്ര സമ്മേളനം
प्रविष्टि तिथि:
15 JUN 2026 6:07PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കൃത്യമായ വിവരങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവൺമെൻ്റ് തുടരുന്നു. ഇതിൻ്റെ ഭാഗമായി, നാഷണൽ മീഡിയ സെൻ്ററിൽ ഇന്ന് വാര്‍ത്താ സമ്മേളനം നടന്നു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. രാജ്യത്തെ നിലവിലെ രാസവള ലഭ്യതയെക്കുറിച്ചും സ്റ്റോക്ക് നിലയെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ രാസവസ്തു, രാസവളം മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.
രാസവള ലഭ്യതയും സ്റ്റോക്ക് നിലയും
• രാജ്യത്തെ രാസവളത്തിൻ്റെ മൊത്തത്തിലുള്ള സ്റ്റോക്ക് നില തൃപ്തികരമാണ്.
• 2026-ലെ ഖാരിഫ് സീസണിലേക്ക് ആവശ്യമായ വളത്തിൻ്റെ അളവ് 383.9 ലക്ഷം മെട്രിക് ടൺ ആണെന്ന് കൃഷി, കർഷക ക്ഷേമ വകുപ്പ് പുനർനിർണ്ണയിച്ചിട്ടുണ്ട്. ഇതിനെതിരെ ഇന്നത്തെ സ്റ്റോക്ക് ഏകദേശം 196.65 ലക്ഷം മെട്രിക് ടൺ ( 51 ശതമാനത്തിലധികം) ആണ്. ഇത് സാധാരണ സ്റ്റോക്ക് നിരക്കായ 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഗവൺമെൻ്റി ൻ്റെ മെച്ചപ്പെട്ട ആസൂത്രണം, മുൻകൂട്ടിയുള്ള സംഭരണം, കാര്യക്ഷമമായ ലോജിസ്റ്റിക് മാനേജ്‌മെൻ്റ് എന്നിവയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
• 2026-ലെ ഖാരിഫ് സീസണിൽ ജൂൺ 14 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കർഷകർ ഇതിനകം 102.78 ലക്ഷം മെട്രിക് ടൺ രാസവളങ്ങൾ വാങ്ങിക്കഴിഞ്ഞു. ഇത് മൊത്തം ആവശ്യകതയുടെ ഏകദേശം 27 ശതമാനമാണ്.
• രാജ്യത്തെ നിലവിലെ ജൈവ വള സ്റ്റോക്ക് ഏകദേശം 22.60 ലക്ഷം മെട്രിക് ടൺ ആണ്.
• പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലെ കർഷകർ 11.82 ലക്ഷം മെട്രിക് ടൺ ജൈവവളം (FOM/LFOM/PROM) വാങ്ങി (പഞ്ചാബ് 2.91 ലക്ഷം മെട്രിക് ടൺ, ഉത്തർപ്രദേശ് 2.94 ലക്ഷം മെട്രിക് ടൺ, ഹരിയാന 1.44 ലക്ഷം മെട്രിക് ടൺ, മധ്യപ്രദേശ് 1.34 ലക്ഷം മെട്രിക് ടൺ, ഗുജറാത്ത് 1.0 ലക്ഷം മെട്രിക് ടൺ, മഹാരാഷ്ട്ര 0.87 ലക്ഷം മെട്രിക് ടൺ). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.31 ലക്ഷം മെട്രിക് ടൺ ആയിരുന്നു.
ഈ ഗണ്യമായ വർദ്ധന ജൈവ പോഷക സ്രോതസ്സുകൾ കൂടുതൽ സ്വീകരിക്കുന്നതിലേക്കുള്ള അനുകൂലമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു, കൂടാതെ കർഷകരുടെ മുൻഗണന രാസവളങ്ങളിൽ നിന്ന് ജൈവ ബദലുകളിലേക്ക് ക്രമേണ മാറുന്നതിനേയും ഇത് സൂചിപ്പിക്കുന്നു.
• നിലവിൽ, നടപ്പു ഖാരിഫ് സീസണിലേക്കുള്ള വളത്തിൻ്റെ ലഭ്യതയിൽ വലിയ വെല്ലുവിളികളൊന്നുമില്ല.
• പ്രതിസന്ധിക്ക് ശേഷമുള്ള വളത്തിൻ്റെ ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും (ലക്ഷം ടണ്ണിൽ)
|
ഉൽപ്പന്നം
|
പ്രതിസന്ധിക്ക് ശേഷമുള്ള ആഭ്യന്തര ഉത്പാദനം
|
പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയ ഇറക്കുമതി |
|
യൂറിയ
|
74.95
|
21.95
|
|
ഡി.എ.പി
|
10.33
|
4.18
|
|
എൻ.പി.കെ-കൾ
|
23.93
|
8.52
|
|
എസ്.എസ്.പി
|
14.44
|
0
|
|
എം.ഒ.പി
|
0
|
4.71
|
|
ആകെ
|
123.65
|
39.36
|
• പ്രതിസന്ധി ഘട്ടത്തിന് ശേഷം ഇറക്കുമതിയിലൂടെയും ആഭ്യന്തര ഉത്പാദനത്തിലൂടെയും ഏകദേശം 163.01 ലക്ഷം മെട്രിക് ടൺ വളം കൂടി ലഭ്യമായ സ്റ്റോക്കിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.
• നിലവിലെ ഈ പ്രതിസന്ധി കാലയളവിൽ ഇന്ത്യ 50 ലക്ഷം മെട്രിക് ടണ്ണിലധികം യൂറിയയും പി&കെ വളങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
• വിദേശത്തുള്ള 28 ഇന്ത്യൻ മിഷനുകളുമായി ഏകോപിപ്പിച്ച് ഒമാൻ, മലേഷ്യ, വിയറ്റ്നാം, ജോർജിയ, നൈജീരിയ, റഷ്യ, ഫിൻലാൻഡ്, ഈജിപ്ത്, അൾജീരിയ, തുർക്കി, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള യൂറിയ വിതരണവും, ചെങ്കടൽ വഴി റഷ്യ, മൊറോക്കോ, ഈജിപ്ത്, യു.എസ്.എ, ജോർദാൻ, ദക്ഷിണ കൊറിയ, ടുണീഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡി.എ.പി/എൻ.പി.കെ വിതരണവും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
• ജൂൺ മാസത്തിൽ, 25 ലക്ഷം മെട്രിക് ടണ്ണിലധികം ഇറക്കുമതി ചെയ്ത യൂറിയ, ഡി.എ.പി, എൻ.പി.കെ എന്നിവ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
• 17 ലക്ഷം മെട്രിക് ടൺ യൂറിയ സംഭരണത്തിനായി ഇന്ത്യ ആഗോള ടെൻഡർ പുറപ്പെടുവിച്ചിട്ടുണ്ട്, ഇതിൻ്റെ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
• യൂറിയ, പി&കെ പോലുള്ള വളങ്ങളുടെ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത രാസവള വകുപ്പ് പതിവായി അവലോകനം ചെയ്യുന്നുണ്ട്.
• കമ്പനികൾ സമർപ്പിക്കുന്ന എല്ലാ സബ്സിഡി ബില്ലുകളും രാസവളം വകുപ്പ് പ്രതിവാര അടിസ്ഥാനത്തിൽ കൃത്യമായി അടയ്ക്കുന്നുണ്ട്, നിലവിൽ വളം സബ്‌സിഡി നൽകുന്നതിനായി മതിയായ ബജറ്റ് ലഭ്യമാണ്.
• വളത്തിൻ്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും ലഭ്യതയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വെല്ലുവിളികളും പരിഹരിക്കുന്നതിനുമായി ഇതുവരെ 12 EGoS യോഗങ്ങൾ ചേർന്നു.
• എല്ലാ പ്രധാന വളങ്ങളുടേയും ലഭ്യത ആവശ്യകതയേക്കാൾ കൂടുതലായി നിലനിർത്തുന്നതിലൂടെ, ഇന്ത്യയുടെ വളം സുരക്ഷ ശക്തവും സുസ്ഥിരവും മികച്ച രീതിയിൽ നിയന്ത്രിക്കപ്പെടുന്നതുമായി തുടരുന്നു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്:
അസംസ്കൃത എണ്ണയുടെ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
* എല്ലാ എണ്ണ ശുദ്ധീകരണശാലകളും ആവശ്യത്തിന് അസംസ്കൃത എണ്ണയുടെ സംഭരണത്തോടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം പെട്രോൾ, ഡീസൽ എന്നിവയുടെ സംഭരണവും ആവശ്യത്തിനുണ്ട്
•ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽ.പി.ജി. (LPG) ഉത്പാദനം വർദ്ധിപ്പിച്ചു.
* ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങൾ തമ്മിലുള്ള ഒരു സംയുക്ത പ്രവർത്തക സമിതി (JWG) രൂപീകരിച്ചിട്ടുണ്ട്. നിർണായക മേഖലകൾക്കായി സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിശ്ചിത മിനിമം അളവിൽ C3, C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് കേന്ദ്ര ഗവൺമെൻ്റ് 01.04.2026-ലെ ഉത്തരവ് വഴി അനുമതി നൽകിയിട്ടുണ്ട്.
* ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് (DCPC), പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) എന്നി വകുപ്പുകളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ ഫാർമ, കെമിക്കൽ, പെയിൻ്റ് മേഖലയിലെ കമ്പനികൾക്കായി എൽ.പി.ജി. പൂളിൽ നിന്ന് പ്രതിദിനം 1120 മെട്രിക് ടൺ (MT) C3-C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
* 2026 ജൂൺ 1 മുതൽ, മുംബൈ, കൊച്ചി, വിശാഖപട്ടണം , ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികൾ കെമിക്കൽ, ഫാർമ, പെയിൻ്റ് വ്യവസായങ്ങൾക്കായി 5860 മെട്രിക് ടണ്ണിലധികം C3-C4 സംയുക്തങ്ങളും (പ്രൊപിലീൻ, ബ്യൂട്ടിലീൻ ഉൾപ്പെടെ) ഏകദേശം 5050 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റും വിറ്റഴിച്ചിട്ടുണ്ട്.
റീട്ടെയിൽ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
* രാജ്യമുടനീളമുള്ള എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
* പശ്ചിമേഷൻ പ്രതിസന്ധി അസംസ്കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
* ചില പ്രദേശങ്ങളിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ അസാധാരണമായ വിൽപ്പനയും വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. എന്നാൽ , രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിൻ്റെയും ഡീസലിൻ്റെയും ആവശ്യത്തിന് സംഭരണമുണ്ട് .
പ്രകൃതി വാതക വിതരണവും പി.എൻ.ജി വിപുലീകരണ നടപടികളും
* ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് ഡി-പി.എൻ.ജി (D-PNG), സി.എൻ.ജി-ട്രാൻസ്പോർട്ട് (CNG-Transport) എന്നിവയ്ക്ക് 100% വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
* നിലവിൽ പ്രവർത്തനക്ഷമമായ യൂറിയ പ്ലാൻ്റുകളിലേക്കുള്ള വാതക വിതരണം, കഴിഞ്ഞ ആറ് മാസത്തെ അവരുടെ ശരാശരി ഉപഭോഗത്തിൻ്റെ 100 ശതമാനത്തോളമാണ്.
* സി.ജി.ഡി ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
* വാണിജ്യ എൽ.പി.ജിയുടെ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി, പരിധിയിലുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി (PNG) കണക്ഷനുകൾ നൽകുന്നതിന് മുൻഗണന നൽകാൻ സി.ജി.ഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
* സി.ജി.ഡി ശൃംഖല വിപുലീകരിക്കുന്നതിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അനുമതി നൽകാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെൻ്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും കേന്ദ്ര ഗവൺമെൻ്റ് അഭ്യർത്ഥിച്ചു.
* എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്ക് 10% അധിക വാണിജ്യ എൽ.പി.ജി വിഹിതം വാഗ്ദാനം ചെയ്ത് 18.03.2026-ലെ കത്ത് വഴി കേന്ദ്ര ഗവൺമെൻ്റ് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്ത് നൽകിയിട്ടുണ്ട്.
* പി.എൻ.ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തി 22 സംസ്ഥാനങ്ങൾക്ക്/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നിലവിൽ അധിക വാണിജ്യ എൽ.പി.ജി വിഹിതം ലഭിക്കുന്നുണ്ട്.
* ശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഒരു ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് ഒരു മാതൃക ' സി.ബി.ജി സംസ്ഥാന (CBG) നയം' തയ്യാറാക്കിയിട്ടുണ്ട്. സി.ബി.ജി. വികസനത്തിനായി നിക്ഷേപസൗഹൃദവും നടപ്പിലാക്കാൻ എളുപ്പമുള്ളതുമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്ന സമഗ്രവും സുഗമവുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി ഇത് പ്രവർത്തിക്കും. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ട അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുന്നതിൽ മുൻഗണന ലഭിക്കും.
* 2026 മാർച്ച് മുതൽ ഏകദേശം 9.76 ലക്ഷം പി.എൻ.ജി കണക്ഷനുകളിൽ വാതകം ലഭ്യമാക്കുകയും അധികമായി 3.19 ലക്ഷം കണക്ഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകൾ 12.95 ലക്ഷമായി ഉയർന്നു. കൂടാതെ, പുതിയ കണക്ഷനുകൾക്കായി ഏകദേശം 9.72 ലക്ഷം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൽ.പി.ജി വിതരണം
ആഭ്യന്തര എൽ.പി.ജി വിതരണ സ്ഥിതി:
* നിലവിലുള്ള സാഹചര്യം എൽ.പി.ജി. വിതരണത്തെ ബാധിക്കുന്നത് തുടരുകയാണ്.
* ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽ.പി.ജി. വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
* എൽ.പി.ജി. വിതരണ ഏജൻസികളിൽ (distributorships) ഇന്ധന സംഭരണത്തിന് ക്ഷാമം ഉണ്ടായ സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
* കഴിഞ്ഞ ദിവസം ഓൺലൈൻ വഴിയുള്ള എൽ.പി.ജി സിലിണ്ടർ ബുക്കിംഗ് മൊത്തം വ്യവസായ അടിസ്ഥാനത്തിൽ ഏകദേശം 99 ശതമാനമായി വർദ്ധിച്ചു.
* വിതരണക്കാരുടെ തലത്തിലുള്ള ദുരുപയോഗം തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 96% ആയി വർദ്ധിപ്പിച്ചു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് DAC ലഭിക്കുന്നത്.
* കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ, ഏകദേശം 1.66 കോടി എൽ.പി.ജി സിലിണ്ടറുകളുടെ ബുക്കിംഗ് ഉണ്ടായപ്പോൾഏകദേശം 1.84 കോടി സിലിണ്ടറുകൾ വിതരണം ചെയ്തു.
വാണിജ്യ എൽ.പി.ജി വിതരണവും വിഹിത നടപടികളും:
* ആകെ വാണിജ്യ എൽ.പി.ജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ളതിൻ്റെ 70% ആയി നിശ്ചയിക്കാൻ കേന്ദ്ര ഗവൺമെൻ്റ് തീരുമാനിച്ചു (ഇതിൽ പരിഷ്കരണങ്ങൾ അടിസ്ഥാനമാക്കിയുള്ള 10% ഉൾപ്പെടുന്നു).
* കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ-
* 5 കിലോഗ്രാം FTL സിലിണ്ടറുകൾ ഏകദേശം 2.18 ലക്ഷം എണ്ണം - വിറ്റഴിക്കപ്പെട്ടു.
* 871 ക്യാമ്പുകളിലൂടെ 14,500-ലധികം 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു.
* ആകെ 24,184 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി. വിറ്റഴിച്ചു.
* പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ വഴി ഏകദേശം 722 മെട്രിക് ടൺ ഓട്ടോ എൽ.പി.ജി. വിറ്റഴിച്ചു.
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് ഏകോപിത ശ്രമങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
-
1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം ഇന്ധന വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും സംസ്ഥാനഗവൺമെൻ്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.
-
പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയടക്കം അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെൻ്റുകൾക്കാണ് പ്രാഥമിക ചുമതല. ഒന്നിലധികം കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും ഈ ഉത്തരവാദിത്തം ആവര്‍ത്തിച്ച് ഓർമപ്പെടുത്തിയിട്ടുണ്ട്.
-
രാജ്യത്ത് ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നൽകാന്‍ സജീവ പൊതുജന സമ്പർക്ക സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത നിരവധി കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്ര ഗവൺമെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്.
-
ഇന്ധന പമ്പുകള്‍ വഴി വ്യാവസായിക-വാണിജ്യ ഉപഭോക്താക്കൾ അനധികൃതമായി ഡീസൽ വാങ്ങുന്നത് തടയാൻ കേന്ദ്രഗവൺമെൻ്റ് 2026 മെയ് 26-ലെ കത്തിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാടിസ്ഥാനത്തില്‍ ഡീസൽ/പെട്രോൾ വിതരണ രീതികൾ നിരീക്ഷിക്കാനും പ്രധാന ഗതാഗത/വ്യവസായിക ഇടനാഴികളിലും കരിഞ്ചന്തയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധനകളും നിയമനിര്‍വഹണ നടപടികളും ശക്തമാക്കാനും നിയമലംഘകർക്കെതിരെ ഉടനടി ശിക്ഷാനടപടികൾ സ്വീകരിക്കാനും ജില്ലാ അധികാരികൾക്ക് നിർദേശം നൽകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-
എൽ.പി.ജി. ഉപഭോക്താക്കൾ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎന്‍ജി) ലഭ്യമായ ഇടങ്ങളിൽ പൂർണമായി അതിലേക്ക് മാറുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നിർദേശങ്ങൾ ജില്ലാ കളക്ടർമാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും കോർപ്പറേഷൻ കമ്മീഷണർമാര്‍ക്കും നഗരസഭകളിലെ പ്രത്യേക ഉദ്യോഗസ്ഥര്‍ക്കും നൽകണമെന്ന് 2026 ജൂൺ 10-ലെ കത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് ചീഫ് സെക്രട്ടറിമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് അതത് സംസ്ഥാനതല കോർഡിനേറ്റർമാരുമായും സിറ്റി ഗ്യാസ് വിതരണ കമ്പനികളുമായും ചേർന്ന് പ്രവർത്തിക്കണം. ജില്ലാ-നഗരസഭാ ഭരണകൂട പങ്കാളിത്തം പി.എൻ.ജി. ശൃംഖല വ്യാപിപ്പിക്കുന്നതിനായി ഗവൺമെൻ്റ് നടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകും.
-
2026 ജൂൺ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് എണ്ണ വിപണന കമ്പനികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
-
ഇന്ധന പമ്പുകള്‍ വാഹന ടാങ്കുകളിലേക്കോ കേന്ദ്ര പെട്രോളിയം-സ്ഫോടകവസ്തു സുരക്ഷാ വകുപ്പ് (പെസോ) അംഗീകരിച്ച കാനുകളിലോ/കണ്ടെയ്‌നറുകളിലോ മാത്രമേ ഡീസൽ നൽകാവൂ. ഒരു ഉപഭോക്താവിന്/വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ മാത്രമായി ഇത് പരിമിതപ്പെടുത്തും. പമ്പുകളിൽ നിന്ന് വാങ്ങുന്ന ഡീസൽ മറിച്ചുവിൽക്കാൻ പാടില്ല.
-
വ്യാവസായിക ഉപഭോക്താക്കളും നേരിട്ട് ഇന്ധനം വാങ്ങുന്ന സ്ഥാപനങ്ങളും/വാണിജ്യ ഉപഭോക്താക്കളും ചില്ലറ വില്പന പമ്പുകളില്‍നിന്ന് ഇന്ധനം വാങ്ങുന്നത് നിരോധിച്ചിരിക്കുന്നു. അവരുടെ ആവശ്യങ്ങൾക്ക് കൺസ്യൂമർ പമ്പുകൾ വഴി മാത്രമേ ഇന്ധനം വാങ്ങാവൂ.
-
നിർദിഷ്ട നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉത്തരവിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാനും എണ്ണക്കമ്പനികളും ഇന്ധന പമ്പുകളുടെ ഡീലർമാരും ബാധ്യസ്ഥരായിരിക്കും.
-
സാധാരണക്കാരുടെ താല്പര്യ സംരക്ഷണം ഉറപ്പാക്കുന്നതിന് കരിഞ്ചന്ത, അനധികൃതമായി ഇന്ധനം വഴിതിരിച്ചുവിടൽ തുടങ്ങിയ ക്രമക്കേടുകൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ഗവൺമെൻ്റുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
നിയമനിര്‍വഹണ നിരീക്ഷണ നടപടികള്‍
-
പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുടനീളം നിയമ നടപടികൾ തുടരുകയാണ്.
-
എൽ.പി.ജി-യുമായി ബന്ധപ്പെട്ട നടപടികൾ:
-
പെട്രോൾ, ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ:
-
സമാനമായി പൊതുമേഖലാ എണ്ണ വിപണന കമ്പനികളിലെ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകളും തുടരുന്നു:
ഗവൺമെൻ്റ് തയ്യാറെടുപ്പുകളും വിതരണ നിര്‍വഹണ നടപടികളും
-
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കാതെ ഗാർഹിക എൽ.പി.ജി, ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എന്‍.ജി എന്നിവയുടെ 100% വിതരണം ഗവൺമെൻ്റ് ഉറപ്പാക്കിയിട്ടുണ്ട്.
-
വാണിജ്യ എൽ.പി.ജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ മരുന്ന് നിർമാണം, സ്റ്റീൽ, വാഹനനിര്‍മാണം, വിത്തുല്പാദനം, കൃഷി തുടങ്ങിയ മേഖലകൾക്കും വിതരണത്തിൽ മുൻഗണന നൽകിയിട്ടുണ്ട്.
-
കുടിയേറ്റ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എൽ.പി.ജി. ആവശ്യങ്ങള്‍ നിറവേറ്റാന്‍ അഞ്ചുകിലോ എഫ്.ടി.എൽ . സിലിണ്ടറുകളുടെ വിതരണം വർധിപ്പിച്ചു.
-
വിതരണ-ആവശ്യകത മേഖലകളിൽഗവൺമെൻ്റ് ഇതിനകം യുക്തിസഹമായ നിരവധി നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. എണ്ണസംസ്കരണ ശാലകളിലെ ഉല്പാദന വർധന, എൽ.പി.ജി. സിലിണ്ടർ ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമായും ഗ്രാമ പ്രദേശങ്ങളില്‍ 45 ദിവസം വരെയായും ക്രമീകരണം, മുൻഗണനാ മേഖലകള്‍ നിശ്ചയിച്ച് വിതരണം എന്നിവ ഇതിലുൾപ്പെടുന്നു.
പൊതുജന ജാഗ്രതാ നിർദേശവും പൗര അവബോധവും
-
പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരായി പെട്രോളും ഡീസലും വൻതോതിൽ വാങ്ങിക്കൂട്ടുന്നതും എൽ.പി.ജി മുൻകൂട്ടി ബുക്ക് ചെയ്യുന്നതും ജനങ്ങള്‍ ഒഴിവാക്കണം.
-
വ്യാജവാർത്തകളിൽ വഞ്ചിതരാകാതിരിക്കുകയും കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയും ചെയ്യുക.
-
പി.എൻ.ജി, ഇൻഡക്ഷൻ/ഇലക്ട്രിക് കുക്കറുകൾ തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
-
വൻതോതിൽ ഇന്ധനം വാങ്ങുന്ന വ്യാവസായിക ഉപഭോക്താക്കൾ അംഗീകൃത വിതരണ ശൃംഖലകളിൽ നിന്ന് മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
-
നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും ദൈനംദിന ഉപയോഗത്തിൽ ഊർജസംരക്ഷണത്തിനാവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും കപ്പൽ ഗതാഗതവും
പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലെ നിലവിലെ സമുദ്ര സുരക്ഷാ സാഹചര്യങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം പുറത്തുവിട്ടു. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികൾ താഴെ:
-
ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലെ കൺസോർഷ്യം നിയന്ത്രിക്കുന്ന മാൾട്ട പതാകയേന്തിയ 'ദിഷ' (IMO: 9250713) എന്ന എല്‍.എന്‍.ജി. കപ്പല്‍ ഇന്ത്യയിലെ ദഹേജിലേക്ക് കൊണ്ടുപോകുന്ന ഏകദേശം 62,370 മെട്രിക് ടൺ ദ്രവീകൃത പ്രകൃതിവാതക കാർഗോയുമായി ഇന്ന് (2026 ജൂൺ 15) ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. കപ്പൽ 2026 ജൂൺ 18-ഓടെ ഇന്ത്യയിലെത്താൻ സാധ്യതയുണ്ട്.
-
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് വഴി മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായും വിദേശത്തെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുമായും കപ്പല്‍ കമ്പനികളുമായും മറ്റ് ബന്ധപ്പെട്ട പ്രതിനിധികളുമായും നിരന്തരം ഏകോപനം നടത്തി ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ എല്ലാ സഹായങ്ങളും നൽകുന്നു.
-
ഡി.ജി ഷിപ്പിങ് കൺട്രോൾ റൂം വിവരങ്ങള്‍:
-
കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെ 12,737 കോളുകളും 28,299-ലധികം ഇ-മെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 96 മണിക്കൂറിനിടെ നാവികർ, അവരുടെ കുടുംബങ്ങൾ, സമുദ്രമേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരിൽ നിന്ന് ആകെ 406 കോളുകളും 784 ഇ-മെയിലുകളും ലഭിച്ചു.
-
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിലെ പുതിയ വിവരങ്ങള്‍: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് വഴി മന്ത്രാലയം ഇതുവരെ 3,587-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കി. കഴിഞ്ഞ 96 മണിക്കൂറിനിടെ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നാട്ടിലെത്തിച്ച 50 പേരും ഇതിലുൾപ്പെടുന്നു.
-
ഇന്ത്യയിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണ്, കപ്പലുകളുടെ തിരക്കോ തടസ്സങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
***
(रिलीज़ आईडी: 2273257)
आगंतुक पटल : 10