നിതി ആയോഗ്‌
azadi ka amrit mahotsav

നിതി ആയോഗിൻ്റെ 11-ാമത് ഭരണസമിതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും

പ്രമേയം: വികസിത ഇന്ത്യ @2047-നായുള്ള സമഗ്ര മാനവവികസനം

प्रविष्टि तिथि: 10 JUN 2026 1:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗിൻ്റെ   11-ാമത് ഭരണസമിതി യോഗം 2026 ജൂൺ 11-ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. 'വികസിത ഇന്ത്യ'യ്ക്കായി പ്രധാനമന്ത്രി വിഭാവനം ചെയ്ത 'ടീം ഇന്ത്യ' എന്ന ആശയത്തിന് അനുസൃതമായി, പ്രായം, പ്രദേശം, ലിംഗഭേദം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ഓരോ ഭാരതീയൻ്റെയും ക്ഷേമത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ വർഷത്തെ പ്രമേയമായ 'വികസിത  ഇന്ത്യ   @2047-നായുള്ള സമഗ്ര മാനവവികസനം'. ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനും രാജ്യത്തുടനീളമുള്ള ഓരോ പൗരനും നേട്ടങ്ങൾ പ്രാപ്യമാക്കുന്ന സമീപനങ്ങളെക്കുറിച്ചും ഭരണസമിതി യോഗം ചർച്ച ചെയ്യും.

മുഖ്യമന്ത്രിമാരും ലഫ്റ്റനൻ്റ്    ഗവർണർമാരും പങ്കെടുക്കുന്ന ഈ ഭരണസമിതി യോഗത്തിൽ, നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്ര മാനവവികസന ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യും:

1•അടിസ്ഥാനപരമായ മനുഷ്യവിഭവശേഷിയും ഭാവിയിലേക്ക് അനുയോജ്യമായനൈപുണ്യവും,

 2.ഉൽപ്പാദനക്ഷമമായ തൊഴിൽ, സംരംഭകത്വം, വികേന്ദ്രീകൃത വളർച്ച.

3.ആരോഗ്യം, പോഷകാഹാരം, ക്ഷേമം

 4.എല്ലാവർക്കും തുല്യതയും അന്തസ്സും.

രാജ്യത്തുടനീളം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ വികസനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.

ഭരണം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI), സമന്വയം, പങ്കാളിത്തം,ഡാറ്റാ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു 'നിർവഹണ കർമപദ്ധതി ' സംയുക്തമായി തയ്യാറാക്കുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഒപ്പം, ഉത്തരവാദിത്വവും ദൃശ്യപരവുമായ സ്വാധീനവും ഉറപ്പാക്കുന്നതിനായി ഹ്രസ്വ, ഇടത്തരം, ദീർഘകാല ഫലങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു ഘടനാപരമായ സംവിധാനവും ഇതിലുണ്ടാകും. സമത്വവും സുസ്ഥിരവുമായ വളർച്ചയ്ക്കായി ഏകീകൃതവും സഹകരണപരവുമായ സമീപനം ശക്തിപ്പെടുത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ വീക്ഷണത്തെ സമഗ്ര മാനവിക വികസനത്തെക്കുറിച്ചുള്ള ദേശീയ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്നതിനായിരിക്കും പ്രധാനമായും ഊന്നൽ നൽകുക.

2025 ഡിസംബർ 26 മുതൽ 28 വരെ നടന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിലെ ശുപാർശകളിലും നിതി ആയോഗിൻ്റെ   ഭരണസമിതി ശ്രദ്ധ കേന്ദ്രീകരിക്കും. ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിൽ താഴെ പറയുന്ന അഞ്ച് പ്രധാന പ്രമേയങ്ങളിലാണ് ശുപാർശകൾ സമർപ്പിച്ചത്:

(i) ശൈശവകാല വിദ്യാഭ്യാസം: അടിത്തറ പാകൽ 

(ii) സ്കൂൾ വിദ്യാഭ്യാസം: നിർമ്മാണ ശിലകൾ 

(iii) നൈപുണ്യ വികസനം: ഭാവിയിലേക്കൊരു തൊഴിൽ സേന 

(iv) ഉന്നത വിദ്യാഭ്യാസം: വിജ്ഞാന സമ്പദ്‌വ്യവസ്ഥ 

(v) കായികവും പാഠ്യേതര പ്രവർത്തനങ്ങളും: ക്ലാസ് മുറികൾക്കപ്പുറം 

 

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനൻ്റ്  ഗവർണർമാർ/അഡ്മിനിസ്ട്രേറ്റർമാർ, എക്സ്-ഒഫീഷ്യോ അംഗങ്ങളായും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാർ, നിതി ആയോഗ് വൈസ് ചെയർമാൻ, അംഗങ്ങൾ, സി.ഇ.ഒ എന്നിവർ 11-ാമത് ഭരണസമിതി യോഗത്തിൽ പങ്കെടുക്കും.

 

****


(रिलीज़ आईडी: 2271361) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada