പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യയില്‍ ഗാര്‍ഹിക പാചകവാതക വില ഇപ്പോഴും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
प्रविष्टि तिथि:
07 JUN 2026 8:02AM by PIB Thiruvananthpuram
അയൽരാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലും അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് തീരെ കുറഞ്ഞ വിലയിലുമാണ് ഇന്ത്യയിലെ വീടുകളില്‍ ഇപ്പോഴും പാചകവാതകം ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഫലത്തിൽ 642 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഡൽഹിയിലെ പൊതു ഉപഭോക്താക്കൾക്ക് ഇത് 942 രൂപയാണ്. പാചകവാതക വിതരണത്തിൻ്റെ യഥാർത്ഥ ചെലവ് 1,600 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിലും ഈ കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വിതരണം തുടരുന്നു.
|
രാജ്യം
|
വിപണി വില (14.2 കിലോഗ്രാം സിലിണ്ടറിന്)
|
ഉജ്വല ഗുണഭോക്താക്കളുടെ ലാഭം
|
|
ഇന്ത്യ (ഉജ്വല, പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്ന ശേഷം)
|
642 രൂപ
|
|
|
പാകിസ്ഥാൻ
|
1,046 രൂപ
|
ഏകദേശം 39% കുറവ്
|
|
നേപ്പാൾ
|
1,207 രൂപ
|
ഏകദേശം 47% കുറവ്
|
|
ബംഗ്ലാദേശ്
|
ഏകദേശം 1,225 രൂപ
|
ഏകദേശം 48% കുറവ്
|
|
ശ്രീലങ്ക
|
1,241 രൂപ
|
ഏകദേശം 48% കുറവ്
|
|
അമേരിക്ക
|
ഏകദേശം 1,755 രൂപ
|
ഏകദേശം 63% കുറവ്
|
|
ഓസ്‌ട്രേലിയ
|
ഏകദേശം 1,765 രൂപ
|
ഏകദേശം 64% കുറവ്
|
|
കാനഡ
|
ഏകദേശം 2,411 രൂപ
|
ഏകദേശം 73% കുറവ്
|
(കുറിപ്പ്: മറ്റ് രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉജ്വല യോജന നിരക്കായ 642 രൂപ എത്രത്തോളം കുറവാണെന്നാണ് അവസാന കോളം സൂചിപ്പിക്കുന്നത്. അവലംബം: ഔദ്യോഗിക സർക്കാർ സ്രോതസ്സുകളും ദേശീയ നിയന്ത്രണ ഏജൻസികളും).
ഇന്ത്യയിലെ പെട്രോളിയം ഉല്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ യഥാർത്ഥ വില ഉപഭോക്താക്കൾക്ക് ഭാരമാകാത്ത രീതിയിൽ സർക്കാർ നിയന്ത്രിച്ചു നിർത്തുന്നുണ്ട്. ഏതൊരു കുടുംബത്തിനും ആവശ്യമായ സിലിണ്ടറുകൾ 942 രൂപ നിരക്കിൽ വാങ്ങാം. ഇതിന് പുറമെ പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്ക് വർഷത്തില്‍ ആദ്യ നാല് റീഫില്ലുകൾക്ക് സിലിണ്ടറൊന്നിന് 300 രൂപ വീതം നേരിട്ട് സബ്‌സിഡി ലഭിക്കും. ഒരു സാധാരണ ഉജ്വല ഗുണഭോക്തൃ കുടുംബത്തിൻ്റെ ശരാശരി വാർഷിക ഉപയോഗം കണക്കാക്കി നിശ്ചയിച്ചിരിക്കുന്ന നാല് റീഫില്ലുകൾക്ക് അവർ ഫലത്തിൽ 642 രൂപ മാത്രം നൽകിയാൽ മതിയാകും. ഈ സാമ്പത്തിക സഹായത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഉജ്വല യോജനയിൽ ഉൾപ്പെടാത്ത സാധാരണ കുടുംബങ്ങൾ പോലും സിലിണ്ടറിന് വിപണി വിലയേക്കാൾ ഏകദേശം 700 രൂപയോളം കുറഞ്ഞ തുക മാത്രമാണ് നൽകേണ്ടി വരുന്നത്. വിതരണച്ചെലവുകളിലെ വ്യത്യാസങ്ങൾ കാരണം വിവിധ സ്ഥലങ്ങളിൽ ചില്ലറ വില്പന വിലയിൽ നേരിയ മാറ്റമുണ്ടാകാം.
അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ കൂടിയ സമയത്തുണ്ടായ നൂറുകണക്കിന് രൂപയുടെ അധികബാധ്യത ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ ഗവൺമെൻ്റ് തന്നെയാണ് പൂർണമായി വഹിക്കുന്നത്. ഈ വലിയ വിലക്കയറ്റം ജനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഗവൺമെൻ്റ് സ്വയം ഏറ്റെടുക്കുകയായിരുന്നു.
നിയന്ത്രിച്ച് നിർത്തിയ വിലക്കയറ്റം
ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വില എല്ലാ മാസവും സ്വയമേവ പുതുക്കാറുണ്ട്. കാരണം, വാണിജ്യ സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ നിരക്കുകൾക്കനുസരിച്ചാണ്. എന്നാല്‍ ഗാർഹിക സിലിണ്ടറുകളിൽ ഈ വിലക്കയറ്റം നേരിട്ട് ബാധിക്കാറില്ല. ഇന്ത്യയ്ക്ക് ആവശ്യമായ എൽ.പി.ജി-യുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. സൗദി അരാംകോ എല്ലാ മാസവും തുടക്കത്തിൽ പ്രഖ്യാപിക്കുന്ന 'സൗദി കരാര്‍ വില' അടിസ്ഥാനമാക്കിയാണ് ഈ ഇറക്കുമതിച്ചെലവ് നിശ്ചയിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ബാഹ്യ നിരക്കാണിത്.
പശ്ചിമേഷ്യയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഈ അന്താരാഷ്ട്ര നിരക്ക് കുത്തനെ ഉയർന്നു. ഇന്ത്യയില്‍ എൽ.പി.ജി-യ്ക്ക് 50:50 അനുപാതത്തില്‍ ഉപയോഗിക്കുന്ന പ്രൊപ്പെയ്ൻ-ബ്യൂട്ടെയ്ൻ മിശ്രിതത്തിൻ്റെ നിരക്ക് പ്രകാരം പ്രതിസന്ധിക്ക് മുൻപ് ഫെബ്രുവരിയിൽ സൗദി കരാര്‍ വില ടണ്ണിന് ഏകദേശം 543 യു.എസ് ഡോളർ ആയിരുന്നു. എന്നാൽ ഫെബ്രുവരി അവസാനം ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ മിഡിൽ ഈസ്റ്റ് ഗൾഫ് കയറ്റുമതി തടസ്സപ്പെടുകയും ഏപ്രിലിലെ കരാർ വില ടണ്ണിന് 775 യു.എസ് ഡോളറായി ഉയരുകയും ചെയ്തു. ഇതിൽ പ്രൊപ്പെയ്ൻ വില 750 ഡോളറും ബ്യൂട്ടെയ്ൻ വില 800 ഡോളറുമായിരുന്നു. തുടർന്ന് ജൂണിൽ ഇത് ടണ്ണിന് 790 ഡോളറായി വീണ്ടും വര്‍ധിച്ചു. ഇത്തരത്തിൽ പ്രതിസന്ധിക്ക് മുൻപത്തെ ഫെബ്രുവരിയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ എൽ.പി.ജി സൂചികയിൽ ഏകദേശം 46 ശതമാനത്തിൻ്റെ വർധനയുണ്ടായി. ഒപ്പം ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ ചെലവും കുത്തനെ ഉയർന്നു.
|
കാലയളവ് (2026)
|
പ്രൊപ്പെയ്ൻ കരാര്‍ വില (US$/ടൺ)
|
ബ്യൂട്ടെയ്ൻ കരാര്‍ വില (US$/ടൺ)
|
സൗദി കരാര്‍ വില - എൽ.പി.ജി 50:50 മിശ്രിതം (US$/ടൺ)
|
|
ഫെബ്രുവരി (പ്രതിസന്ധിക്ക് മുൻപ്)
|
545
|
540
|
542.50
|
|
ഏപ്രിൽ (ഹോർമുസ് പ്രതിസന്ധിക്ക് ശേഷം)
|
750
|
800
|
775.00
|
|
ജൂൺ (ഏറ്റവും പുതിയ നിരക്ക്)
|
760
|
820
|
790.00
|
|
ഫെബ്രുവരി മുതൽ ജൂൺ വരെയുണ്ടായ വർധന
|
+215 (+39%)
|
+280 (+52%)
|
+247.50 (ഏകദേശം +46%)
|
ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കാത്ത അധികച്ചെലവ്
ജൂൺ മാസത്തെ കരാർ വില അടിസ്ഥാനമാക്കി ഇറക്കുമതിച്ചെലവിന് അനുസരിച്ചാണ് വില നിശ്ചയിച്ചിരുന്നതെങ്കിൽ ഒരു 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിതരണച്ചെലവ് 1,600 രൂപയ്ക്ക് മുകളിലാകുമായിരുന്നു. നിലവിൽ ഓരോ ഗാർഹിക സിലിണ്ടറിലും ഗവൺമെൻ്റ് ഏറ്റെടുക്കുന്ന ഈ നഷ്ടം ഏകദേശം 700 രൂപയോളമാണ്. വിപണി വില പൂർണമായി ഈടാക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് പരിശോധിച്ചാൽ ഇതിൻ്റെ തോത് വ്യക്തമാകും. പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അഞ്ച് തവണ വില വർധിപ്പിച്ച ശേഷം ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ ഡൽഹിയിൽ വിൽക്കുന്നത് 3,113.50 രൂപയ്ക്കാണ് (അതായത് കിലോഗ്രാമിന് ഏകദേശം 164 രൂപ). അതേസമയം പുതുക്കിയ നിരക്ക് പ്രകാരം ഇന്ത്യൻ ഗാർഹിക ഉപഭോക്താക്കൾ കിലോഗ്രാമിന് ഏകദേശം 66 രൂപ മാത്രമാണ് നൽകുന്നത്. വാണിജ്യ പാചക വാതകത്തിന് ഉയർന്ന നികുതി നിരക്കും വലിയ ലാഭവിഹിതവും ഉള്ളതിനാല്‍ ഇത് ഗാർഹിക സിലിണ്ടറിൻ്റെ യഥാർത്ഥ ഉല്പാദനച്ചെലവിനേക്കാള്‍ മുകളിലാണ്. എങ്കിലും ഒരു ഗാർഹിക സിലിണ്ടറിൻ്റെ ഇറക്കുമതിച്ചെലവ് കണക്കാക്കിയാൽ അത് 1,600 രൂപയ്ക്ക് മുകളിൽ വരും.
ഹോർമുസ് പ്രതിസന്ധിക്കിടയിലും തടസ്സമില്ലാത്ത വിതരണം
ലോകത്തെ ആകെ എണ്ണയുടെ അഞ്ചിലൊന്നും ഇന്ത്യയുടെ ഊർജ ഇറക്കുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിൽ സംഘർഷം കനത്തതോടെ ഈ ജലപാതയിലെ ഭൂരിഭാഗം വാണിജ്യ ഗതാഗതവും ഏതാണ്ട് പൂർണമായി നിലച്ചിരുന്നു. ഇന്ത്യയുടെ എൽ.പി.ജി ഉപയോഗത്തിൻ്റെ 54 ശതമാനവും എത്തിച്ചിരുന്നത് ഈ വഴിയായിരുന്നതിനാല്‍ പാചകവാതക വിതരണത്തെ ഈ പ്രതിസന്ധി നേരിട്ട് ബാധിക്കേണ്ടതായിരുന്നു. എന്നാൽ ഈ സാഹചര്യത്തിലും തടസ്സമില്ലാത്ത ഊർജ വിതരണം ഉറപ്പാക്കിയ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിരന്തര ഏകോപനത്തിലൂടെ ഇന്ത്യൻ പതാകയേന്തിയ ടാങ്കറുകൾ ഈ കടലിടുക്കിലൂടെ സർവീസ് തുടരുകയും ഇന്ത്യൻ തുറമുഖങ്ങളിൽ അസംസ്‌കൃത എണ്ണയും എൽ.പി.ജി ശേഖരവും തുടർച്ചയായി എത്തിക്കുകയും ചെയ്തു. രാജ്യത്ത് ഒരിടത്തും പെട്രോളിയം ഉല്പന്നങ്ങളുടെ ക്ഷാമമുണ്ടായില്ലെന്ന് മാത്രമല്ല, സിലിണ്ടറുകള്‍ നിറയ്ക്കലും വിതരണവും വിപണന ശൃംഖലയിലുടനീളം സാധാരണ നിലയിൽ തന്നെ തുടർന്നു.
വിതരണം സുരക്ഷിതമാക്കാൻ വിപുലമായ നടപടികളാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ സ്വീകരിച്ചത്. വിതരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇറക്കുമതിയിലെ കുറവ് പരിഹരിക്കാൻ ആഭ്യന്തര എൽ.പി.ജി ഉല്പാദനം 60 ശതമാനത്തിലധികം വർധിപ്പിച്ചു—അതായത് ഏകദേശം 32 ടി.എം.ടിയിൽ നിന്ന് 52 ടി.എം.ടിയായി ഉയർത്തി. നിരന്തര നയതന്ത്ര ഏകോപനത്തിലൂടെ എൽ.പി.ജി കയറ്റിയ കപ്പലുകൾ തടസ്സമില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കുന്നത് ഉറപ്പാക്കാനായി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് ഏറ്റവും കൂടുതൽ കപ്പലുകൾ ഹോര്‍മുസ് വഴി ഇത്തരത്തിൽ യാതൊരുവിധ ടോൾ തുകയും നൽകാതെ പുറത്തെത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. ഒപ്പം ഈ കടലിടുക്ക് വഴി വരാത്ത അമേരിക്ക, കാനഡ, അൾജീരിയ തുടങ്ങിയ മറ്റ് ആഗോള വിതരണക്കാരിൽ നിന്നും ഇന്ത്യ ഇറക്കുമതി വ്യാപിപ്പിച്ചു. ലഭ്യമായ എൽ.പി.ജി സിലിണ്ടറുകൾ മുൻഗണനാടിസ്ഥാനത്തിൽ വീടുകളിലേക്കും ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുവിട്ടു.
മറുവശത്ത് ആവശ്യക്കാരുടെ എണ്ണം നിയന്ത്രിക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ലഭ്യമായ ഇടങ്ങളില്‍ ഉപഭോക്താക്കളെ അതിലേക്ക് മാറാൻ പ്രോത്സാഹിപ്പിച്ചതിലൂടെ സിലിണ്ടറുകൾക്കുണ്ടായ സമ്മർദം കുറയ്ക്കാനായി. പരിമിതമായ ഈ ആഭ്യന്തര വിതരണം സുരക്ഷിതമാക്കാന്‍ സംസ്ഥാന ഗവൺമെൻ്റുകളുമായും വ്യവസായ അസോസിയേഷനുകളുമായും ഏകോപനത്തോടെ സിലിണ്ടറുകൾ വകമാറ്റി ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ചു. ഒ.ടി.പി അധിഷ്ഠിത വിതരണ സ്ഥിരീകരണ സംവിധാനം 90 ശതമാനത്തോളമായി ഉയർത്തി. സബ്‌സിഡി ലഭിക്കുന്ന ഗാർഹിക പാചകവാതകം വാണിജ്യ വിപണിയിലേക്ക് ചോരുന്നത് തടയാൻ ഇതിലൂടെ സാധിച്ചു.
ഗവൺമെൻ്റ് വഹിച്ച സാമ്പത്തിക ബാധ്യത
ഉപഭോക്താക്കൾക്ക് നൽകുന്ന ഈ സംരക്ഷണം രണ്ട് വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്. 'വിപണി നഷ്ടവും' 'സബ്‌സിഡിയും' വ്യത്യസ്തമാണ്. അന്താരാഷ്ട്ര വിപണിയിലെ യഥാർത്ഥ വിലയും നിയന്ത്രിതമായ ചില്ലറ വിലയും തമ്മിലെ വ്യത്യാസമാണ് വിപണി നഷ്ടം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. പൊതുമേഖലാ വിപണന കമ്പനികളാണ് ഇത് വഹിക്കുന്നത്. ഇതിൻ്റെ ഒരു ഭാഗം കേന്ദ്ര ഖജനാവിൽ നിന്ന് നികത്തുകയും ചെയ്യും. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനത്തോടെ ഗാർഹിക എൽ.പി.ജിയിലെ ഈ സഞ്ചിത നഷ്ടം 60,000 കോടി രൂപയിലെത്തി (തൊട്ടുമുൻപത്തെ വർഷം ഇത് 41,338 കോടി രൂപയായിരുന്നു). ഈ വകയിൽ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് സബ്‌സിഡി നൽകുന്നത്—ഉജ്വല ഗുണഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് 300 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നുണ്ട്. നിലവിൽ 10.58 കോടിയിലധികം കണക്ഷനുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്. ഇത്തരത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി മിക്കവാറും എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും അന്താരാഷ്ട്ര വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് എൽ.പി.ജി ലഭ്യമാക്കിയത്. അന്താരാഷ്ട്ര വിലയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ പാചകവാതകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻ്റിന് സാധിച്ചിട്ടുണ്ട്.
|
കാലയളവ്
|
പ്രവർത്തന സംവിധാനം (ഗാർഹിക എൽ.പി.ജി മാത്രം)
|
തുക
|
|
2024–25 സാമ്പത്തിക വർഷം
|
ഗാർഹിക എൽ.പി.ജിയിലെ സഞ്ചിത നഷ്ടം (തൊട്ടുമുൻപത്തെ വർഷം)
|
41,338 കോടി രൂപ
|
|
2025–26 സാമ്പത്തിക വർഷം
|
ഗാർഹിക എൽ.പി.ജിയിലെ സഞ്ചിത നഷ്ടം (കഴിഞ്ഞ സാമ്പത്തിക വർഷാവസാനം വരെ)
|
60,000 കോടി രൂപ
|
|
2025–26 സാമ്പത്തിക വർഷം
|
വിപണന കമ്പനികളുടെ നഷ്ടം നികത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ധനസഹായം
|
30,000 കോടി രൂപ
|
|
ഒരു സിലിണ്ടറിന്
|
ഓരോ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിലും സർക്കാർ വഹിക്കുന്ന നഷ്ടം
|
ഏകദേശം 700 രൂപ
|
|
2016 മുതൽ
|
പി.എം.യു.വൈ കണക്ഷനുകളും നേരിട്ട് നല്‍കുന്ന സബ്‌സിഡിയും (സിലിണ്ടറിന് 300 രൂപ)
|
10.58 കോടി കണക്ഷനുകൾ
|
സംഗ്രഹം
ഹോർമുസ് പ്രതിസന്ധിയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ 2026 ഫെബ്രുവരിക്കും ജൂണിനുമിടയിൽ എൽ.പി.ജി നിരക്കിൻ്റെ സൂചികയായ സൗദി കരാര്‍ വില ഏകദേശം 46 ശതമാനത്തോളം ഉയർന്നു. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടർ വിതരണത്തിൻ്റെ യഥാർത്ഥ ചെലവ് 1,600 രൂപയ്ക്ക് മുകളിലായി. എന്നാൽ പൊതു ഉപഭോക്താക്കളുടെ ചില്ലറ വില്പന വില 942 രൂപയായും ഉജ്വല ഗുണഭോക്താക്കള്‍ ഫലത്തില്‍ നല്‍കേണ്ടിവരുന്ന വില 642 രൂപയായും നിലനിർത്തിയിട്ടുണ്ട്. ഇവിടെ വിപണി നഷ്ടവും സബ്‌സിഡിയും രണ്ടായിത്തന്നെയാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിലയും നിയന്ത്രിത ചില്ലറ വിലയും തമ്മിലെ ഈ വ്യത്യാസം കഴിഞ്ഞ വർഷം 41,338 കോടി രൂപയായിരുന്നത് ഈ സാമ്പത്തിക വർഷം 60,000 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. പൊതുമേഖലാ വിപണന കമ്പനികളും കേന്ദ്ര ഖജനാവും ചേർന്നാണ് ഈ വലിയ ബാധ്യത വഹിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികൾക്ക് 30,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് 10.58 കോടിയിലധികം വരുന്ന ഉജ്വല ഗുണഭോക്താക്കൾക്ക് സിലിണ്ടറൊന്നിന് 300 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന സബ്‌സിഡി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂരിഭാഗം ഇന്ത്യൻ ഉപഭോക്താക്കൾക്കും അന്താരാഷ്ട്ര വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് എൽ.പി.ജി ലഭ്യമാക്കിയത്. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലെ വിലയെക്കാളും അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിലെ നിരക്കിനെക്കാളും കുറഞ്ഞ വിലയില്‍ ഇന്ത്യയിലെ കുടുംബങ്ങള്‍ ഇപ്പോഴും പാചകവാതകം വാങ്ങുന്നു. ആഗോള പ്രതിസന്ധി ഘട്ടത്തിലും ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ ഊർജ വിതരണം ഉറപ്പാക്കാൻ സാധിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ രാജ്യത്ത് ഒരിടത്തും പെട്രോളിയം ഉല്പന്നങ്ങളുടെ ക്ഷാമമുണ്ടായില്ല. അന്താരാഷ്ട്ര വിപണിയിൽ കടുത്ത വിലക്കയറ്റമുണ്ടായിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ പാചകവാതകം ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻ്റിന് സാധിച്ചു.
ഉജ്വല ഗുണഭോക്താക്കൾക്ക് ആദ്യ നാല് സിലിണ്ടറുകൾ ലഭിക്കുന്ന 642 രൂപയെന്ന നിരക്ക് യഥാർത്ഥ അന്താരാഷ്ട്ര വിലയേക്കാൾ ഏകദേശം 60% കുറവാണ്. മറ്റ് സാധാരണ ഉപഭോക്താക്കൾ നൽകുന്ന 942 രൂപയെന്ന നിരക്ക് അന്താരാഷ്ട്ര വിലയേക്കാൾ ഏകദേശം 45% കുറവുമാണ്.
വിലയേറിയ ഈ ഊർജസ്രോതസ്സ് അതീവ ശ്രദ്ധയോടെ ഉപയോഗിക്കാനും ഇന്ധനക്ഷമതയേറിയ പാചകരീതികൾ ശീലമാക്കാനും ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
***
(रिलीज़ आईडी: 2269984)
आगंतुक पटल : 14