പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അണ്ടർ 18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 06 JUN 2026 6:16PM by PIB Thiruvananthpuram

അണ്ടർ 18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം ടീം ശ്രദ്ധേയമായ പോരാട്ടവീര്യം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ വനിതാ ഹോക്കി കൈവരിച്ചുകൊണ്ടിരിക്കുന്ന കരുത്തിന്റെയും താരങ്ങളുടെ അപാരമായ കഴിവുകളുടെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ടീമിന്റെ ഭാവിയിലെ  പരിശ്രമങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"അണ്ടർ18 ഏഷ്യ കപ്പ് 2026-ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ  ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം ടീം ശ്രദ്ധേയമായ പോരാട്ടവീര്യം പ്രകടിപ്പിച്ചു. ഈ നേട്ടം ഇന്ത്യയിലെ വനിതാ ഹോക്കിയുടെ വർദ്ധിച്ചുവരുന്ന കരുത്തിനെയും നമ്മുടെ താരങ്ങളുടെ അപാരമായ കഴിവുകളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ടീമിന്റെ ഭാവിയിലെ പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും."

 

-NK-

( റിലീസ് ഐ.ഡി: 2269887) സന്ദര്‍ശക കൗണ്ടര്‍ : 34