പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഥമ ലോക യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് യോഗയുടെ ആഗോള ജനപ്രീതി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
प्रविष्टि तिथि:
03 JUN 2026 10:31PM by PIB Thiruvananthpuram
നാളെ ജൂൺ നാലിന് ഗുജറാത്തിലെ അഹമ്മദാബാദിൽ തുടക്കമിടുന്ന പ്രഥമ ലോക യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2026 ഉയർത്തിക്കാട്ടി, യോഗയ്ക്ക് ലോകമെമ്പാടും വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള യോഗാ പ്രേമികളെ ഈ വേദി ഒന്നിച്ചു കൊണ്ടുവന്നുവെന്നും യോഗാസനത്തിന്റെ ആഗോള കായിക ഭൂപടത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. നാളെ വൈകുന്നേരം 6:40-ഓടെ സാങ്കേതിക വിദ്യയിലൂടെ ഈ ചടങ്ങിൽ പങ്കുചേരുമെന്ന് ശ്രീ മോദി അറിയിച്ചു. പുതുമയാർന്ന ഈ പരിപാടി സംഘടിപ്പിച്ചവർക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ലോകമെമ്പാടും യോഗയ്ക്ക് വൻ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്! നാളെ ജൂൺ നാലിന് വളരെ സവിശേഷമായ ഒരു മത്സരം, പ്രഥമ ലോക യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2026 അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. ഈ വേദി ലോകമെമ്പാടുമുള്ള യോഗാ പ്രേമികളെ ഒന്നിപ്പിച്ചിരിക്കുന്നു. യോഗാസനത്തിന്റെ ആഗോള കായിക ഭൂപടത്തിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. നാളെ വൈകുന്നേരം ഏകദേശം 6:40-ഓടെ സാങ്കേതികവിദ്യയിലൂടെ ഞാൻ ഈ ചടങ്ങിൽ പങ്കുചേരും. പുതുമയാർന്ന ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങളും ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകളും നേരുന്നു.
@yogasanabharat
@worldyogasana"
***
NK
(रिलीज़ आईडी: 2268737)
आगंतुक पटल : 7