വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

എം.എ, പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ഐ.ഐ.എം.സി ആരംഭിച്ചു; ഇ-കൗൺസിലിംഗ് രജിസ്ട്രേഷൻ 2026 ജൂൺ 7 വരെ

प्रविष्टि तिथि: 03 JUN 2026 4:09PM by PIB Thiruvananthpuram
രാജ്യത്തെ ഏറ്റവും പ്രശസ്തമായ മാധ്യമ പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ (IIMC) ആറ് എം.എ, നാല് പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഇ-കൗൺസിലിംഗ് നടപടികൾ ആരംഭിച്ചു. എം.എ, പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഇ-കൗൺസിലിംഗ് വഴി മാത്രമായിരിക്കും നടക്കുക. ഇതിനായുള്ള രജിസ്ട്രേഷൻ https://iimc.admissions.nic.in/ എന്ന വെബ്‌സൈറ്റിലൂടെ നടത്താം. ഇ-കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2026 ജൂൺ 7 ആണ്. ആദ്യത്തെ അലോട്ട്മെന്റ് ജൂൺ 9-ന് പ്രസിദ്ധീകരിക്കും.
 
 
"ഈ വർഷം ഐ.ഐ.എം.സി പുതുതായി മൂന്ന് എം.എ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്. ഹെൽത്ത് കമ്മ്യൂണിക്കേഷൻ, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഗവേണൻസ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ബ്രാൻഡ് മാനേജ്‌മെന്റ് എന്നിവയാണ് ആ കോഴ്‌സുകൾ. ഇതോടെ ന്യൂഡൽഹി, ധേൻകനാൽ, ഐസ്വാൾ, അമരാവതി, ജമ്മു, കോട്ടയം എന്നീ ആറ് ക്യാമ്പസുകളിലായി ഐ.ഐ.എം.സി ഇപ്പോൾ ആറ് എം.എ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്," പ്രവേശന ചുമതലയുള്ള ഉദ്യോഗസ്ഥനും കൺട്രോളർ ഓഫ് എക്സാമിനേഷൻസുമായ പ്രൊഫ. (ഡോ.) രാകേഷ് കുമാർ ഗോസ്വാമി പറഞ്ഞു.
 
 
ഐ.ഐ.എം.സിയുടെ പരമ്പരാഗത കോഴ്‌സുകളായ നാല് പി.ജി ഡിപ്ലോമ പ്രോഗ്രാമുകളും ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, റേഡിയോ ആൻഡ് ടെലിവിഷൻ ജേണലിസം, അഡ്വർടൈസിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് എന്നിവയാണ് ഈ കോഴ്‌സുകൾ.
 
 കുറഞ്ഞത് 55% മാർക്കോടെ ബിരുദവും, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ (COQP17) സാധുവായ CUET-PG സ്‌കോറുമുള്ള ഇന്ത്യൻ പൗരന്മാർക്ക് എം.എ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഇതേ വിഷയത്തിൽ സാധുവായ CUET-PG സ്‌കോറുള്ള ബിരുദധാരികൾക്ക് പി.ജി ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
 
 
 ജനറൽ വിഭാഗത്തിന് പരമാവധി 25 വയസ്സ്,
 ഒ.ബി.സി (OBC) വിഭാഗത്തിനു പരമാവധി 28 വയസ്സ്, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി (SC/ST/PwD) വിഭാഗത്തിനു പരമാവധി 30 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി (2026 ഓഗസ്റ്റ് 1 കണക്കാക്കി).
 
അപേക്ഷകർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രവേശന വിജ്ഞാപനവും പ്രൊസ്പെക്ടസും കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫോം സമർപ്പിച്ചു കഴിഞ്ഞാൽ മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്താൻ അനുവദിക്കാത്തതിനാൽ, കോഴ്‌സുകളും ക്യാമ്പസുകളും തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
 
 
 
അലോട്മെന്റ് ലഭിച്ച കോഴ്‌സിലെ പ്രവേശനം ഉറപ്പാക്കുന്നതിനായി ഉദ്യോഗാർത്ഥികൾ 20,000 രൂപ 'സീറ്റ് അക്സപ്റ്റൻസ്' ഫീസായി അടയ്ക്കണം. ബാക്കി ട്യൂഷൻ ഫീസ് നിശ്ചിത സമയത്തിനകം അടച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
 
 
 ജനനത്തീയതി തെളിയിക്കുന്നതിനായി ഹൈസ്‌കൂൾ സർട്ടിഫിക്കറ്റും ബിരുദത്തിന്റെ ഫൈനൽ മാർക്ക്‌ഷീറ്റും സമർപ്പിക്കേണ്ടതുണ്ട്. അവസാന വർഷ ഫലം കാത്തിരിക്കുന്നവർ നിശ്ചിത തീയതിക്കും സമയത്തിനും ഉള്ളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കണം.
 പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിക്കാത്ത സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, നിശ്ചിത കാലാവധിക്കുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന സത്യവാങ്മൂലം നൽകി താൽക്കാലികമായി പ്രവേശനം നേടാം.
പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ ഐ.ഐ.എം.സി വെബ്‌സൈറ്റ് (iimc.gov.in) സന്ദർശിക്കുക. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ admissions@iimc.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
 
****
 

(रिलीज़ आईडी: 2268577) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Kannada