സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
മധ്യപ്രദേശിലെ NH-347B ദേശീയപാതാ വികസനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഹൈബ്രിഡ് ആനുവിറ്റി മോഡിൽ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷൻ രണ്ടുവരിപ്പാതയായും ദേശ്ഗാവ്-ജുൽവാനിയ സെക്ഷൻ നാലുവരിപ്പാതയായും വികസിപ്പിക്കും
4,415.60 കോടി രൂപാ ചെലവിൽ ആകെ 233.653 കിലോമീറ്റർ നീളം
प्रविष्टि तिथि:
03 JUN 2026 3:29PM by PIB Thiruvananthpuram
മധ്യപ്രദേശിലെ ദേശീയപാത 347B-യുടെ (NH-347B) ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ടുവരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി. 4,415.60 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി ഹൈബ്രിഡ് ആനുവിറ്റി മോഡിലാണ് നടപ്പിലാക്കുന്നത്.
മധ്യപ്രദേശിലെ NH-347B ദേശീയപാതയുടെ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി, ദേശ്ഗാവ്-ജുൽവാനിയ സെക്ഷനുകളിൽ നിർദ്ദേശിച്ചിട്ടുള്ള ഈ നവീകരണം ബേതുൽ, ഖണ്ഡ്വാ, ഖാർഗോൻ, ബഡ്വാനി എന്നീ ജില്ലകളിലെ ഘടനാപരമായ പോരായ്മകൾ, കുത്തനെയുള്ള വളവുകൾ, ജനവാസ മേഖലകളിലെ ഗതാഗതക്കുരുക്ക് എന്നിവയ്ക്ക് ശാശ്വത പരിഹാരമാകും. ഈ പദ്ധതിയുടെ ഭാഗമായി ഖാർഗോൻ ജില്ലയിൽ 16.20 കിലോമീറ്റർ നീളമുള്ള വിപുലമായ ഒരു പുതിയ ഗ്രീൻഫീൽഡ് ബൈപ്പാസും വികസിപ്പിക്കും. ഈ പദ്ധതി യാത്രാവേഗത വർധിപ്പിക്കുന്നതിനും യാത്രാസമയം കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ മൊത്തത്തിലുള്ള റോഡ് സുരക്ഷ, ഇന്ധനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഇത് കാരണമാകും. അതുവഴി പ്രാദേശികമായ യാത്രാസൗകര്യങ്ങളും സാമൂഹിക-സാമ്പത്തിക വികസനവും മെച്ചപ്പെടും.
ഈ പദ്ധതി മധ്യപ്രദേശിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് സുഗമമായ കണക്റ്റിവിറ്റി നൽകും. നവീകരിക്കുന്ന ഈ പാത ആറ് പി.എം ഗതി-ശക്തി സാമ്പത്തിക കേന്ദ്രങ്ങൾ (1 ടെക്സ്റ്റൈൽ ക്ലസ്റ്റർ, 2 മെഗാ ഫുഡ് പാർക്കുകൾ, 1 വ്യവസായ പാർക്ക്, 2 സൂപ്പർ തെർമൽ പവർ പ്ലാന്റുകൾ), 5 സാമൂഹിക കേന്ദ്രങ്ങൾ (ഖണ്ഡ്വായും ബഡ്വാനിയും ഉൾപ്പെടെയുള്ള 2 അഭിലാഷ ജില്ലകൾ, ബേതുൽ, ഖണ്ഡ്വാ, ഖാർഗോൻ ഉൾപ്പെടുന്ന 3 ഗോത്ര ജില്ലകൾ), 5 ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ (2 പ്രധാന റെയിൽവേ സ്റ്റേഷനുകൾ, 2 വിമാനത്താവളങ്ങൾ, 1 മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്ക് - MMLP) എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മൾട്ടി-മോഡൽ സംയോജനം വർധിപ്പിക്കും. ഇത് ഈ മേഖലയിലുടനീളമുള്ള ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ വേഗത്തിലാക്കാൻ സൗകര്യമൊരുക്കും.
പാതയുടെ രൂപരേഖ

അനുബന്ധം - I: പദ്ധതി വിവരങ്ങൾ
|
സവിശേഷത
|
വിവരങ്ങൾ
|
|
പദ്ധതിയുടെ പേര്
|
ഹൈബ്രിഡ് ആനുവിറ്റി മോഡിൽ മധ്യപ്രദേശിലെ NH-347B ദേശീയപാതയുടെ ഹിവർഖേഡി-റോഷ്നി-ആശാപൂർ-രുധി സെക്ഷനിലെ നിലവിലുള്ള ഇന്റർമീഡിയറ്റ് ലൈൻ പേവ്ഡ് ഷോൾഡറോട് കൂടിയ രണ്ടുവരിപ്പാതയായി (125.01 കി.മീ) നവീകരിക്കുന്നതിനും ഇതേ ദേശീയപാതയിലെ ദേശ്ഗാവ്-ജുൽവാനിയ സെക്ഷനിലെ നിലവിലുള്ള രണ്ട് വരിപ്പാത 108.643 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി വീതികൂട്ടുന്നതിനുമുള്ള പദ്ധതി. (ആകെ നീളം - 233.653 കി.മീ)
|
|
ഇടനാഴി
|
ബേതുൽ - ഖണ്ഡ്വാ - വഡോദര
|
|
നീളം (കി.മീ)
|
233.653
|
|
ആകെ ഭൗതിക നിർമ്മാണച്ചെലവ് (കോടി രൂപയിൽ)
|
2705.08
|
|
സ്ഥലമേറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ)
|
432.77
|
|
ആകെ മൂലധന ചെലവ് (കോടി രൂപയിൽ)
|
4415.60
|
|
രീതി
|
ഹൈബ്രിഡ് ആനുവിറ്റി മോഡ് (HAM)
|
|
ബൈപ്പാസുകൾ
|
ഹിവർഖേഡി - റോഷ്നി - ആശാപൂർ - രുധി സെക്ഷൻ
ബൈപ്പാസ് നീളം = 70.39 കി.മീ
|
ദേശ്ഗാവ് - ജുൽവാനിയ സെക്ഷൻ
ബൈപ്പാസ് നീളം = 54.273 കി.മീ
|
|
ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ
|
ദേശീയപാതകൾ – NH-47, NH-753, NH-347BG, NH-52
സംസ്ഥാന പാതകൾ – SH-15, MDR
|
|
ബന്ധിപ്പിക്കുന്ന സാമ്പത്തിക / സാമൂഹിക / ഗതാഗത കേന്ദ്രങ്ങൾ
|
വിമാനത്താവളം: ഇൻഡോർ, നാഗ്പൂർ
റെയിൽവേ സ്റ്റേഷനുകൾ: ബെതുൽ, ഖണ്ഡ്വാ
മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്ക് (MMLP): ഇൻഡോർ
സാമ്പത്തിക കേന്ദ്രങ്ങൾ: 1 ടെക്സ്റ്റൈൽ ക്ലസ്റ്റർ, 2 മെഗാ ഫുഡ് പാർക്കുകൾ, 1 വ്യവസായ പാർക്ക്, 2 സൂപ്പർ തെർമൽ പവർ പ്ലാന്റുകൾ
|
|
ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ
|
ബേതുൽ, ഖണ്ഡ്വാ, ഖർഗോൻ, ബഡ്വാനി
|
|
തൊഴിലവസര സൃഷ്ടിക്കുള്ള സാധ്യത
|
നേരിട്ട് 19.50 ലക്ഷം തൊഴിൽ ദിനങ്ങളും പരോക്ഷമായി 23.00 ലക്ഷം തൊഴിൽ ദിനങ്ങളും
|
***
NK
(रिलीज़ आईडी: 2268425)
आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada