പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലഡാക്കിലെ നവീനാശയങ്ങളും അഭിവൃദ്ധിയും ഉയർത്തിക്കാട്ടുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 03 JUN 2026 1:07PM by PIB Thiruvananthpuram

ലഡാക്കിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ലഡാക്കിലെ ബെറിയിനത്തിൽപ്പെട്ട ഒരു പഴം നവീകരണത്തിന്റെയും അവസരങ്ങളുടെയും ഒരു പുതിയ ചരിത്രം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകത്വവും മൂല്യവർധനവും ലഡാക്കിൽ അഭിവൃദ്ധിയുടെ പുതിയ വാതിലുകൾ എങ്ങനെ തുറക്കുന്നുവെന്നതിനെക്കുറിച്ചുള്ള ഒരു കരുത്തുറ്റ വിലയിരുത്തലാണ് ഈ ലേഖനം അവതരിപ്പിക്കുന്നതെന്ന് നിരീക്ഷിച്ച ശ്രീ മോദി, രാജ്യം എങ്ങനെയാണ് 'വോക്കൽ ടു ലോക്കൽ ഫോർ ഗ്ലോബൽ' (പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ പ്രാധാന്യം നൽകൽ) എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നത് എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള വായനയാണിതെന്നും വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"ലഡാക്കിലെ ബെറിയിനത്തിൽപ്പെട്ട ഒരു പഴം നവീകരണത്തിന്റെയും അവസരങ്ങളുടെയും ഒരു പുതിയ ചരിത്രം കുറിക്കുകയാണ്. സംരംഭകത്വവും മൂല്യവർധനവും ലഡാക്കിൽ അഭിവൃദ്ധിയുടെ പുതിയ വഴികൾ എങ്ങനെ തുറക്കുന്നുവെന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ @iChiragPaswan നടത്തിയ ഒരു കരുത്തുറ്റ വിലയിരുത്തൽ!

നാം എങ്ങനെയാണ് 'വോക്കൽ ടു ലോക്കൽ ഫോർ ഗ്ലോബൽ' എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നത് എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള ഒരു വായന."

***

SK


(रिलीज़ आईडी: 2268285) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Assamese , Bengali , Gujarati , Odia , Telugu , Kannada