വാണിജ്യ വ്യവസായ മന്ത്രാലയം
ബിസിനസ്, നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ.പിയൂഷ് ഗോയൽ ആഗോള വ്യവസായ പ്രമുഖരുമായി ന്യൂയോർക്കിൽ ഉന്ന തതല ചർച്ചകൾ നടത്തി
പോസ്റ്റഡ് ഓണ്‍:
29 MAY 2026 3:33PM by PIB Thiruvananthpuram
2026 മെയ് 28 ന് ന്യൂയോർക്ക് സന്ദർശനത്തിനിടെ ബിസിനസ്, നിക്ഷേപ സാദ്ധ്യതകൾ സംബന്ധിച്ച് ഉന്നതതല ചർച്ചകൾക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ.പീയൂഷ് ഗോയൽ ആഗോള വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി.
സന്ദർശന വേളയിൽ, ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാരം, നിക്ഷേപം, ബിസിനസ് വളർച്ച, സാമ്പത്തിക സഹകരണ അവസരങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കാർലൈൽ ഗ്രൂപ്പിൽ നിന്നുള്ള ഹാർവി ഷ്വാർട്സ്, മോർഗൻ സ്റ്റാൻലിയിൽ നിന്നുള്ള ടെഡ് പിക്ക്, വാർബർഗ് പിൻകസിൽ നിന്നുള്ള ചാൾസ് കെയ്, അമ്നിയൽ ഫാർമസ്യൂട്ടിക്കൽസിൽ നിന്നുള്ള ചിന്തു പട്ടേൽ, മാസ്റ്റർകാർഡിൽ നിന്നുള്ള മൈക്കൽ മീബാക്ക് എന്നിവരുമായി മന്ത്രിയുടെ വ്യക്തിഗത കൂടിക്കാഴ്ചകളുണ്ടായി.
ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ഇന്ത്യയിലെ അന്താരാഷ്ട്ര കമ്പനികൾക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുക, വിതരണ ശൃംഖലകൾ കൂടുതൽ ശക്തവും വിശ്വസനീയവുമാക്കുക എന്നിവയിലൂന്നിയായിരുന്നു ചർച്ചകൾ. സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ പേയ്‌മെൻ്റ ു കൾ, നിർമ്മാണം, നൂതനാശയങ്ങൾ, നിർമ്മിതബുദ്ധി, നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി. ആഗോള നിക്ഷേപത്തിനും ബിസിനസ് വളർച്ചയ്ക്കും കൂടുതൽ ആകർഷകമായ കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് യോഗങ്ങളിൽ വ്യക്തമാക്കപ്പെട്ടു.
ഇന്ത്യ -യുഎസ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറവുമായി ചേർന്ന് സംഘടിപ്പിച്ച ബിസിനസ് സംഭാഷണത്തിൽ പീയൂഷ് ഗോയൽ 50-ലധികം പ്രമുഖ ബിസിനസ്, നിക്ഷേപ നേതാക്കളുമായി സംസാരിച്ചു. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, നിലവിലെ സാമ്പത്തിക പരിഷ്കാരങ്ങൾ, ബിസിനസ് സുഗമമാക്കുന്നതിനായി സ്വീകരിച്ച നടപടികൾ, ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മേഖലകൾ, പ്രധാനപ്പെട്ട മേഖലകളിലെ പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗത്തിൽ പങ്കെടുക്കുത്തവർക്ക് അവസരം ലഭിച്ചു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ആഗോള ബിസിനസ് സംരംഭകർക്ക് ആത്മവിശ്വാസം വർദ്ധിച്ചുവരികയാണെന്ന് വ്യക്തമാക്കിയ യോഗങ്ങൾ ഇന്ത്യയും അമേരിക്കയും തമ്മിൽ ശക്തമായ ബിസിനസ് പങ്കാളിത്തത്തിൻ്റെ അനിവാര്യത ഉയർത്തിക്കാട്ടുകയും ചെയ്തു.
***
( റിലീസ് ഐ.ഡി: 2266791)
സന്ദര്‍ശക കൗണ്ടര്‍ : 5