രാഷ്ട്രപതിയുടെ കാര്യാലയം
2026-ലെ പത്മ പുരസ്കാരങ്ങൾ (Padma Awards 2026) രാഷ്ട്രപതി വിതരണം ചെയ്തു
പോസ്റ്റഡ് ഓണ്‍:
25 MAY 2026 7:13PM by PIB Thiruvananthpuram
2026-ലെ പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിതരണം ചെയ്തു. രാഷ്‌ട്രപതി ഭവനിൽ ഇന്ന് (2026 മേയ് 25) നടന്ന പ്രൗഢഗംഭീരമായ ആദ്യ സിവിൽ ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങിലാണ് (Civil Investiture Ceremony-I) വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് രാഷ്‌ട്രപതി പുരസ്കാരങ്ങൾ സമ്മാനിച്ചത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്കാരങ്ങളാണ് ശ്രീമതി മുർമു ചടങ്ങിൽ ജേതാക്കൾക്ക് കൈമാറിയത്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
****
( റിലീസ് ഐ.ഡി: 2265139)
സന്ദര്‍ശക കൗണ്ടര്‍ : 13