പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'വികസിത സിക്കിം 2047' എന്ന ലക്ഷ്യത്തിലേക്കുള്ള സിക്കിമിന്റെ സമ്പന്നമായ പൈതൃകവും പുരോഗതിയും എടുത്തു കാണിക്കുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 MAY 2026 11:31AM by PIB Thiruvananthpuram

സിക്കിം അതിന്റെ 51-ാം സംസ്ഥാന രൂപീകരണ ദിനത്തിലേക്ക് കടക്കുന്ന വേളയിൽ, കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

സിക്കിമിന്റെ ഭൂപ്രദേശത്തിൻ്റേയും സ്മരണകളുടെയും ബോധമണ്ഡലത്തിന്റെയും സംരക്ഷകനായി നിലകൊള്ളുന്ന കാഞ്ചൻജംഗയെ ലേഖനം പ്രകീർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"സിക്കിം അതിന്റെ 51-ാം സംസ്ഥാന രൂപീകരണ ദിനത്തിലേക്ക് കടക്കുമ്പോൾ, സിക്കിമിന്റെ ഭൂപ്രദേശത്തിൻ്റേയും സ്മരണകളുടെയും ബോധമണ്ഡലത്തിന്റെയും സംരക്ഷകനായി നിലകൊള്ളുന്ന കാഞ്ചൻജംഗയെ പ്രകീർത്തിച്ചുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ @JM_Scindia ലേഖനമെഴുതിയിരിക്കുന്നു.

കാഞ്ചൻജംഗയുടെ അഞ്ച് നിധികൾ സംസ്ഥാനത്തിന്റെ പ്രയാണത്തിന് എന്നും വെളിച്ചം പകരുന്നുണ്ടെന്നും, അത് 'വികസിത സിക്കിം 2047' ലേക്കുള്ള വഴിതുറക്കുന്നുവെന്നും അദ്ദേഹം ഇതിൽ എടുത്തുപറയുന്നു."

 

-SK-

( റിലീസ് ഐ.ഡി: 2264717) സന്ദര്‍ശക കൗണ്ടര്‍ : 10