MIFF banner

19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (MIFF) മാധ്യമ അക്രഡിറ്റേഷൻ ആരംഭിച്ചു

മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (MIFF) 19-ാമത് പതിപ്പിലേക്കുള്ള മാധ്യമപ്രതിനിധികളുടെ  രജിസ്ട്രേഷൻ ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 2026 ജൂൺ 15 മുതൽ 21 വരെ മുംബൈ ഗോപാൽറാവു ദേശ്‌മുഖ് മാർഗിലുള്ള എൻ.എഫ്.ഡി.സി-ഫിലിംസ് ഡിവിഷനിലാണ് മേള നടക്കുന്നത്.

 

ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ നോൺ ഫീച്ചർ ചലച്ചിത്ര മേളയായ MIFF, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർ, കഥാകാരന്മാർ, സർഗ്ഗാത്മക പ്രതിഭകൾ എന്നിവരെ ഒന്നിപ്പിക്കുന്നു. സമകാലിക സിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖം പ്രതിഫലിപ്പിക്കുന്ന ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ആനിമേഷൻ, പരീക്ഷണാത്മക ചിത്രങ്ങൾ എന്നിവയുടെ വൈവിധ്യമാർന്നതും ആകർഷകവുമായ ശേഖരമാണ് ഈ വർഷത്തെ പതിപ്പിന്റെ സവിശേഷത .

 

ചലച്ചിത്ര നിർമ്മാണം, ഡിജിറ്റൽ കഥാഖ്യാനം , സർഗ്ഗാത്മക ആവിഷ്കാരം എന്നിവയുടെ  കേന്ദ്രമായി ഇന്ത്യ മുന്നേറുമ്പോൾ, വൈവിധ്യമാർന്ന ശബ്ദങ്ങളെ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്നതിലും, കലാപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, പുതിയ തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെയും ഉള്ളടക്ക നിർമ്മാതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമങ്ങൾ നൽകുന്ന സുപ്രധാന സംഭാവനകളെ MIFF അംഗീകരിക്കുന്നു. ചലച്ചിത്ര മികവ്, സർഗ്ഗാത്മക കൂട്ടായ്മകൾ, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള ആകർഷകമായ കഥകളുടെ സമന്വയം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു സംയോജിത വേദിയായി ഈ മേള വർത്തിക്കുന്നു .

 

രജിസ്ട്രേഷൻ വിവരങ്ങൾ

മാധ്യമങ്ങൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇത് 2026 ജൂൺ 7 വരെ തുടരും. മാധ്യമ പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. മാധ്യമ പ്രതിനിധികൾക്ക് https://accreditation.pib.gov.in/eventregistration/login.aspx എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ക്യുആർ (QR) കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

 

19-ാമത് MIFF 2026-നെക്കുറിച്ച് :

നോൺ ഫീച്ചർ സിനിമകൾക്കായി സമർപ്പിച്ചിട്ടുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും പുരാതനവുമായ ചലച്ചിത്ര മേളയാണ് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള (MIFF). ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ആനിമേഷൻ സിനിമകളുടെ ഊർജ്ജസ്വലമായ ഒരു ആഘോഷമാണ് മേള.1990-ൽ ആരംഭിച്ച മേള കേന്ദ്ര ഗവൺമെന്റിന്റെ വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.MIFF, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും കലാകാരന്മാരെയും സിനിമാ പ്രേമികളെയും ആകർഷിക്കുന്ന ഒരു അന്താരാഷ്ട്ര വേദിയായി വളർന്നു കഴിഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായവയിൽ നിന്നും തെരഞ്ഞെടുത്ത ചിത്രങ്ങളും ഒപ്പം ചലച്ചിത്ര മേഖല കേന്ദ്രീകരിച്ചുള്ള ആവേശകരമായ നിരവധി സംരംഭങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, സമാനതകളില്ലാത്ത ഒരു സിനിമാ അനുഭവമാണ് 19-ാമത് പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (MIFF) മത്സര വിഭാഗത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നായി 1,459 ചലച്ചിത്ര എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. മേളയുടെ ആഗോള സ്വാധീനവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിച്ചുകൊണ്ട് 42-ലധികം ഇന്ത്യൻ ഭാഷകളിലെയും 30-ലധികം വിദേശ ഭാഷകളിലെയും ചിത്രങ്ങൾ ഇതിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സർഗ്ഗ സൃഷ്ടികൾ അവതരിപ്പിക്കുന്ന ഈ മേളയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ആനിമേഷൻ ചിത്രങ്ങൾ, നവാഗത സംവിധായകരുടെ ചിത്രങ്ങൾ, വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിക്കും. ചലച്ചിത്രപ്രദർശനങ്ങൾക്ക് പുറമേ, ഡോക് ബസാറിന്റെ രണ്ടാം പതിപ്പ്, മാസ്റ്റർക്ലാസുകൾ, ഐ.ഡി.പി.എ നടത്തുന്ന ഓപ്പൺ ഫോറം എന്നിവയും മേളയിലെ ചലച്ചിത്ര-സർഗ്ഗാത്മക വിനിമയത്തിന് കൂടുതൽ കരുത്ത് പകരും.

 കരുത്തുറ്റ പ്രമേയമുള്ള സിനിമകളും സർഗ്ഗാത്മകരായ പ്രതിഭകളും പ്രചോദനമേകുന്ന വിദഗ്ധരും ഒന്നിച്ചണിനിരക്കുന്ന, ഡോക്യുമെന്ററി, ആനിമേഷൻ, ഹ്രസ്വചിത്ര ലോകത്തിന്റെ അനുപമമായ ഈ ആഘോഷത്തിലേക്ക് — MIFF 2026-ന്റെ -കഥകളുടെ ആവേശപൂർവ്വമായ ലോകത്തേക്ക് ചുവടുവെയ്ക്കൂ .

19-ാമത് MIFF-ന്റെ മാധ്യമഅക്രഡിറ്റേഷൻ നയം താഴെ പറയുന്ന ലിങ്കിലൂടെ പരിശോധിക്കാവുന്നതാണ്.

 

 

****


Great films resonate through passionate voices. Share your love for cinema with #MIFF2026. Tag us @pibmumbai on X, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at miff.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2264385   |   Visitor Counter: 22