ആഭ്യന്തരകാര്യ മന്ത്രാലയം
മ്യൂള്‍ അക്കൗണ്ടുകളെയും സൈബര്‍ സാമ്പത്തിക തട്ടിപ്പുകളെയും എഐ ഉപയോഗിച്ച് കണ്ടെത്തുന്ന സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഐ4സിയും ആര്‍ബിഐഎച്ച്-ഉം ധാരണാപത്രത്തില്‍ ഒപ്പുവച്ചു
പോസ്റ്റഡ് ഓണ്‍:
12 MAY 2026 4:33PM by PIB Thiruvananthpuram
സൈബര്‍ അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകളെ ചെറുക്കുന്നതിലും ബാങ്കിംഗ്, ഡിജിറ്റല്‍ പേയ്മെന്റ് മേഖലയിലെ മ്യൂള്‍ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി), റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബു (ആര്‍ബിഐഎച്ച്) മായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. സൈബര്‍ തട്ടിപ്പ്-അപകടസാധ്യത സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കിടല്‍, വിശകലന പിന്തുണ, മുന്‍കൂറായി തട്ടിപ്പ് കണ്ടെത്തലും പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന ഏകോപനം എന്നീ മേഖലകളിലെ സഹകരണം സുഗമമാക്കുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.
'സൈബര്‍ സുരക്ഷിത ഭാരതത്തിനായി മോദി ഗവണ്മെന്റ് അക്ഷീണം പ്രവര്‍ത്തിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മ്യൂള്‍ അക്കൗണ്ടുകള്‍ വലിയ തടസം സൃഷ്ടിക്കുന്നു. സൈബര്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിനായി ഇന്ന്, എംഎച്ച്എയുടെ കീഴിലുള്ള ഐ4സി, റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബുമായി (ആര്‍ബിഐഎച്ച്) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഐ4സിയുടെ സസ്‌പെക്ട് രജിസ്ട്രിയില്‍ നിന്നുള്ള ഡാറ്റ, എഐ- അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനത്തിലേക്ക് നല്‍കുന്നതിലൂടെ അദൃശ്യമായിരിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ വേഗത്തില്‍ കണ്ടെത്താനും ഇല്ലാതാക്കാനും സഹായിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പുതു തലമുറ കവചമായി പൗരന്മാര്‍ക്ക് ഇത് സേവനം നല്‍കും' എന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ Xല്‍ കുറിച്ചു.
ഐ4സിയിലെ ഐജി (അഡ്മിന്‍) ശ്രീമതി രൂപ എം, ആര്‍ബിഐഎച്ച് സിഇഒ ശ്രീ. സാഹില്‍ കിന്നി എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ശ്രീ. രോഹിത് ജെയിന്‍; എംഎച്ച്എ സ്‌പെഷ്യല്‍ സെക്രട്ടറി (ഐഎസ്) ശ്രീ. ആനന്ദ് സ്വരൂപ്; ജെഎസ് (സിഐഎസ്) എംഎച്ച്എ ശ്രീ. രാകേഷ് രതി, ഐ4സി സിഇഒ ശ്രീ. രാജേഷ് കുമാര്‍, ആര്‍ബിഐ, ആര്‍ബിഐഎച്ച്, ഐ4സി എന്നിവിടങ്ങളിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ധാരണാപത്രപ്രകാരം, ബാങ്കുകളിലുടനീളം നടപ്പിലാക്കുന്ന MuleHunter.ai™ പോലുള്ള AI അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ I4Cയുടെ സസ്‌പെക്റ്റ് രജിസ്ട്രിയില്‍ നിന്നുള്ള മ്യൂള്‍ അക്കൗണ്ട് സംബന്ധിയായ ഇന്റലിജന്‍സ് വിവരങ്ങളും സംശയാസ്പദമായ വ്യക്തികളെകുറിച്ചുള്ള വിവരങ്ങളും I4Cയും RBIHഉം പങ്കുവെയ്ക്കും. MuleHunter.ai™ ഉള്‍പ്പെടെയുള്ള AIഅധിഷ്ഠിത തട്ടിപ്പ്-അപകടസാധ്യതാ വിലയിരുത്തല്‍ രീതികളുടെ പരിശീലനത്തിനും മെച്ചപ്പെടുത്തലിനും RBIH ഈ ഡാറ്റാസെറ്റുകള്‍ ഉപയോഗിക്കും.

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (NCRP), സസ്‌പെക്റ്റ് രജിസ്ട്രി, മറ്റ് ഇന്റലിജന്‍സ്-പങ്കിടല്‍ സംവിധാനങ്ങള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യയുടെ സൈബര്‍ കുറ്റകൃത്യ പ്രതിരോധ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി I4C സജീവമായി പ്രവര്‍ത്തിക്കുന്നു. റിസര്‍വ് ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ RBIH, AI- അധിഷ്ഠിത തട്ടിപ്പ് കണ്ടെത്തല്‍ ചട്ടക്കൂടുകളുടെ വികസനത്തിലൂടെ സാമ്പത്തിക മേഖലയില്‍ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സാങ്കേതികവിദ്യാ സംരംഭങ്ങളിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയുടെ സുരക്ഷയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനും അതുവഴി ഡിജിറ്റല്‍ ബാങ്കിംഗ് ആവാസവ്യവസ്ഥയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
****
( റിലീസ് ഐ.ഡി: 2260392)
സന്ദര്‍ശക കൗണ്ടര്‍ : 9