പ്രധാനമന്ത്രിയുടെ ഓഫീസ്
സോമനാഥ് ക്ഷേത്രത്തിന്റെ കരുത്തും സാംസ്കാരിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
11 MAY 2026 11:51AM by PIB Thiruvananthpuram
സോമനാഥ് ക്ഷേത്രത്തിന്റെ കരുത്തും കാലാതീതമായ സാംസ്കാരിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
സോമനാഥ് എന്നത് ഒരു ക്ഷേത്രമെന്നതിലുപരി ഇന്ത്യയുടെ ദീർഘകാലം നിലനിൽക്കുന്ന ചൈതന്യത്തിന്റെ സാക്ഷ്യപത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തകർച്ചയിൽ നിന്ന് നവീകരണത്തിലേക്കുള്ള അതിന്റെ പ്രയാണം രാജ്യത്തിന്റെ അജയ്യമായ പൈതൃകത്തെയും നിർഭയമായ പാരമ്പര്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഒരു ക്ഷേത്രമെന്നതിലുപരി ഇന്ത്യയുടെ ദീർഘകാലം നിലനിൽക്കുന്ന ചൈതന്യത്തിന്റെ സാക്ഷ്യപത്രമാണ് സോമനാഥ്. തകർച്ചയിൽ നിന്ന് നവീകരണത്തിലേക്കുള്ള അതിന്റെ പ്രയാണം ഇന്ത്യയുടെ അജയ്യമായ പൈതൃകത്തെയും നിർഭയമായ പാരമ്പര്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്!
സോമനാഥിന്റെ കരുത്തിന്റെ കുറിച്ചും അതിന്റെ കാലാതീതമായ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ @gssjodhpur പ്രതിപാദിക്കുന്നു. വായിക്കൂ!"
***
NK
( റിലീസ് ഐ.ഡി: 2259725)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada