റെയില്‍വേ മന്ത്രാലയം
2026 ഓഗസ്റ്റ് മുതൽ ട്രെയിൻ റിസർവേഷൻ നവീകരിച്ച പാസഞ്ചർ റിസർവേഷൻ സംവിധാനത്തിലേക്ക് മാറുന്നു
പോസ്റ്റഡ് ഓണ്‍:
07 MAY 2026 6:15PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള നിർണ്ണായക അവലോകന യോഗം റെയിൽ ഭവനിൽ നടന്നു. കഴിഞ്ഞ 40 വർഷമായി ഉപയോഗിച്ചു വരുന്ന നിലവിലെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ നിന്നും പുത്തൻ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം യാത്രക്കാരെ ഒരു തരത്തിലും ബാധിക്കരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. കേന്ദ്ര റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
1986-ലാണ് നിലവിലെ റെയിൽവേ റിസർവേഷൻ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇതിൽ ചെറിയ മാറ്റങ്ങൾ പലപ്പോഴായി വരുത്തിയിരുന്നെങ്കിലും, ഇത്രയും വലിയൊരു അഴിച്ചുപണി ഇതാദ്യമായാണ് നടക്കുന്നത്. കാലഹരണപ്പെട്ട സാങ്കേതികവിദ്യ പൂർണ്ണമായും മാറ്റിസ്ഥാപിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിന്റെ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു.
റെയിൽവേ റിസർവേഷൻ സംവിധാനം നിരവധി പ്രധാന നാഴികക്കല്ലുകൾക്ക് സാക്ഷ്യം വഹിച്ചു. 2002 ൽ ഇന്ത്യൻ റെയിൽവേ ഇന്റർനെറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് അവതരിപ്പിച്ചു. ഇന്ന്, ഈ സംവിധാനം വളരെ ജനപ്രിയമായിത്തീർന്നതിനാൽ മിക്ക യാത്രക്കാരും ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നില്ല. നിലവിൽ, രാജ്യത്തെ മൊത്തം ടിക്കറ്റിംഗ് ആവശ്യത്തിന്റെ ഏകദേശം 88 ശതമാനവും ഓൺലൈൻ വഴിയാണ് നിറവേറ്റുന്നത്.
റെയിൽവൺ മൊബൈൽ ആപ്പ് യാത്രക്കാർക്കിടയിൽ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇത് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ, രാജ്യത്തുടനീളം 3.5 കോടിയിലധികം ആളുകൾ ഇത് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.
റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സാധാരണക്കാർക്ക് നൽകുക മാത്രമല്ല, ടിക്കറ്റിംഗുമായും മറ്റ് സേവനങ്ങളുമായും ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ ജനപ്രീതിക്ക് ഏറ്റവും പ്രധാന കാരണം.
കൂടാതെ, ഈ വർഷം ആദ്യം അവതരിപ്പിച്ച എഐ അധിഷ്ഠിത പ്രവചന സംവിധാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് കൃത്യമായി അറിയാൻ ഇതിലൂടെ സാധിക്കും. മുൻപ് 53 ശതമാനം മാത്രമായിരുന്ന വെയ്റ്റ്‌ലിസ്റ്റ് പ്രവചനത്തിന്റെ കൃത്യത, പുതിയ സംവിധാനം വന്നതോടെ 94 ശതമാനമായി ഉയർന്നു.
യാത്രക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന രീതിയിലാണ് റെയിൽവൺ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് പുറമെ, അൺറിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യാനും റദ്ദാക്കാനും റീഫണ്ട് തുക വേഗത്തിൽ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
ടിക്കറ്റ് വെയ്റ്റ്‌ലിസ്റ്റ് സ്റ്റാറ്റസ്, ട്രെയിൻ സമയക്രമം, ലൈവ് റണ്ണിംഗ് സ്റ്റാറ്റസ് എന്നിവ ഈ ആപ്പിലൂടെ ലഭ്യമാണ്.ട്രെയിനുകൾ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പർ, കോച്ചുകളുടെ സ്ഥാനം എന്നിവ യാത്രയ്ക്ക് മുൻപ് തന്നെ കൃത്യമായി അറിയാം.ട്രെയിൻ യാത്രയ്ക്കിടയിൽ ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാം. ഇത് യാത്രക്കാരന്റെ സീറ്റിൽ നേരിട്ട് എത്തിച്ചുനൽകും.യാത്രക്കാരുടെ പരാതികൾക്കും സഹായത്തിനുമായി റെയിൽ മദദ് സേവനവും ആപ്പിൽ സംയോജിപ്പിച്ചിട്ടുണ്ട്.സൗകര്യപ്രദവും സേവനാധിഷ്ഠിതവുമായ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന റെയിൽവൺ ആപ്പ് ജനപ്രീതിയിൽ അതിവേഗം വളരുകയാണ്.
രാജ്യത്തുടനീളം ഈ ആപ്പ് വഴി പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നു, ഇതിൽ 7.2 ലക്ഷം അൺറിസർവ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസർവ്ഡ് ടിക്കറ്റുകളും ഉൾപ്പെടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഒരുപോലെ ശ്രദ്ധേയമായ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 3.16 കോടി തവണയും ആപ്പിൾ സ്റ്റോറിൽ നിന്ന് 33.17 ലക്ഷം തവണയും ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ യാത്രക്കാർക്ക്, ഇന്ത്യൻ റെയിൽവേ ഒരു ലൈഫ്‌ലൈനാണ്. 2024–25 ൽ, ഇന്ത്യൻ റെയിൽവേ യാത്രാ ടിക്കറ്റുകൾക്ക് 60,239 കോടി രൂപ സബ്‌സിഡി നൽകി. ഇത് ഓരോ റെയിൽവേ യാത്രക്കാർക്കും ശരാശരി 43 ശതമാനം കിഴിവിന് തുല്യമാണ്.ലളിതമായി പറഞ്ഞാൽ, ഒരാൾക്ക് യാത്രാസൗകര്യം ഒരുക്കാൻ റെയിൽവേയ്ക്ക് 100 രൂപ ചെലവ് വരുമ്പോൾ യാത്രക്കാരനിൽ നിന്ന് ഈടാക്കുന്നത് വെറും 57 രൂപ മാത്രമാണ്.
( റിലീസ് ഐ.ഡി: 2259004)
സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക:
Marathi
,
Punjabi
,
English
,
Urdu
,
हिन्दी
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada