വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചെയർപേഴ്‌സണായി ശ്രീ ശശി ശേഖർ വെമ്പതി നിയമിതനായി

പോസ്റ്റഡ് ഓണ്‍: 06 MAY 2026 3:16PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 2026 മെയ് 6-ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, ശ്രീ ശശി ശേഖർ വെമ്പതിയെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർപേഴ്‌സണായി നിയമിച്ചു. ചുമതലയേൽക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.

ശ്രീ പ്രസൂൺ ജോഷി പ്രസാർ ഭാരതി ചെയർമാനായി നിയമിതനായതിനെത്തുടർന്ന്, സിബിഎഫ്സി (CBFC) ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം .

മാധ്യമരംഗത്തും പ്രക്ഷേപണം, പൊതു ആശയവിനിമയം എന്നീ മേഖലകളിലും വിപുലമായ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ശ്രീ ശശി ശേഖർ വെമ്പതി. അദ്ദേഹത്തിന്റെ ഈ നിയമനം സി.ബി.എഫ്.സിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
*****

( റിലീസ് ഐ.ഡി: 2258422) സന്ദര്‍ശക കൗണ്ടര്‍ : 15