പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിക്കിമിൻ്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 28 APR 2026 3:08PM by PIB Thiruvananthpuram

സിക്കിമിൻ്റെ സാംസ്കാരിക പൈതൃകം, സുസ്ഥിരമായ ജീവിതരീതികൾ, രാഷ്ട്രപുരോഗതിയ്ക്ക് നൽകിയ  സംഭാവനകൾ എന്നിവയെ പ്രശംസിച്ചുകൊണ്ട് സിക്കിമിൻ്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

'എക്സ്' ലെ തുടർച്ചയായ കുറിപ്പുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"സിക്കിമിലെ പ്രിയ ജനങ്ങളെ, നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും പകരം നൽകുന്നതിനായി എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു."

"ഇക്കോ-വെൽനസ് ടൂറിസം മേഖലയിൽ സിക്കിമിന് വലിയ സാധ്യതകളാണുള്ളത്. രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര വളർച്ചയ്‌ക്കൊപ്പം ഞങ്ങൾ ഇതിനെയും പ്രോത്സാഹിപ്പിക്കുന്നു.

ഇക്കാര്യത്തിൽ എനിക്കുള്ള പ്രത്യേക അഭ്യർത്ഥന..."

"സിക്കിമിലെ യുവാക്കൾ കായികരംഗത്ത് അതീവ താല്പര്യമുള്ളവരാണ്, കൂടാതെ കളിസ്ഥലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

അവർക്ക് മികച്ച സൗകര്യങ്ങളും ശോഭിക്കാനുള്ള അവസരങ്ങളും പ്രദാനം ചെയ്യാൻ  കേന്ദ്ര സർക്കാർ നിരവധി പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്." 

"ഇന്ന് ലോകം സുസ്ഥിരമായ ജീവിതശൈലികളെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് സിക്കിം ഇതിന്റെ പ്രധാന കേന്ദ്രമായി ഉയർന്നുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്..."

"ഗാങ്ങ്ടോക്കിൽ സിക്കിമിൻ്റെ സാംസ്കാരിക പൈതൃകത്തിന് സാക്ഷ്യം വഹിച്ചത് എനിക്ക് മറക്കാനാവാത്ത ഒന്നായിരുന്നു.

ഇന്ത്യ  മുഴുവൻ ഒരൊറ്റ പരിപാടിയ്ക്കായി  ഒത്തുചേർന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആ മനംകവരുന്ന പ്രകടനങ്ങൾ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന സങ്കല്പത്തിന്റെ ശ്രദ്ധേയമായ കാഴ്ചകൾ പ്രദാനം ചെയ്തു.

ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ."

"ഗാങ്ങ്ടോക്കിലെ ആവേശവും സ്നേഹവും എന്നിൽ പുതിയൊരു ഊർജ്ജം നിറച്ചു. സിക്കിമിൻ്റെ അമ്പതാം സംസ്ഥാന രൂപീകരണ വാർഷികാഘോഷങ്ങളുടെ വേളയിൽ അവിടുത്തെ എൻ്റെ സഹോദരീസഹോദരന്മാരെ ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. രാഷ്ട്ര പുരോഗതിയിൽ സിക്കിം നൽകുന്ന സംഭാവനകളിൽ ഇന്ത്യ ഏറെ അഭിമാനിക്കുന്നു. വിവിധ മേഖലകളിൽ സിക്കിമിലെ ജനങ്ങൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്, അവരുടെ ഉന്നതമായ സ്വഭാവഗുണങ്ങൾ ഏവരാലും പ്രശംസിക്കപ്പെടുന്നതാണ്."