പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് പശ്ചിമേഷ്യൻ സാഹചര്യങ്ങളും സമുദ്ര സുരക്ഷയും ചർച്ച ചെയ്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

പോസ്റ്റഡ് ഓണ്‍: 16 APR 2026 10:24PM by PIB Thiruvananthpuram

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടു. 

സംഭാഷണത്തിനിടെ ഇരുനേതാക്കളും പശ്ചിമേഷ്യയി‌ലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിൽ സുരക്ഷ പുനഃസ്ഥാപിക്കേണ്ടതിന്റെയും കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയിൽ അവർ യോജിച്ചു.

മേഖലയിലും അതിനപ്പുറത്തും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത സഹകരണം തുടരാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫോണിൽ ബന്ധപ്പെട്ടു. ഞങ്ങൾ പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും അടിയന്തരമായി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിൽ യോജിക്കുകയും ചെയ്തു.

മേഖലയിലും അതിനപ്പുറവും സമാധാനവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഞങ്ങളുടെ അടുത്ത സഹകരണം തുടരും.

@EmmanuelMacron"

***

NK


( റിലീസ് ഐ.ഡി: 2252816) സന്ദര്‍ശക കൗണ്ടര്‍ : 9